എം ജിയുടെ ഭാര്യയെ വിമർശിച്ച് സോഷ്യൽ മീഡിയ !

മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു ഗായകൻ തന്നെയാണ് എം ജി ശ്രീകുമാർ.. എംജിയേ പോലെ തന്നെ ഭാര്യ ലേഖ ശ്രീകുമാറിനും ആരാധകരേറെയാണ്. സോഷ്യൽ മീഡിയ സജീവസാന്നിധ്യമാണ് ലേഖ. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ താരത്തിന് ഉണ്ട്. ഇതിലൂടെ തന്റെ പല വിശേഷങ്ങളും സന്തോഷങ്ങളും ചില പാചകങ്ങളും ഒക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ലേഖയുടെ പുതുപുത്തൻ ചിത്രങ്ങൾ കൂടിയാണ്. വിനോദയാത്രയ്ക്കിടയിൽ പകർത്തിയ മനോഹരമായ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ ലേഖ പങ്കുവെക്കുന്നത്.

എന്നാൽ പലപ്പോഴും ലേഖയുടെ ചിത്രങ്ങൾക്ക് വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ഇവിടെ പതിവിനു വിപരീതമായി വലിയ നെഗറ്റീവ് കമന്റുകൾ ഒന്നും തന്നെ ലേഖയുടെ ചിത്രങ്ങൾക്ക് ലഭിച്ചില്ല എന്നതാണ് സത്യം. നമ്മുടെ ടിപ്പിക്കൽ മലയാളികൾ നന്നായോ എന്ന രീതിയിലാണ് പലരും ഇപ്പോൾ അത്ഭുതപ്പെട്ടു കൊണ്ടിരിക്കുന്നത്. എന്നാൽ ഒരു വ്യക്തി കമന്റ് ചെയ്തിട്ടുണ്ട്. പ്രായത്തിനൊത്ത് കോലം കെട്ടിയാൽ നന്നായിരുന്നു, ഇതിൽ ഏറ്റവും കൂടുതൽ അമ്പരപ്പിക്കുന്ന ഒരു കാര്യമാണ് ഈ കമന്റ് വന്നിരിക്കുന്നതും ഒരു സ്ത്രീയുടെ അക്കൗണ്ടിൽ നിന്നാണ് എന്നതാണ്. മക്കളെ കാണാൻ വേണ്ടി അമേരിക്കയിലേക്ക് പോയ ലേഖയുടെ ചിത്രങ്ങളായിരുന്നു വൈറലായത്. ലേഖ ഒറ്റയ്ക്കായിരുന്നു യാത്ര. എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു ലേഖ പങ്കുവെച്ചത്.

അതോടൊപ്പം അമേരിക്കൻ യാത്ര വിശേഷങ്ങളും ലേഖ ശ്രീകുമാർ പറയുന്നുണ്ടായിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്കയിലേക്ക് പോകുന്നതെന്നുംപറഞ്ഞു, മാസങ്ങൾക്ക് മുൻപ് അമ്മയെ കാണാൻവേണ്ടി മകൾ കേരളത്തിലെത്തിയിരുന്നു എന്നൊക്കെ പറഞ്ഞിരുന്നു. കൃത്യം രണ്ടു വർഷത്തിനു ശേഷം മകളെയും കുടുംബത്തെയും കാണാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും അതേസമയം ഭർത്താവിനെ താൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്ന് ഒക്കെയാണ് കുറിച്ചത്. 14 വർഷം നീണ്ടു നിന്ന ലിവിംഗ് ടുഗദറിന് ശേഷമായിരുന്നു ഇവർ വിവാഹിതരായത്. സിനിമാലോകത്തെ മാതൃക ദമ്പതിമാർ എന്നാണ് ഇവർ പൊതുവേ അറിയപ്പെടുന്നത്. എപ്പോഴും ഒരുമിച്ച് തന്നെയാണ് അവരുടെ പ്രണയം ഇന്നും ഒട്ടും കുറയാതെ നിലനിൽക്കുന്നുണ്ട്.

ഒരിക്കൽ ഒരു അഭിമുഖത്തിൽ ഇവരുടെ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും രഹസ്യം വെളിപ്പെടുത്തിയിരുന്നു. ഇന്നുവരെ തങ്ങൾ തമ്മിൽ ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല ഇനി ഒരു പ്രശ്നവും ഉണ്ടാവുകയുമില്ല എന്നാണ് പറഞ്ഞത്. അതിനു കാരണവും എം ജി വെളിപ്പെടുത്തിയിരുന്നു. അതൊരു അഹങ്കാരമായി ആയിരുന്നു പറയുന്നത്. അവളുടെ സന്തോഷത്തിൽ ഞാനും എന്റെ സന്തോഷത്തിൽ അവളും കൈകടത്താറില്ല. എനിക്ക് ഇഷ്ടമുള്ളതൊക്കെ അവൾ ചെയ്യുന്നുണ്ട് അവൾക്ക് ഇഷ്ടമുള്ളത് ഞാനും എന്നായിരുന്നു ഇതിന് എംജി മറുപടിയായി പറഞ്ഞത്. അത് തന്നെയാണ് ഇവരുടെ ജീവിതമന്ത്ര എന്നു മനസ്സിലാക്കാൻ സാധിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply