ബാലയ്ക്ക് കിടിലൻ മറുപടി നൽകി മിഥുൻ ! ഒറ്റപെട്ടുപോയി ബാല

ഉണ്ണി മുകുന്ദൻ നായകനാക്കി അനുപന്തളം സംവിധാനം ചെയ്ത പുതിയ ചിത്രമായ ഷഫീഖിന്റെ സന്തോഷം. ഈ ചിത്രത്തിന് എതിരെ രംഗത്ത് വന്നിരിക്കുകയായിരുന്നു നടൻ ബാല. ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനി തന്നെയായിരുന്നു ഈ ചിത്രം നിർമ്മിച്ചതും. ബാലയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തു. തീയേറ്ററിൽ ഒക്കെ മികച്ച പ്രതികരണം ആയിരുന്നു ചിത്രം നേടിയിരുന്നത്. എന്നാൽ ഈ വിവാദത്തിൽ ഉണ്ണി മുകുന്ദനെതിരെ ശക്തമായ ആരോപണങ്ങളുമായി ആയിരുന്നു ബാല രംഗത്ത് വന്നത്. സിനിമയിലെ ടെക്നീഷ്യന്മാർക്ക് ഒന്നും തന്നെ ഉണ്ണിമുകൻ പണം നൽകിയില്ല എന്നായിരുന്നു ബാല ഉന്നയിച്ചത്.

എന്നാൽ ബാലയ്ക്കെതിരെ ശക്തമായ തെളിവുകളുമായാണ് ഉണ്ണി മുകുന്ദൻ രംഗത്ത് വന്നിരുന്നത്. ഇപ്പോൾ ഇതാ ഇക്കാര്യത്തെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകളുമായി സിനിമയിലെ ചില അണിയറ പ്രവർത്തകരും സിനിമാലോകത്തെ ചില പ്രമുഖരും രംഗത്തെത്തിയിരിക്കുകയാണ്. ഈ വിഷയത്തിൽ ബാലയെ തള്ളി പറഞ്ഞു കൊണ്ടായിരുന്നു സിനിമയുടെ സംവിധായകൻ അനുപ് പന്തളം രംഗത്തെത്തിയത്. സംവിധായകനും പണം ലഭിച്ചിട്ടില്ല എന്നായിരുന്നു ബാല പറഞ്ഞിരുന്നത്. എന്നാൽ തനിക്ക് പണം ലഭിച്ചു എന്നും അണിയറ പ്രവർത്തകർക്കും പണം നൽകിയെന്നാണ് തന്റെ അറിവ് എന്നും അനൂപ് പറഞ്ഞിരുന്നു.

അവതാരകനും നടനുമായ മിഥുൻ രമേശ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇത് ആവശ്യമില്ലാതെ വിവാദമായി പോയി എന്നാണ് മിഥുൻ പറഞ്ഞത്. സംവിധായകൻ അനുപ് പന്തളം പങ്കുവെച്ച് ഫേസ്ബുക്ക് കുറുപ്പിന്റെ കമന്റ് ആയാണ് മിഥുൻ രമേശ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. നമ്മളെല്ലാവരും ഒന്നിച്ച് ഒരു നല്ല സിനിമ വന്നതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ ഇതൊരു ആവശ്യമില്ലാത്ത വിവാദമായി പോയി. ഇങ്ങനെയായിരുന്നു മിഥുൻ കമന്റ് ചെയ്തത്. ഈ ഒരു വിഷയത്തിൽ ബാല ഒറ്റപ്പെട്ടു എന്ന് അനൂപ് പന്തളത്തിന്റെ കമന്റ് സെക്ഷൻ കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും. അതേസമയം ബാലയ്ക്കെതിരെ ഉണ്ണി മുകുന്ദൻ പുറത്തു കൊണ്ടുവന്ന തെളിവുകളിൽ 2 ലക്ഷം രൂപ ബാലയ്ക്ക് നൽകി എന്നാണ് പറയുന്നത്.

2 ലക്ഷം രൂപയ്ക്കാണ് ബാല ഒരു സിനിമയിൽ അഭിനയിക്കുന്നത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പോലും ഒരു ദിവസം 5000 രൂപ വേദന ഉള്ളപ്പോൾ 10000 രൂപ ദിവസ വേതനത്തിൽ ബാല അഭിനയിക്കുകയാണോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. ഈ പറച്ചിലിൽ ചില പൊരുത്തക്കേടുകൾ ഇല്ലേയെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഈ വാക്കുകളൊക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply