ചീരുവിന്റെ വേർപാടിനു ശേഷം ആദ്യമായി കൂട്ടുകാരികൾക്ക് ഒപ്പം തായ്‌ലാന്റിൽ അവധി ആഘോഷിച്ച് മേഘ്ന രാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അന്യഭാഷ നടിയാണ് മേഘ്ന രാജ്. “യക്ഷിയും ഞാനും” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മേഘ്ന വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. “ബ്യൂട്ടിഫുൾ”, “മെമ്മറീസ്”, “അച്ഛന്റെ ആൺമക്കൾ”, “നമുക്കു പാർക്കാൻ”, “മാഡ് ഡാഡ്”, “റെഡ് വൈൻ” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ്.

ബാലതാരമായി അഭിനയരംഗത്തെത്തിയ മേഘ്ന മലയാളത്തിൽ പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, മോഹൻലാൽ, ഇന്ദ്രജിത് തുടങ്ങിയ സൂപ്പർതാരങ്ങൾക്ക് ഒപ്പം എല്ലാം അഭിനയിച്ചിട്ടുണ്ട്. മേഘ്‌നയുടെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം മലയാളികളെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. 2020 ജൂണിലായിരുന്നു ചിരഞ്ജീവി ഈ ലോകത്തോട് വിട പറഞ്ഞത്.

സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ച വാർത്തയായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതം മൂലമായിരുന്നു താരം മരണപ്പെട്ടത്. മരണസമയത്ത് മൂന്നു മാസം ഗർഭിണിയായിരുന്നു നടി മേഘ്ന. സ്വന്തം കുഞ്ഞിനെ ഒരു നോക്ക് കാണാൻ ആവാതെ ചിരഞ്ജീവി എന്നെന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞത് ആരാധകലോകത്തെ നൊമ്പരപ്പെടുത്തിയിരുന്നു. പത്തു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു 2018 ൽ ഇവർ വിവാഹിതരായത്.

എന്നാൽ ആ സന്തോഷം അധിക നാൾ നീണ്ടു നിൽക്കാതെ മേഘ്നയെ തനിച്ചാക്കി ചീരു യാത്രയായി. 2020 ഒക്ടോബറിലായിരുന്നു മേഘ്‌നയ്ക്ക് ഒരു ആൺ കുഞ്ഞ് പിറന്നത്. ജൂനിയർ ചീരുവിന്റെ വരവ് ആരാധകരും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിൽ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. മകന്റെ വിശേഷങ്ങളും ചിത്രങ്ങളും മേഘ്ന സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട്. റായാൻ എന്ന ജൂനിയർ ചീരുവിന് ഈ ചെറുപ്രായത്തിൽ തന്നെ ആരാധകർ ഏറെയാണ്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള മേഘ്ന മകന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൻ റയാൻ രാജ് സർജയുടെ വരവോടു കൂടിയാണ് തന്റെ ജീവിതത്തിൽ പുഞ്ചിരി വീണ്ടും വന്നതെന്ന് മേഘ്ന പലപ്പോഴും പറയാറുണ്ട്. ഇപ്പോഴിതാ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്ന മേഘ്‌നയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്.

സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാൻ തായ്‌ലൻഡിൽ എത്തിയിരിക്കുകയാണ് മേഘ്ന. തായ്‌ലന്റിലെ അന്തരീക്ഷവും ഭക്ഷണവും ആസ്വദിക്കുന്ന മേഘ്‌നയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരിക്കുന്നത്. താരം തന്നെ ആണ് ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ചത്. മേഘ്ന എന്ന പേര് ഇംഗ്ലീഷിൽ എഴുതിയ ഒരു തൊപ്പിയും തലയിൽ അണിഞ്ഞ് പങ്കുവെച്ച ചിത്രങ്ങൾ തരംഗം ആയിരിക്കുകയാണ്. നിരവധി താരങ്ങളും ആരാധകരും ആണ് നിഘ്നയ്ക്ക് സമൂഹമാധ്യമങ്ങളിൽ ആശംസകൾ നേർന്നു രംഗത്തെത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply