എന്റെ ബോഡി ആയിട്ടു ഭയങ്കര കംഫർട്ടിബിൾ ആണ് ! അത് ഇവന് നന്നായി അറിയാം – തുറന്ന് പറഞ്ഞു മീനാക്ഷി

meenakshi and dain davis

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഉടൻ പണം എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് മീനാക്ഷി. മീനാക്ഷിയുടെ മനോഹരമായ അവതരണം പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെട്ടിരുന്നുവെന്നതാണ് സത്യം. നിരവധി ആരാധകരെയാണ് ഈ ഒരു പരിപാടിയിലൂടെ മീനാക്ഷി സ്വന്തമാക്കിയിരുന്നത്. ആരും കൊതിക്കുന്ന ഒരു എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് താരം ഈ ഒരു ജോലിയിലേക്ക് എത്തിയിരുന്നത് എന്ന് പലതവണ പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ മീനാക്ഷി തന്റെ വസ്ത്രധാരണത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

താൻ അണിയുന്ന വസ്ത്രങ്ങളെല്ലാം തനിക്ക് കംഫർട്ടബിൾ ഉള്ളതാണ്. എന്നാൽ അത് മറ്റുള്ളവർക്ക് ഇഷ്ടമാകണമെന്നതില്ല. താൻ ഇപ്പോൾ ഇട്ടിരിക്കുന്ന വസ്ത്രം പോലും ഇഷ്ടമാകുന്നവരും ഇഷ്ടമാവാത്തവരും ഉണ്ടാകുമെന്നും താരം ചോദിക്കുന്നുണ്ട്. അതോടൊപ്പം മറ്റൊരു കാര്യം കൂടി താരം തുറന്നു പറയുന്നു. ഗ്ലാമറസ് മെമ്പോടി ഉള്ള വസ്ത്രങ്ങളിൽ മാത്രമാണ് താൻ കംഫർട്ടബിൾ എന്ന് പറയില്ല. ചിലപ്പോൾ സാരിയിൽ കംഫർട്ടബിൾ ആണ്. മറ്റു ചിലപ്പോൾ കുർത്തയിൽ കംഫർട്ടബിൾ ആണ്. എങ്കിലും തന്റെ കംഫർട്ടബിളിനാണ് പ്രാധാന്യം നൽകാറുള്ളത്. നെഗറ്റീവ് കമന്റുകളെ ഒന്നും തന്നെ ശ്രദ്ധിക്കാൻ അറിയില്ല. ഇൻസ്റ്റഗ്രാം പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ നെഗറ്റീവ് കമന്റുകൾ വരുന്നത് സ്വാഭാവികമാണ്. പലതരത്തിലുള്ള ആളുകളായിരിക്കും അവിടെ ഉണ്ടാവുക.

അപ്പോൾ അവരുടെ ചിന്താഗതികളും പല തരത്തിലുള്ളതായിരിക്കും. എല്ലാവരും ഒരേപോലെ ചിന്തിക്കണമെന്നൊന്നും നമുക്ക് വാശി പിടിക്കാനും പറ്റില്ലല്ലോ. അതുകൊണ്ടു തന്നെ അത്തരം കമന്റുകൾക്ക് യാതൊരു മൂല്യവും താൻ നൽകാറില്ലന്നാണ് പറയുന്നത്. അത്തരം കാര്യങ്ങൾ തന്നെ വേദനിപ്പിക്കാറുമില്ല. ചിലപ്പോഴൊക്കെ താൻ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുൻപ് ഡെയിനോട് അഭിപ്രായം ചോദിക്കാറുണ്ടെന്നും താരം പറയുന്നു. വാക്കുകളൊക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ഇതിനുമുൻപും വസ്ത്രധാരണത്തെക്കുറിച്ച് മീനാക്ഷി പറഞ്ഞിട്ടുണ്ട്. താൻ വസ്ത്രം ധരിക്കുന്നതിൽ ആർക്കാണ് ബുദ്ധിമുട്ട് എന്നും വസ്ത്രധാരണമെന്നത് തന്റെ മാത്രമാവകാശമാണ് എന്നും തനിക്ക് ഇല്ലാത്ത പ്രശ്നം എന്താണ് നാട്ടുകാർക്കുള്ളത് എന്നും ഒക്കെ ആയിരുന്നു അപ്പോൾ താരം പറഞ്ഞിരുന്നത്.

ഇപ്പോൾ താരത്തിന്റെ ഈ വാക്കുകൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. തീർച്ചയായും മീനാക്ഷി പറയുന്നത് വളരെ കൃത്യമായ കാര്യമാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് അവരവരുടെ കംഫർട്ട് അനുസരിച്ചാണ് തിരഞ്ഞെടുക്കേണ്ടത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply