മീശക്കാരൻ വിനീത് വീണ്ടും അറസ്റ്റിൽ; മടവൂർ സ്വദേശിയായിരുന്ന യുവാവിൻ്റെ തല അടിച്ചുപൊട്ടിച്ചു എന്ന കേസിനെ ആസ്പദമാക്കിയാണ് അറസ്റ്റ്.

യുവാവിൻ്റെ തല അടിച്ചുപൊട്ടിച്ച കേസിൽ പ്രതി പിടിയിലായി. മീശക്കാരൻ വിനീതാണ് പോലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നത്. മീശക്കാരൻ വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് മടവൂർ സ്വദേശിയായിരുന്ന യുവാവിൻ്റെ തല അടിച്ചുപൊട്ടിച്ചു എന്ന കേസിനെ ആസ്പദമാക്കിയാണ്. ഈ സംഭവം നടന്നത് ഈ മാസം 16 ന് ആണ്. വിനീത് തനിച്ചായിരുന്നില്ല ഇത് ചെയ്തത്. വിനീതിൻ്റെ കൂടെ നാലംഗ സംഘം കൂടെ ഉണ്ടായിരുന്നു.

രണ്ടു ബൈക്കുകളിൽ എത്തിയിട്ട് ആയിരുന്നു യുവാവിൻ്റെ തല അടിച്ചു പൊട്ടിച്ചത്. ഈ കേസിലെ മൂന്നാം പ്രതിയാണ് വിനീത്. കേസിലുള്ള മറ്റു പ്രതികളെ ഇതുവരെ പിടികൂടിയിട്ടും ഇല്ല. രണ്ട് മാസങ്ങൾക്ക് മുൻപേ ആയിരുന്നു മീശ വിനീത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയിൽ നിന്ന് പണയം വയ്ക്കുവാൻ വേണ്ടി ആറ് പവൻ സ്വർണം വാങ്ങിച്ചിരുന്നു. സ്വർണ്ണം കൊടുത്തതിനുശേഷം പിന്നീട് തൻ്റെ സ്വർണം തിരികെ വേണമെന്ന് യുവതി ആവശ്യപ്പെട്ടു.

വിനീത് യുവതിയോട് പറഞ്ഞത് താൻ ഉള്ള സ്ഥലത്ത് വരികയാണെങ്കിൽ ആഭരണം തിരികെ നൽകാമെന്ന്. ഇങ്ങനെയായിരുന്നു യുവതി വിനീതിൻ്റെ വീട്ടിലേക്ക് എത്തിയത്. വീട്ടിലെത്തിയ യുവതിയെ ദേഹോപദ്രവം ചെയ്തു വിനീത്. ഇതിനെ തുടർന്ന് യുവതി കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിനീത് പീഡനമടക്കം നിരവധി കേസുകളിൽ പ്രതിയാണ്. ഒരു യുവതിയെ പീഡിപ്പിച്ച കേസും പത്തോളം മോഷണ കേസുകളും വിനീതിൻ്റെ പേരിൽ ഉണ്ട്.

പെട്രോൾ പമ്പിൽ നിന്നും മാർച്ച് 23ന് അവിടുത്തെ മാനേജറിൽ നിന്നും പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടിയ കേസിൽ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതൊന്നും കൂടാതെ യുവതിയെ പീഡിപ്പിച്ചതിന് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ 26 കാരനായ മീശ വിനീതിനെതിരെ കേസുണ്ട്. ഒരു പെൺകുട്ടിയെ കഴിഞ്ഞ വർഷമായിരുന്നു ലോഡ്ജിൽ വച്ച് പീഡിപ്പിച്ചതിന് വിനീത് അറസ്റ്റിൽ ആയത്. വിനീത് ആ കുട്ടിയോട് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടുവാൻ വേണ്ടി ടിപ്സുകൾ പറഞ്ഞുതരാമെന്ന് പറഞ്ഞുകൊണ്ട് സൗഹൃദത്തിൽ ആയി.

അതിനുശേഷം അവരുടെ സ്വകാര്യ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി അവരെ ഭീഷണിപ്പെടുത്തി കൊണ്ട് പണം തട്ടിയിരുന്നു. അറസ്റ്റിലായ വിനീത് 3 മാസത്തിനു ശേഷം ജയിൽ മോചിതൻ ആവുകയും ചെയ്തിരുന്നു. പുറത്തിറങ്ങിയതിനു ശേഷം നിരപരാധിയാണെന്ന തരത്തിൽ വിനീത് നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതൊക്കെ കൂടാതെ കണിയാപുരത്തെ എസ്ബിഐ പള്ളിപ്പുറം ബ്രാഞ്ചിന് മുന്നിൽ വച്ച് കവർച്ച നടത്തി കടന്നുകളയുകയും ചെയ്തിരുന്നു വിനീത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply