പത്മാസരോവരത്തിൽ ദിലീപേട്ടന്റെ പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ മൂത്തമകൾ മീനാക്ഷി കൊടുത്ത സർപ്രൈസ്‌ കണ്ടോ – കണ്ണ് നിറഞ്ഞു താരം

കലാഭവനിൽ നിന്നും മിമിക്രിയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്നു പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകൻ ആയി മാറിയ താരം ആണ് ദിലീപ്. ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം കഠിനാധ്വാനവും, ആത്മവിശ്വാസവും കൊണ്ട് നായകനിരയിലേക്ക് ഉയരുകയായിരുന്നു. കമൽ സംവിധാനം ചെയ്ത “എന്നോട് ഇഷ്ടം കൂടാമോ” എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടു വെച്ച ദിലീപിന്റെ ഉയർച്ചയും വളർച്ചയും എല്ലാം മലയാളികൾ അടുത്ത് അറിഞ്ഞിട്ടുള്ളത് ആണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് വേണ്ടി ഇത്രയേറെ രൂപമാറ്റം നടത്തിയ മറ്റൊരു കലാകാരൻ ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടാവില്ല. “കുഞ്ഞിക്കൂനൻ”, “പച്ചക്കുതിര”, “ചാന്തുപൊട്ട്”, “മായാമോഹിനി”, “സൗണ്ട് തോമ ” എന്നീ ചിത്രങ്ങളിലെല്ലാം അതിശയിപ്പിക്കുന്ന രൂപമാറ്റം ആയിരുന്നു ദിലീപ് കൊണ്ട് വന്നത്. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ദിലീപ് ഒരു നടന് പുറമെ മികച്ച ഒരു നിർമാതാവ് കൂടിയാണ്. മലയാള സിനിമയിലെ താരങ്ങൾ എല്ലാം അണിനിരന്ന “ട്വന്റി ട്വന്റി” നിർമിച്ചത് ദിലീപ് ആയിരുന്നു.

2011ൽ “വെള്ളരിപ്രാവിന്റെ ചങ്ങാതി” എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് താരം കരസ്ഥമാക്കി. കഴിഞ്ഞ ദിവസം ആയിരുന്നു ജനപ്രിയ നടൻ ദിലീപിന്റെ പിറന്നാൾ. അച്ഛന്റെ പിറന്നാൾ ദിനത്തിൽ മകൾ മീനാക്ഷി പങ്കുവെച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വർഷങ്ങൾക്ക് മുമ്പ് കുഞ്ഞു മീനാക്ഷിയോടൊപ്പം തല ചേർത്തുവച്ച ദിലീപിന്റെ ചിത്രമാണ് താരപുത്രി ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.

ഈ ചിത്രം വർഷങ്ങൾക്ക് മുമ്പ് അമ്മയായ മഞ്ജു വാര്യർ ആണ് ആദ്യം പങ്കു വെച്ചത്. ചിത്രം പങ്കുവെച്ച്‌ നിമിഷം നേരം കൊണ്ട് തന്നെ വൈറൽ ആവുകയായിരുന്നു. നിരവധി ആളുകളാണ് താരത്തിന് ജന്മദിനാശംസകൾ നേർന്ന് രംഗത്ത് എത്തിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു ദിലീപിന്റെ രണ്ടാമത്തെ മകൾ മഹാലക്ഷ്മിയുടെ പിറന്നാൾ. അനിയത്തി കുട്ടിയുടെ പിറന്നാൾ ദിനത്തിലും ആശംസകളുമായി മീനാക്ഷി മുന്നോട്ട് വന്നിരുന്നു.

മഹാലക്ഷ്മിയുടെ നാലാം പിറന്നാളിന് അനിയത്തിക്കൊപ്പം ഉള്ള മനോഹരമായ ചിത്രങ്ങൾ താരപുത്രി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അച്ഛനും അമ്മയും അഭിനയ മേഖലയിലെ സൂപ്പർതാരങ്ങൾ ആണെങ്കിലും സിനിമ മോഹങ്ങൾ ഒന്നുമില്ലാത്ത താരപുത്രിയാണ് മീനാക്ഷി. ചെന്നൈയിൽ എംബിബിഎസ്സിന് പഠിക്കുന്ന മീനാക്ഷിക്ക് ഒരു ഡോക്ടർ ആകണമെന്നാണ് ആഗ്രഹം. മീനാക്ഷിക്ക് സിനിമാമേഖലയിൽ ഉള്ള ഏറ്റവും അടുത്ത സുഹൃത്താണ് നമിത പ്രമോദ്. പിറന്നാൾ ദിനത്തിൽ അച്ഛന് മീനാക്ഷി നൽകിയ സമ്മാനം കണ്ടിട്ട്, അച്ഛന്റെ മകൾ തന്നെ എന്ന് ആരാധകർ സ്നേഹത്തോടെ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply