36 വർഷത്തിനു ശേഷം അർജന്റീന ലോകകപ്പിൽ മുത്തമിടുമ്പോഴും ആരാധകരോട് മാപ്പ് ചോദിച്ച് മെസ്സി ! ഞെട്ടൽ മാറാതെ ആരാധകനിര

36 വർഷത്തിനു ശേഷമാണ് അർജന്റീനയിലേക്ക് ഒരു ലോകകപ്പ് കിരീടം എത്തുന്നത്. അതു കൊണ്ടു തന്നെ അതിന്റെ ആഘോഷം ഇപ്പോഴും അർജന്റീനയിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ആരാധകരാണ് റൊസാരിയോ അടക്കമുള്ള നഗരങ്ങളിൽ തങ്ങളുടെ രാജ്യത്തിന് ലഭിച്ച മൂന്നര പതിറ്റാണ്ട് നീണ്ട സ്വപ്നസഫല്യത്തിൽ മതിമറന്ന് ആഘോഷിക്കുന്നത്. ഫ്രാൻസിനെ കെട്ടുകെട്ടിച്ച് ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ നിറഞ്ഞാടിയ അർജന്റീന ടീം ഇത് മൂന്നാം തവണയാണ് ലോകകപ്പിൽ മുത്തമിടുന്നത്.

എന്നത്തേയും പോലെ മുൻനിരയിൽ നിറഞ്ഞാടിയ മെസ്സി ഫൈനലിൽ രണ്ട് ഗോളുകൾ നേടുകയും ശേഷം പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 35 കാരനായ മെസ്സി ഏഴ് ഗോളുകളാണ് ടൂർണമെന്റിലൂടനീളം നേടിയത്. മൂന്ന് അസിസ്റ്റുകളും കളിയിൽ നൽകിയിരുന്നു. ഓൾ റൗണ്ട് പ്രകടനത്തിന് മെസ്സിയെ തേടി ഇത്തവണ വീണ്ടും ഗോൾഡൻ ബോൾ എത്തിയിരിക്കുകയാണ്. ഇതിനു മുൻപും 2014 ൽ മെസ്സിക്ക് ഒരു ഗോൾഡൻ ബോൾ ലഭിച്ചിരുന്നു.

നേട്ടത്തിന്റെ കൊടുമുടിയിൽ വീണ്ടും മുത്തമിട്ട മെസ്സിക്കും സംഘത്തിനും വൻ സ്വീകരണമാണ് ജന്മനാട്ടിൽ ലഭിച്ചത്. എന്നാൽ ആ സ്വീകരണത്തിനിടയിലും ജന്മനാടിനോട് ക്ഷമചോദിച്ച മെസ്സിയുടെ അപ്രതീക്ഷിതമായ വാക്കുകളാണ് ഇപ്പോൾ ചർച്ചാവിഷയം ആകുന്നത്. കാൽപ്പന്തിന്റെ മിശിഹാ ജന്മനാട്ടിൽ എത്തിയതോടെ അദ്ദേഹത്തിന്റെ വീടിന് പുറത്ത് ലക്ഷക്കണക്കിന് ആരാധകരാണ് എത്തിയത്. തന്നെ കാണാൻ സാധിക്കാത്ത ആരാധകരോടാണ് മെസ്സി ക്ഷമാപണം നടത്തിയത് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

റൊസാരിയോയിലെയും ഫ്യൂസിലെയും ഉൾപ്പെടെ എല്ലാ ആരാധകർക്കും ആശംസകൾ അറിയിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നും നിങ്ങൾ എപ്പോഴും കാണിച്ച സ്നേഹത്തിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു എന്നും മെസി പറഞ്ഞു. ലോകകപ്പ് വിജയകിരീടവും കൊണ്ട് വന്ന ഈ വേളയിൽ മെസ്സി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്. തങ്ങളോട് ക്ഷമിക്കണമെന്നും ചിലപ്പോൾ എല്ലാവരെയും ഒക്കെ കാണാൻ ബുദ്ധിമുട്ടുണ്ട് എന്നും ഇപ്പോൾ ടീം അംഗങ്ങൾ എല്ലാവരാലും കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ആയിരിക്കുമെന്നും മെസ്സി കൂട്ടിച്ചേർത്തു.

മെ2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പ് അവസാനിച്ചതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെ ലോക റെക്കോർഡും മെസ്സി സ്വന്തമാക്കിയിരിക്കുകയാണ്. 26 മത്സരങ്ങളാണ് മെസ്സി ഇതിനോടകം കളിച്ചത്. ലോകകപ്പിന്റെ ആധുനിക ഫോർമാറ്റിന്റെ എല്ലാ റൗണ്ടുകളിലും ഗോൾ നേടുന്ന ആദ്യ കളിക്കാരനായി മാറുകയാണ് ഇതോടെ മെസ്സി. കഴിഞ്ഞ ഡിസംബർ 18ന് ആയിരുന്നു ഖത്തർ ഫിഫ ഫൈനൽ മത്സരം നടന്നത്.

മത്സരത്തിൽ രണ്ട് – രണ്ട് സ്കോർ നേടി ഫ്രാൻസും അർജന്റീനയും ടൈ ആയതോടു കൂടി കളി കൂടുതൽ സമയത്തേക്കു നീട്ടുകയായിരുന്നു. എന്നാൽ അവിടെയും ഫ്രാൻസിനെതിരെ ഗോളുകൾ അടിച്ചു അർജന്റീന സമനിലയിൽ തളയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നടന്ന ഒരു ഷൂട്ടൗട്ടിൽ ആണ് അർജന്റീന രണ്ടിനെതിരെ നാല് ഗോളുകൾ കൊണ്ട് വിജയ കിരീടത്തിൽ മുത്തമിട്ടത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply