ഇത്രയ്ക്ക് ചതിയന്മാർ ആണെന്ന് കരുതിയിരുന്നില്ല ! കൂടെ ഉണ്ടായവരെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മീനാക്ഷിയും കുടുംബവും

ബാലതാരമായി കൊണ്ട് സിനിമയിലേക്ക് ചുവടെ എടുത്ത് വച്ച നടിയാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന മലയാള ചിത്രത്തിലൂടെയാണ് ബേബി മീനാക്ഷി എന്ന താരം സിനിമയിലേക്ക് കടന്നുവന്നത്. തുടർന്ന് ഒപ്പം, മറുപടി, വീഞ്ഞ്, ആന മയിൽ ഒട്ടകം, വൺ ബൈ ടു, ഒരു മുത്തശ്ശി ഗഥ, പോളേട്ടന്റെ വീട് തുടങ്ങിയ 30 ഓളം മലയാള ചിത്രങ്ങളിൽ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിലും അവതരണത്തിലും ഒരുപോലെ തന്റെ കഴിവ് തെളിയിക്കുവാൻ ഈ ചെറുപ്രായത്തിൽ തന്നെ മീനാക്ഷിക്ക് സാധിച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ടിവിയിലെ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോകളുടെയും മറ്റ് പല പരിപാടികളുടെയും അവതാരകയായി ഇന്നും സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് മീനാക്ഷി.

മിക്ക സെലിബ്രിറ്റികൾക്കും ഉള്ളതുപോലെ തന്നെ മീനാക്ഷിക്കും സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. കഴിഞ്ഞ ഒരു വർഷമായി തന്റെ യൂട്യൂബ് ചാനൽ സജീവമായി മുന്നോട്ടു കൊണ്ടു പോവുകയാണ് താരം. മീനാക്ഷിയുടെ അച്ഛനും അമ്മയും സഹോദരനും എല്ലാം യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കിട്ടുകൊണ്ട് പ്രേക്ഷകർക്ക് മുമ്പിൽ എത്താറുണ്ട്. രണ്ടര ലക്ഷത്തിനടുത്ത് സബ്സ്ക്രൈബ് മീനാക്ഷിക്ക് ഇതിനോടകം യൂട്യൂബ് ചാനൽ വഴി ലഭിച്ചിട്ടുണ്ട്. സെലിബ്രിറ്റികളുടെ യൂട്യൂബ് ചാനലുകൾ കൈകാര്യം ചെയ്യുന്നതുപോലുള്ള ഒരു ടീമാണ് മീനാക്ഷിയുടെ ചാനലും കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞദിവസം മീനാക്ഷി നടത്തിയ ഒരു തുറന്നുപറച്ചനുകളാണ് ഇപ്പോൾ ഏവരും ചർച്ചചെയ്യുന്നത്.

തന്റെ യൂട്യൂബ് കൈകാര്യം ചെയ്തിരുന്നവർ തങ്ങളെ ചതിച്ചു എന്നും ചാനൽ പോലും ഇപ്പോൾ താങ്കളുടെ കൈകളിൽ ഇല്ല എന്നുമായിരുന്നു മീനാക്ഷിയുടെ വാക്കുകൾ. വീണ്ടും മീനാക്ഷി അനൂപ് എന്ന മറ്റൊരു യൂട്യൂബ് ചാനൽ ആരംഭിച്ചതിന്റെ സന്തോഷം പങ്കിട്ടുകൊണ്ടാണ് താങ്കൾക്ക് പറ്റിയ ചതിയെക്കുറിച്ച് മീനാക്ഷിയും കുടുംബവും വിശദീകരിച്ച് പറഞ്ഞത്. തന്റെ പേരിൽ വന്ന പ്ലേ ബട്ടൺ പോലും അവർ തനിക്ക് തന്നില്ല എന്നും അവർ അത് കൊടുത്ത് വിറ്റ് കാശാക്കിയോ എന്ന് തനിക്ക് സംശയമുണ്ട് എന്നും മീനാക്ഷിയും കുടുംബവും പറയുന്നു. ഒരു യൂട്യൂബ് ചാനൽ തങ്ങളുടെ ചിന്തയിൽ ഇല്ലായിരുന്നുവെന്നും എന്നാൽ ഒരു ക്ലൂ തങ്ങളെ ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്യുകയായിരുന്നു എന്നും മീനാക്ഷിയുടെ അച്ഛൻ പറയുന്നു.

തികച്ചും ഒരു എന്റർടൈൻമെന്റ് പർപ്പസിന് വേണ്ടിയായിരുന്നു ചാനൽ തുടങ്ങാൻ തീരുമാനിച്ചത് എന്നും തങ്ങളുടെ യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്നവർ വേറെയും കുറെ പേരുടെ ചാനലുകൾ കൈകാര്യം ചെയ്യുന്നുണ്ട് എന്നും അവർക്കും ഇത്തരത്തിലുള്ള അബദ്ധം പറ്റിയിട്ടുണ്ടോ എന്നും ഇവർ പറയുന്നുണ്ട്. അവർ മീനാക്ഷിയുടെ പേരിൽ പുതിയ മെയിൽ ഐഡി തുടങ്ങുകയും അതിന്റെ യൂസർ ഐഡിയും പാസ്സ്‌വേർഡ് ഒക്കെ അവരുടെ കൈകളിൽ ആയിരുന്നു എന്നും എല്ലാ സാധനങ്ങളും അവരുടെ പക്കൽ ആയിരുന്നു എന്നും അതുപോലെ തന്നെ പൈസ എന്തെങ്കിലും കിട്ടുവാണെങ്കിൽ കൂടി അവരാണ് അതിന്റെ മിക്ക ഭാഗവും എടുക്കാറുണ്ടായിരുന്നത് എന്നും മീനാക്ഷിയുടെ അച്ഛൻ പറയുന്നു.

തങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ ബോധമില്ലാത്തതുകൊണ്ട് ഇതൊന്നും നേരത്തെ തന്നെ മനസ്സിലാക്കാൻ പറ്റിയില്ല എന്നും പോട്ടെ എന്ന് വിചാരിച്ച് വിടുകയായിരുന്നു എന്നും ഇവർ പറയുന്നു. എന്തായാലും തങ്ങൾ ലീഗിൽ ഇ മൂവ് ചെയ്തിട്ടുണ്ട് എന്നും കോട്ടയം എസ്പി ഓഫീസ് കൃത്യമായ പരാതി നൽകിയിട്ടുണ്ട് എന്നും ഇൻകം ടാക്സ് ഓഫീസിൽ തങ്ങൾക്ക് വന്ന പൈസയുടെ സ്റ്റേറ്റ്മെന്റ് അടക്കം എല്ലാം കൊടുത്തിട്ടുണ്ട് എന്നും കൃത്യമായ അന്വേഷണം ഇതിന്റെ പേരിൽ ഉണ്ടാകുമെന്നും ഇവർ വ്യക്തമാക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply