മോഹൻലാലിന് ഒപ്പം അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്യുന്നത്…25 വർഷത്തോളമായി തുടരുന്ന കെമിസ്ട്രിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മീന

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീന. 1982ൽ പുറത്തിറങ്ങിയ ” നെഞ്ചങ്ങൾ ” എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരം 45 ഓളം സിനിമകളിൽ ബാലതാരമായി തിളങ്ങിയിട്ടുണ്ട്. രജനീകാന്തിന്റെയും സുരേഷ് ഗോപിയുടെയും മകളായും നായികയായും താരം അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഉള്ള ഒട്ടു മിക്ക സൂപ്പർതാരങ്ങൾക്കൊപ്പം തിളങ്ങിയിട്ടുണ്ട് മീന.

വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് സജീവമായിരുന്നു മീന. മോഹൻലാലിനൊപ്പം അഭിനയിച്ച ” ബ്രോ ഡാഡി” ആണ് മീനയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാളം ചിത്രം. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരജോഡികൾ ആണ് മീനയും മോഹൻലാൽ. ‘ വർണ്ണപകിട്ട് “, “മിസ്റ്റർ ബ്രഹ്മചാരി”, ” മുന്തിരിവള്ളികൾ തളിർക്കുമ്പോൾ “, ” ഉദയനാണ് താരം”, ” ചന്ദ്രോത്സവം “, ” ദൃശ്യം”, ” നാട്ടുരാജാവ് “, ” ദൃശ്യം 2″, ” ഒളിമ്പ്യൻ അന്തോണി ആദം” തുടങ്ങി നിരവധി സിനിമകളിലാണ് ഇരുവരും ഒന്നിച്ചത്.

സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. അഭിനയജീവിതത്തിൽ 40 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ നായിക മീന. 2009 ലായിരുന്നു മീനയുടെ വിവാഹം. വിദ്യാസാഗറാണ് മീനയുടെ ഭർത്താവ്. മീനയുടെ ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ തന്നെ നടുക്കിയിരുന്നു.

മീനയുടെ മകൾ നൈനിക അമ്മയുടെ പാത പിന്തുടർന്ന് ബാലതാരമായി സിനിമയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. വിജയ് നായകനായ “തെരി” എന്ന ചിത്രത്തിലൂടെയാണ് നൈനിക അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. വിജയുടെ മകളെ അവതരിപ്പിച്ച് നൈനിക ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മോഹൻലാലുമായി 25 വർഷത്തോളമായി തുടരുന്ന കെമിസ്ട്രി എങ്ങനെ നിലനിർത്തുന്നു എന്ന് തുറന്നു പറയുകയാണ് മീന. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “പണം തരും പടം” എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ഈ രഹസ്യം മീന വെളിപ്പെടുത്തിയത്.

തന്റെ താല്പര്യങ്ങൾ മനസ്സിലാക്കി പെരുമാറുന്ന നടനാണ് മോഹൻലാൽ എന്നാണ് മീന പറയുന്നത്. പൊതുവേ എല്ലാവരുമായി പ്രവർത്തിക്കാൻ കംഫർട്ടബിൾ ആകുന്ന മീന കുറച്ചു പേരോട് വർക്ക് ചെയ്യുമ്പോൾ കൂടുതൽ കംഫർട്ടാണ് എന്ന് പറയുന്നു. മോഹൻലാലുമായി വളരെ നല്ലൊരു ബന്ധം സൂക്ഷിക്കുന്നുണ്ടെന്ന് മീന പലപ്പോഴും പറഞ്ഞിട്ടുണ്ട്. ലാലിനൊപ്പം അഭിനയിച്ചു എന്ന് പറയുന്നതിനെകാൾ ജീവിച്ചു എന്നു പറയുന്നത് ആകും നല്ലത്.

കാരണം ക്യാമറയ്ക്ക് മുന്നിൽ മോഹൻലാൽ കഥാപാത്രമായി എത്തിയാൽ അഭിനയിക്കുകയാണെന്ന് തോന്നാറില്ല. ജീവിക്കുന്നതു പോലെയാണ് അനുഭവപ്പെടുന്നത്. മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് മോഹൻലാൽ ചിത്രങ്ങളിൽ ജീവിക്കാനാണ് ശ്രമിച്ചത് എന്ന് മീന പറയുന്നു. 25ൽ അധികം വർഷങ്ങളായി മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരജോഡിയാണ് മോഹൻലാലും മീനയും. മോഹൻലാലിന്റെ ഭാഗ്യ നായികയാണ് മീന എന്നും വിശേഷിപ്പിക്കാറുണ്ട്. “വർണ്ണപകിട്ട്” എന്ന ചിത്രം വിജയമായതിനു ശേഷം ഭാഗ്യ ജോഡി എന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply