കേരളം വെറും ഒരു ചില്ലുകൊട്ടാരമാണെന്നും പുറമെയുള്ള ചന്തം മാത്രമേയുള്ളൂ അകത്തൊന്നുമില്ല – മെട്രോമാൻ ശ്രീധരന്റെ വെളിപ്പെടുത്തൽ

മെട്രോമാൻ ഇ ശ്രീധരനെ നമുക്കെല്ലാം തന്നെ സുപരിചിതമാണ്. ഡൽഹി മെട്രോ റെയിൽവേ സ്ഥാപിച്ചത് ശ്രീധരൻ്റെ നേതൃത്വത്തിൽ ആയിരുന്നു. കൊങ്കൺ റെയിൽപാത, കൊൽക്കത്ത മെട്രോ റെയിൽവേ, പാമ്പൻ പാലത്തിൻ്റെ പുനർനിർമ്മാണം തുടങ്ങിയവയൊക്കെ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ആയിരുന്നു. പത്മശ്രീയും പത്മഭൂഷണും ഒക്കെ ലഭിച്ചിട്ടുണ്ട് ശ്രീധരന്. ശ്രീധരൻ്റെ അഭിപ്രായം കേരളം ഒരു ചില്ല് കൊട്ടാരമാണെന്നാണ്.

കേരളം പുറത്തുനിന്നു നോക്കുമ്പോൾ വളരെ മനോഹരവും തിളക്കമാർന്നതുമാണ്. എന്നാൽ കേരളത്തിനകത്ത് ഒന്നുമില്ല എന്നാണ് ശ്രീധരൻ പറയുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് വരുന്ന പണംകൊണ്ടാണ് നമ്മുടെ സംസ്ഥാനമായ കേരളം നിലനിന്നു പോകുന്നതെന്നും പറയുന്നു. പലരും വിദേശരാജ്യങ്ങളിൽ പോയി ജോലി ചെയ്തുകൊണ്ട് അവിടെ നിന്നും കഠിനാധ്വാനം ചെയ്തു എല്ലാവർഷവും 80,000 കോടി രൂപ കേരളത്തിലേക്ക് അയക്കുന്നുണ്ട്.

അതിൻ്റെ ബലത്തിലാണ് കേരളം മുന്നോട്ടുപോകുന്നത്. അല്ലാതെ കേരളത്തിന് അഭിമാനിക്കുവാൻ തക്കതായ ഒന്നും തന്നെ ഇവിടെയില്ല എന്നും പറഞ്ഞു. നമ്മുടെ ഭക്ഷ്യസാധനങ്ങൾ നോക്കിയാൽ മനസ്സിലാകും ഭക്ഷ്യവസ്തുക്കൾ മറ്റു സ്ഥലങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരൻ്റെ അഭിപ്രായത്തിൽ പിണറായി സർക്കാറിന് കേരളത്തെ കമ്മ്യൂണിസ്റ്റ് സംസ്ഥാനമാക്കണമെന്ന ചിന്ത മാത്രമേ ഉള്ളൂ.

കഴിഞ്ഞ ഏഴ് വർഷത്തോളമായി ഇവിടെ ഭരിക്കുന്ന പിണറായി സർക്കാർ കേരളത്തിൻ്റെ ഉന്നതിക്കുവേണ്ടി ആരംഭിച്ച ഏതെങ്കിലും ഒരു പ്രോജക്ട് കാണിച്ചു തരുവാനും ശ്രീധരൻ ആവശ്യപ്പെടുന്നുണ്ട്. കേരളത്തിൻ്റെ ഉന്നമനത്തിനായി വേണ്ട പല പ്രൊജക്ടുകളും വന്നെങ്കിലും അതൊക്കെ വേണ്ടെന്ന് വെച്ചതാണ് ഈ സർക്കാർ. പിണറായി വിജയനും ശ്രീധരനും തമ്മിൽ നല്ല ബന്ധമായിരുന്നു പിന്നീട് ഇവർക്കിടയിൽ സംഭവിച്ചത് എന്താണെന്ന് തുറന്നു പറയാൻ ശ്രീധരൻ താല്പര്യമില്ലെന്ന് പറയുകയും ചെയ്തു.

മുഖ്യമന്ത്രിയായ പിണറായിക്ക് തന്നോട് അടുപ്പമുണ്ടെന്നും അതുകൊണ്ടുതന്നെ എനിക്ക് ആഗ്രഹമുള്ള സമയത്ത് പിണറായി തനിക്ക് നിയമനം തരുമെന്നും ശ്രീധരൻ പറഞ്ഞു. സംസ്ഥാനത്തിൻ്റെ ഉന്നമനത്തിന് വേണ്ടി പിണറായി വിളിക്കുകയാണെങ്കിൽ കൂടെ തന്നെ നിൽക്കുമെന്നും പറഞ്ഞു. പിണറായി വിജയനുമായി അകലുന്നത് തിരുവനന്തപുരം കോഴിക്കോട് മെട്രോകൾ, നിലമ്പൂർ നഞ്ചൻകോട് റെയിൽ പാത തുടങ്ങിയവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുകൊണ്ട് ഉള്ള പദ്ധതികൾ വേണ്ടെന്ന് വെച്ചതോടെയാണ്.

ശ്രീധരൻ പറയുന്നത് മുഖ്യമന്ത്രി എന്നു പറയുന്നത് രാഷ്ട്രത്തിൻ്റെ തന്ത്രജ്ഞനാണ് ആണ്. രാഷ്ട്രത്തിനു വേണ്ടിയുള്ള കാര്യങ്ങളൊക്കെ ചെയ്തുതീർക്കുകയാണ് അല്ലാതെ ഒരു പാർട്ടിക്കാരനാവുകയല്ല വേണ്ടത്. ഏതൊരാളായാലും അധികാര പദവിയിൽ എത്തിക്കഴിഞ്ഞാൽ രാഷ്ട്രീയക്കാരാകുന്നത് ഉപേക്ഷിക്കണമെന്നാണ് ശ്രീധരൻ പറയുന്നത്. താൻ പ്രതിനിധീകരിക്കുന്ന പാർട്ടിക്ക് എന്താണ് നല്ലത് എന്നല്ല നമ്മുടെ സംസ്ഥാനത്തിന് എന്താണ് നല്ലത് എന്നാണ് ചിന്തിക്കേണ്ടത് എന്നും പറഞ്ഞു. ഇ കെ നായനാർ, സി അച്യുതമേനോൻ തുടങ്ങിയ മികച്ച കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരും നമുക്കുണ്ടായിരുന്നെന്നും ശ്രീധരൻ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply