“എനിക്ക് മോഹൻലാൽ കഴിഞ്ഞേ മറ്റാരും ഉള്ളൂ”..മീര ജാസ്മിന്റെ പുതിയ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ആരാധകർ !

“സൂത്രധാരൻ ” എന്ന സിനിമയിലൂടെ കടന്നു വന്ന് മലയാളികളുടെ ഇഷ്ട താരം ആയി മാറിയ നടിയാണ് മീര ജാസ്മിൻ. “പാഠം ഒന്ന് ഒരു വിലാപം” എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ മീര ജാസ്മിന്, രണ്ടു തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ശക്തമായ നിലപാടുകൾ കൊണ്ടും ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് മീര ജാസ്മിൻ. തിരുവല്ല സ്വദേശിയായ മീര ജാസ്മിൻ, ജോസഫിന്റെയും ഏലിയാമ്മയുടെയും അഞ്ചുമക്കളിൽ നാലാമത്തെ ആൾ ആണ്.

ദിലീപിന്റെ നായികയായി സൂത്രധാരനിലൂടെ അരങ്ങേറ്റം കുറിച്ച മീരാജാസ്മിൻ രണ്ടാമതും ദിലീപിന്റെ നായിക ആയി “ഗ്രാമഫോൺ” എന്ന ചിത്രത്തിൽ ഒരു ജൂത പെൺകുട്ടിയുടെ വേഷമാണ് അവതരിപ്പിച്ചത്. മീരയുടെ മൂന്നാമത്തെ ചിത്രമായിരുന്നു പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവ നായകന്മാരായി എത്തുന്ന “സ്വപ്നക്കൂട് ” എന്ന ചിത്രം. ലോഹിതദാസ് സംവിധാനം ചെയ്ത “കസ്തൂരിമാൻ”ലൂടെ ഏറെ ശ്രദ്ധേയനായ താരം പിന്നീട് “പെരുമഴക്കാലം”, “അച്ചുവിന്റെ അമ്മ”, “രസതന്ത്രം”, “വിനോദയാത്ര”, “ഒരേ കടൽ” തുടങ്ങി നിരവധി സിനിമകൾ ചെയ്തു.

വളരെ വ്യത്യസ്തവും ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ആയിരുന്നു മീരാജാസ്മിനെ തേടിയെത്തിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു താരം. ലിങ്കുസ്വാമി സംവിധാനം ചെയ്ത “റൺ” എന്ന ചിത്രത്തിലൂടെ മാധവന്റെ നായികയായി തമിഴിൽ അരങ്ങേറ്റം കുറിച്ച മീരാജാസ്മിൻ “ബാല”, “ആയുധ എഴുത്ത്”, “മമ്പട്ടിയാൻ”, “മെർക്കുറി പൂക്കൾ” തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

ഇതിനു പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും നിരവധി ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട് താരം. ദുബായിൽ എൻജിനീയറായി പ്രവർത്തിക്കുന്ന അനിൽ ജോണുമായി 2014ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും പൂർണമായും വിട്ടു നിന്നിരുന്ന മീരാജാസ്മിൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “മകൾ” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു.

രണ്ടാം വരവിൽ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് മീര. തന്റെ സിനിമ വിശേഷങ്ങളും ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് താരം. നിമിഷ നേരം കൊണ്ട് ആണ് മീര പങ്കു വെക്കുന്ന കുറിപ്പുകളും ചിത്രങ്ങളും വൈറൽ ആകുന്നത്. തെന്നിന്ത്യൻ സിനിമകളിലെ വിവിധ ഭാഷകളിലായി ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള മീര, മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

എത്രയൊക്കെ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ മോഹൻലാൽ ആണെന്ന് മീര ജാസ്മിൻ വെളിപ്പെടുത്തി. ലോകത്തിലെ തന്നെ മികച്ച അഞ്ചു നടന്മാരെ എടുക്കുകയാണെങ്കിൽ അതിൽ മോഹൻലാൽ ഉണ്ടാകും എന്ന് താരം പറയുന്നു. മികച്ച നടൻ ഇന്ന് ചോദിക്കുമ്പോൾ പലരും ആദ്യം ഹോളിവുഡ് ആക്ടേഴ്സിന്റെ കാര്യമാണ് പറയുന്നത്. എന്നാൽ ലോകത്തിലെ തന്നെ മികച്ച അഞ്ചു നടന്മാരിൽ ഒരാളാണ് മോഹൻലാൽ.

അത്രയും മഹത്തായ ഒരു താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ കഴിവ് അളവറ്റതാണ്. അത്ര മികച്ച നടനാണ് മോഹൻലാൽ എന്ന് മീര പറയുന്നു. എപ്പോഴും ഇന്ത്യൻ സിനിമയെ കുറിച്ച് പറയുമ്പോൾ ബോളിവുഡിനെ ഹൈപ്പ് ചെയ്‌ത്‌ സംസാരിക്കുന്ന ഒരു പ്രവണത കണ്ടു വരുന്നുണ്ട്. ഇത് ഒരുപാട് വിഷമിപ്പിക്കുന്നു എന്നും താരം തുറന്നു പറഞ്ഞു. തീർച്ചയായും ബോളിവുഡിലെ അമിതാബ് ബച്ചനെ ഇഷ്ടമാണ്. എങ്കിലും മോഹൻലാൽ കഴിഞ്ഞേ തനിക്ക് ആരും ഉള്ളൂ എന്ന് മീര വ്യക്തമാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply