മേനകയും സുരേഷും തമ്മിലുള്ള വിവാഹത്തിന് എതിർപ്പ് ഏറ്റവും കൂടുതൽ മമ്മുക്കയ്ക്കായിരുന്നു ! എതിർക്കാനുള്ള കാരണം തുറന്ന് പറഞ്ഞു മേനക

ഒരുകാലത്ത് മലയാള സിനിമയിലെ മിന്നുന്ന താരം ആയിരുന്നു മേനക. നിരവധി ആരാധകരെയാണ് മേനക ചെറിയ സമയം കൊണ്ട് സ്വന്തമാക്കിയത്. ഇപ്പോൾ ഇതാ മേനക ഒരു അഭിമുഖത്തിൽ തുറന്നു പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ അഭിമുഖത്തിൽ മേനക പറയുന്നത് വിവാഹത്തെ കുറിച്ചാണ്. മമ്മൂട്ടി അടക്കമുള്ളവർ സുരേഷ് കുമാറുമായുള്ള വിവാഹത്തിന് എതിർത്തിരുന്നു എന്നാണ് മേനക പറയുന്നത്. ഇച്ചാക്ക എതിർക്കാൻ കാരണമുണ്ടായിരുന്നു എന്നും ഇവർക്കൊക്കെ എന്നെ നന്നായി അറിയാമെന്ന് മറുപടിയായി പറയുന്നത്.

ഞാൻ ഒരു തനി അയ്യങ്കാർ ഫാമിലിയിൽ നിന്നും വരുന്നതാണ് . അതുകൊണ്ടാണ് അവരൊക്കെ എതിർത്തത് എന്നും മേനക പറയുന്നുണ്ടായിരുന്നു. ലാലേട്ടൻ എതിർത്തില്ലേ എന്ന് അവതാരിക ചോദിച്ചപ്പോൾ അങ്ങനെയൊന്നും ലാലേട്ടൻ ചോദിച്ചില്ല ഞാൻ കേട്ടത് സത്യമാണോ നീ സുരേഷിനെ കല്യാണം കഴിക്കാൻ പോവുകയാണോ എന്ന് എന്നോട് ചോദിച്ചു എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ തമ്മിലുള്ള ബന്ധം ഒക്കെ അവൻ നിന്നോട് പറഞ്ഞു തന്നിട്ടുണ്ടോ എന്ന് ചോദിച്ചു .

ഞാൻ ഉണ്ട് എന്ന് പറഞ്ഞു നിങ്ങളുടെ എല്ലാ തോന്നിവാസങ്ങളും ഞാൻ അറിഞ്ഞിട്ടുണ്ട് എന്ന് രസകരമായ രീതിയിൽ പറഞ്ഞിരുന്നു എന്നും മേനക പറയുന്നുണ്ട്. സിനിമയിലെത്തിയപ്പോൾ മകൾ കീർത്തി സുരേഷിന് എന്താണ് അഡ്വൈസ് കൊടുത്തത് എന്ന് അവതാരിക ചോദിച്ചപ്പോൾ മേനക പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു. ഞാൻ അങ്ങനെ അഡ്വൈസ് ഒന്നും സിനിമയുടെ കാര്യത്തിൽ കൊടുക്കാറില്ല.

ഒരു കാര്യം പറഞ്ഞു എന്ന് പറയുന്നത്. സമയം പാലിക്കണം , അതുപോലെ എല്ലാ കാര്യങ്ങളും ചെയ്യുമ്പോൾ താഴെയുള്ള ആൾ മുതൽ മുകളിലുള്ള ആളിനെ വരെ ഈക്വലായി കാണണമെന്ന് മാത്രമാണ്. അഭിനയം വന്നില്ലെങ്കിൽ കുഴപ്പമൊന്നുമില്ല എന്നാൽ ഞാൻ സമ്പാദിച്ചു വച്ചിരിക്കുന്ന പേര് കളയരുത് എനിക്ക് ചീത്ത പേരുണ്ടാക്കരുത് അതുമാത്രമാണ് ഞാൻ പറഞ്ഞിരുന്നത് എന്നും പറയുന്നുണ്ടായിരുന്നു താരം. താരത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ് ചെയ്തത്.

എന്നാൽ എന്തുകൊണ്ടാണ് മമ്മൂട്ടി വിവാഹത്തെ എതിർത്തത് എന്ന് മേനക വ്യക്തമായി പറഞ്ഞിരുന്നില്ല. വേണ്ട എന്നാണ് എന്നോട് ഇച്ചാക്ക പറഞ്ഞിരുന്നത് എന്ന് തുറന്നു പറയുന്നുണ്ട്. എന്ത് കാരണമാണ് എന്ന് ഇപ്പോൾ പ്രേക്ഷകർ കമൻറ്റുകളിലൂടെ ചോദിക്കുന്നത്. അതേസമയം സിനിമ ലോകത്തെ മാതൃക ദമ്പതിമാരാണ് സുരേഷ് കുമാറും മേനകയും . ഇരുവരും തമ്മിലുള്ള ദാമ്പത്യജീവിതം വളരെയധികം വിജയം നേടിയതും ആണ്. സുരേഷ് കുമാറിന്റെ നിർമ്മാണ കമ്പനിയും വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply