അങ്ങനുള്ള കാര്യങ്ങൾ അമ്മയിൽ നിന്നാണ് പഠിച്ചത് – അമ്മ കാരണമാണ് ഇത്രയും നന്നായി ചെയ്യാൻ കഴിഞ്ഞത് എന്ന് മീര വാസുദേവ്

meera vasudev movies

തന്മാത്ര എന്ന സിനിമയിൽ മോഹൻലാലിൻ്റെ നായികയായി വന്ന മീരാ വാസുദേവനെ മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്. തന്മാത്ര എന്ന സിനിമയോടുകൂടിയാണ് മീരാ വാസുദേവനെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലെ സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. സുമിത്രയെ മലയാളി പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുവച്ചിട്ടുണ്ട്.

തന്മാത്ര എന്ന ചിത്രത്തിൽ മീരയുടെ അഭിനയം വളരെ ഗംഭീരം ആയിരുന്നു. ഇതിന് തന്നെ സഹായിച്ചത് അമ്മയാണെന്നാണ് മീര പറഞ്ഞത്. തന്മാത്രയിലെ കഥാപാത്രത്തെക്കുറിച്ച് ബ്ലസി മീരക്ക് വിശദമായി പറഞ്ഞുകൊടുത്തിരുന്നു. സിനിമയിലെ അഭിനയത്തിന് തൻ്റെ ഭാഗത്തുനിന്നു കൂടി നല്ല രീതിയിൽ കോൺട്രിബൂഷൻ വേണ്ടിവന്നു. അതിനായി ഞാൻ എൻ്റെ അമ്മയെ ശ്രദ്ധിച്ചു തുടങ്ങി എന്ന് മീര പറഞ്ഞു. ഞങ്ങൾ രണ്ടു കുട്ടികളാണ് അമ്മയ്ക്കുള്ളത്.

അതുകൊണ്ടുതന്നെ ഞങ്ങളോട് ഇടപെടുന്നതും അതുപോലെ തന്നെ അമ്മ അച്ഛനോട് എങ്ങനെയാണ് ഇടപഴകുന്നത് എന്നൊക്കെ നോക്കി മനസ്സിലാക്കി. ഈ അഭിനയത്തിന് സഹായിക്കുവാൻ വേണ്ടി നല്ലൊരു സപ്പോർട്ടിംഗ് ടീം കൂടിയുണ്ടായിരുന്നത് എൻ്റെ ഭാഗ്യമായിരുന്നു. അതുപോലെതന്നെ ബ്ലസ്സി സാറും ക്രൂ മെമ്പേഴ്സും മോഹൻലാൽ സാറും ഒക്കെ തന്നെ അതിനുവേണ്ടി എന്നെ സഹായിച്ചിരുന്നു. അതുകൊണ്ടുതന്നെ അഭിനയിക്കാൻ എനിക്ക് എളുപ്പം സാധിച്ചു.

ഉണ്ടാകുന്ന സംശയങ്ങൾ ഒക്കെ തന്നെ ഞാൻ അവിടെ വച്ച് അവരോട് ചോദിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ അമ്മയുടെയും അതേപോലെതന്നെ സിനിമയുടെ അണിയറ പ്രവർത്തകരുടെയും ഒക്കെ തന്നെ സഹായം കൊണ്ട് ഈ സിനിമയിൽ എനിക്ക് നല്ല രീതിയിൽ അഭിനയിക്കാൻ സാധിച്ചു.
ഇപ്പോൾ അഭിനയിക്കുന്ന സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തെ കുറിച്ച് വാതോരാതെ മീര സംസാരിച്ചു.

തൻ്റെ സംശയങ്ങളൊക്കെ തന്നെ സെറ്റിൽവെച്ച് ചോദിക്കുകയും അത് മനസ്സിലാക്കിക്കൊണ്ട് അഭിനയിക്കുന്നത് കൊണ്ട് തനിക്ക് ലഭിക്കുന്ന വേഷങ്ങളൊക്കെ തന്നെ നല്ല രീതിയിൽ ചെയ്യാൻ സാധിക്കാറുണ്ട് എന്നും പറഞ്ഞു. എന്തെങ്കിലും റോൾ തരുന്ന സമയത്ത് എന്നെക്കൊണ്ട് ഇതിന് സാധിക്കുമോ എന്ന് ആദ്യം ചിന്തിക്കാറുണ്ട്. ഞാൻ കാരണം മറ്റൊരാളുടെ സമയവും പണവും എല്ലാം നഷ്ടപ്പെട്ടു പോകരുത് എന്ന് എനിക്ക് നിർബന്ധമുണ്ട് എന്നും മീര പറഞ്ഞു. അഭിനയത്തിൽ മാത്രമല്ല ഒരു മോഡലിംഗ് രംഗത്തും മീര കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും മീര അഭിനയിച്ചിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply