സിനിമയിൽ ഒരു സഹതാരവുമായി പ്രണയം ഉണ്ടായിരുന്നു തനിക്കെന്ന് തുറന്ന് സമ്മതിച്ച് മീന – പക്ഷെ അയാൾ ഒരു പ്ലേ ബോയ് ആണെന്ന് പിന്നെയാണ് അറിഞ്ഞത് !

ശിവാജി ഗണേശന്റെ ചിത്രത്തിൽ ബാലതാരമായി എത്തിയ നടിയാണ് മീന. പിന്നീട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. കുസൃതി കുറുപ്പ്, ഡ്രീംസ്, രാക്ഷസരാജാവ്, ദൃശ്യം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഭാഗമായി ഇന്ന് മീന മാറിയിട്ടുണ്ട്. മോഹൻലാൽ, സുരേഷ് ഗോപി, മമ്മൂട്ടി, ജയറാം തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം ആണ് മീനയുടെ ഹിറ്റുകൾ എല്ലാം തന്നെ.

2009 ഇൽ ആയിരുന്നു സോഫ്റ്റ്‌വെയർ എൻജിനീയറായി വിദ്യാസാഗറുമായുള്ള താരത്തിന്റെ വിവാഹം ഈ അടുത്ത സമയത്താണ് ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് വിദ്യാസാഗർ മരിക്കുന്നത്. പിന്നീട് സോഷ്യൽ മീഡിയയിൽ ഒന്നുമത്ര സജീവമായിരുന്നില്ല മീന. താരത്തിന്റെ ഭർത്താവിന്റെ വേർപാടിന് ശേഷം വീണ്ടും സിനിമയിലേക്കും സോഷ്യൽ മീഡിയയിലേക്കും ഒക്കെ താരം സജീവമാവുകയാണ്. ഒരു താരവുമായി തനിക്ക് വിവാഹിത ആകും മുൻപ് തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്.

ആ താരം മറ്റാരുമായിരുന്നില്ല തമിഴ് നടൻ പ്രഭുദേവ ആയിരുന്നു. ഡബിൾസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വെച്ചായിരുന്നു തനിക്ക് പ്രഭുദേവയോട് അങ്ങനെയൊരു ഇഷ്ടം തോന്നിയത്. അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവും തന്നെ വല്ലാതെ ആകർഷിച്ചിരുന്നു. എന്നാൽ അദ്ദേഹവുമായി പ്രണയത്തിലായ സമയത്ത് അയാൾ ഒരു പ്ലേബോയ് ആണെന്ന് തന്റെ കൂട്ടുകാർ എന്നോട് പറഞ്ഞിരുന്നുവെന്നും പറയുന്നു. അതോടെ അത് വേണ്ടന്ന് വച്ചു. ആ പ്രണയത്തിനു ശേഷം ആയിരുന്നു താരം മറ്റൊരു വിവാഹം കഴിച്ചത്.

പല നടന്മാരും നേരിട്ട് പ്രണയാഭ്യർത്ന നടത്തിയിട്ടുണ്ട് എന്നും മീന പറയുന്നു. മീനയുടെ തുറന്നുപറച്ചിൽ വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പല താരങ്ങളും ഇത്തരം കാര്യങ്ങൾ ഒന്നും പറയാൻ താല്പര്യപ്പെടാറില്ല എന്നായിരുന്നു പൊതുവേ സോഷ്യൽ മീഡിയയിലൂടെ ആളുകൾ പറഞ്ഞിരുന്നത്. ഈയൊരു സാഹചര്യത്തിൽ താരം ഒരു തുറന്നുപറച്ചിൽ നടത്തിയത് വളരെയധികം ശ്രദ്ധ നേടുന്നുവെന്നും പലരും പറയുന്നുണ്ട്. അതേസമയം മീന രണ്ടാമത് വിവാഹം കഴിക്കാൻ പോവുകയാണ് എന്ന് തരത്തിലുള്ള ചില വാർത്തകളും പുറത്തു വന്നിരുന്നു.

അത്തരം വാർത്തകളോടെ താരം പ്രതികരിച്ചിരുന്നത് തന്നെക്കുറിച്ച് വ്യാജവാർത്തകൾ പറയരുത് എന്ന് പറഞ്ഞായിരുന്നു. സോഷ്യൽ മീഡിയയിലും സിനിമയിലും ഒക്കെ താരം വീണ്ടും സജീവമായതിൽ വലിയ സന്തോഷം തോന്നുന്നു എന്നാണ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്. മീനയെ സ്നേഹിച്ച പ്രേക്ഷകരാണ് ഏറ്റവും കൂടുതൽ മീനയുടെ കാര്യത്തിൽ ദുഃഖിച്ചിരുന്നതും. അതുകൊണ്ടു തന്നെ മീനയുടെ തിരിച്ചുവരവ് മീനയെ സ്നേഹിച്ച ഓരോ പ്രേക്ഷകരെയും സന്തോഷത്തിലാഴ്ത്തുന്ന ഒന്നുതന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply