മെഗാസ്റ്റാർ മാസ്സ് ചിത്രവുമായി ഷാജി കൈലാസും സന്തോഷ് ദാമോദരനും എസ് എൻ സ്വാമിയും കൈകോർക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു !

മലയാള സിനിമയുടെ വസന്തകാലം എന്ന് പറയുന്നത് 80 കളും 90 കളും ആയിരുന്നുവെന്നാണ് പലരും പറയുന്നത്. അതിനുശേഷം ഇങ്ങോട്ട് വന്ന ചിത്രങ്ങളിൽ ഒന്നും തന്നെ മികച്ച സിനിമകൾ കാണാൻ സാധിച്ചിട്ടില്ലന്ന് പലരും പറഞ്ഞു. പ്രഗൽഭരായ സംവിധായകരും എഴുത്തുകാരും ചേർന്ന് മനോഹരമായ ഒരു സിനിമ ഓരോ മലയാളി പ്രേക്ഷകരുടെയും സ്വപ്നമാണ്. പഴയ മാസ്സ് ക്ലാസ് ചിത്രങ്ങൾ വച്ചുനോക്കുമ്പോൾ ഇന്നിറങ്ങുന്ന ചിത്രങ്ങൾക്ക് ഒന്നും തന്നെ ഒരു മനോഹാരിത ഇല്ലെന്നാണ് പലരും അവകാശപ്പെടുന്നത്.

ഇപ്പോഴിതാ എല്ലാവരും കാത്തിരുന്ന ഒരു അസുലഭ നിമിഷമാണ് വന്നിരിക്കുന്നത്. മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകൻ ഷാജി കൈലാസും പ്രൊഡ്യൂസർ സന്തോഷ് ദാമോദരനും എസ് എൻ സ്വാമിയും ഒരുമിക്കുന്നു എന്നതാണ് ആ വാർത്ത. എസ് എൻ സ്വാമി, സന്തോഷ് ദാമോദരൻ, ഷാജി കൈലാസ് ടീമിന്റെ കൂട്ടുകെട്ടിൽ ഒരു മെഗാ പ്രൊജക്റ്റ് ഒരുങ്ങുകയാണ്. ഒരു വമ്പൻ മൂവി. വലിയൊരു ക്യാൻവാസിൽ തന്നെ ആയിരിക്കും ഈ ചിത്രം ഒരുങ്ങുന്നത്. ഒരു മാസ് മൂവിയാണ് എത്താൻ പോകുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

ഈ മൂന്ന് പേരും കൂടി ഒരുമിക്കുമ്പോൾ മലയാളത്തിന് ലഭിക്കാൻ പോകുന്നത് ഒരു മാസ് ആൻഡ് ക്ലാസ് സിനിമ ആയിരിക്കുമെന്നുള്ളത് ഉറപ്പാണ്. അതിനുവേണ്ടി കാത്തിരിക്കുകയാണ് ഓരോ മലയാളി പ്രേക്ഷകരും. ഈ വാർത്ത പുറത്തുവരുന്നതോടെ സിനിമ പ്രേമികൾക്ക് വളരെ പ്രതീക്ഷയും സന്തോഷവും വരുമെന്നത് ഉറപ്പാണ്. വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ഷാജി കൈലാസ് മലയാള സിനിമയിൽ സജീവമായിരിക്കുകയാണ്.

ഇതിനോടകം ഷാജി കൈലാസിന്റെതായി പുറത്തുവന്ന ചിത്രങ്ങൾ എല്ലാം വലിയ വിജയം നേടുകയും ചെയ്തു. കടുവയും കാപ്പയും ഒക്കെ അതിനുദാഹരണങ്ങൾ തന്നെയാണ്. പുതിയ കാലത്തിന്റെ പൾസ് മനസ്സിലാക്കാനുള്ള ടെക്നിക്കും ഷാജി കൈലാസിന്റെ കയ്യിൽ ഉണ്ട് എന്ന് തെളിയിച്ചു തന്ന ചിത്രങ്ങളാണ് ഇവയെല്ലാം. എസ് എൻ സ്വാമിയും ഒരുപാട് ചിത്രങ്ങൾ പ്രൊഡ്യൂസ് ചെയ്തു വിജയിപ്പിച്ച ഡാമർ സിനിമയുടെ സാരഥി സന്തോഷ് ദാമോദരനും
ഷാജി കൈലാസും ഒരുമിക്കുമ്പോൾ അത് വലിയൊരു പ്രതീക്ഷ തന്നെയാണ് പ്രേക്ഷകർക്ക് നൽകുന്നത്.

സിബിഐ സീരീസിന്റെതായി പുറത്തുവന്ന അഞ്ചാം ഭാഗത്തിലൂടെ എസ് എൻ സ്വാമിയും ന്യൂജനറേഷൻ ട്രെൻഡ് തനിക്ക് മനസ്സിലാകുമെന്ന് തെളിയിച്ചു തന്നിട്ടുണ്ട്. ഇവർ മൂന്നുപേരും ഒരുമിക്കുമ്പോൾ പിറക്കുന്നത് മലയാള സിനിമയ്ക്ക് എക്കാലവും കാത്തുസൂക്ഷിക്കാൻ പറ്റുന്ന ഒരു മികച്ച കാവ്യമാകും എന്നുള്ളത് ഉറപ്പാണ്. അതിനുവേണ്ടി ഇനിയുള്ള ദിവസങ്ങളിൽ പ്രേക്ഷകർ കാത്തിരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply