വളരുന്തോറും മകൾ അമ്മയുടെ തനിപ്പകർപ്പാണല്ലോ? മീനാക്ഷിയുടെ ഫോട്ടോ വൈറലാകുന്നു ! മീനാക്ഷിക്ക് വിവാഹമോ

ഒരുകാലത്ത് ജനപ്രിയ നായകൻ എന്ന പേരിൽ മലയാള സിനിമാലോകം അടക്കിവാണ ദിലീപിൻ്റെയും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും ഏക മകളാണ് മീനാക്ഷി ദിലീപ്. ദിലീപിനും മഞ്ജുവാര്യർക്കും ഇടയിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം ഇവരുടെ വിവാഹബന്ധം വേർപിരിയുകയും ഒടുവിൽ മകൾ മീനാക്ഷി അച്ഛൻ്റെ കൂടെ പോകാൻ തീരുമാനിക്കുകയും ചെയ്തു. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിനുശേഷം ദിലീപ് സിനിമാനടിയായ കാവ്യാമാധവനെ വിവാഹം ചെയ്തു.

മീനാക്ഷി ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും നിരവധി ആരാധകരുണ്ട് താര പുത്രിക്ക്. മീനാക്ഷി സോഷ്യൽ മീഡിയകളിൽ സജീവമാണ്. മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോസും ഒക്കെ തന്നെ നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. മീനാക്ഷി ഏറ്റവും ഒടുവിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മീനാക്ഷി കുടുംബസമേതം ആയിരുന്നു കല്യാൺ സിൽക്സിൻ്റെ നവരാത്രി ആഘോഷത്തിൽ പങ്കെടുക്കുവാൻ പോയത്.

പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടി ഒരുങ്ങിയ മീനാക്ഷിയുടെ ചിത്രമാണ് ചർച്ചയായി കൊണ്ടിരിക്കുന്നത്. മീനാക്ഷി ഈ ചിത്രത്തിൽ ഗോൾഡൻ കളറിലുള്ള സാരിയും അതിന് മേച്ചായി ചേരുന്ന നല്ല ഭംഗിയുള്ള കമ്മലുകളും അണിഞ്ഞിട്ടുണ്ട്. മീനാക്ഷി പരിപാടിയിൽ പങ്കെടുക്കുവാൻ ഒരു തെന്നിന്ത്യൻ ലുക്കിലാണ് എത്തിയിരുന്നത്. പരിപാടിക്ക് വേണ്ടി ഒരുങ്ങുന്നതിൻ്റെ ഇടയിൽ എടുത്ത മിറർ സെൽഫി ആണ് മീനാക്ഷി ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

വളരെ മനോഹരമായ ആ ചിത്രം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലൂടെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ഈ ചിത്രത്തിനു താഴെ നിരവധി കമൻ്റുകൾ ആണ് വരുന്നത്. ഏറ്റവും കൂടുതൽ കമൻ്റ് വന്നിരിക്കുന്നത് മീനാക്ഷി വളരുംതോറും അമ്മ മഞ്ജുവിൻ്റെ പകർപ്പാണ് എന്നാണ്. എന്നാൽ മീനാക്ഷിയുടെ ചിത്രത്തിന് താഴെ കുറച്ചാളുകൾ കമൻ്റ് ചെയ്തിരിക്കുന്നത് മീനാക്ഷി എന്തു ചെയ്തു കഴിഞ്ഞാലും അതിൻ്റെ ക്രെഡിറ്റ് എന്തുകൊണ്ടാണ് അമ്മ മഞ്ജുവിന് മാത്രം നൽകുന്നത് എന്നാണ്.

ഇത് പല ആരാധകരെയും ചൊടിപ്പിക്കുന്നുമുണ്ട്. മഞ്ജുവിന് ക്രെഡിറ്റ് നൽകിക്കൊണ്ടുള്ള ആരാധകരുടെ കമൻ്റുകൾക്കെതിരെ വിമർശനങ്ങളും വരുന്നുണ്ട്. മീനാക്ഷി എന്തു ചെയ്തു കഴിഞ്ഞാലും എന്തുകൊണ്ടാണ് അത് അമ്മയുടെ മകളല്ലേ എന്ന് പറയുന്നത്? അമ്മ മാത്രമല്ല സൗന്ദര്യവും കഴിവും ഉള്ള ഒരു അച്ഛൻ കൂടിയുണ്ട് മീനാക്ഷിക്ക്. അതിലുപരി മീനാക്ഷി ഒരു സ്വതന്ത്ര വ്യക്തി കൂടിയാണ് എന്നാണ് മറ്റൊരു കമൻ്റ് വന്നിരിക്കുന്നത്.

എന്നാൽ മീനാക്ഷി ഇടുന്ന പോസ്റ്റുകൾക്ക് എപ്പോഴും മഞ്ജുവിനെ സാമ്യപ്പെടുത്തിയാണ് കമൻ്റുകൾ വരുന്നത് അതുപോലെ തന്നെ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനും അത്തരത്തിലാണ് കൂടുതലും കമൻ്റുകൾ വന്നിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply