മാധ്യമങ്ങൾക്ക് അടക്കം എന്റെ 2 പീസ് ആണ് ഇഷ്ട്ടം ! എന്റെ നല്ലത് ആരും കാണുന്നില്ലേ – തന്നെ വെറുമൊരു ആ സിംബലായി കാണാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്

ശരീരം പ്രദർശിപ്പിച്ചുകൊണ്ട് ബോളിവുഡിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് മല്ലിക ഷെരാവത്. ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും ഹോട്ട് നായികയായിരുന്നു മല്ലിക. ആരെയും ആകർഷിക്കുന്ന ആകാരഭംഗിയും അംഗലാവണ്യവും മല്ലികക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. എന്നാൽ ആദ്യ സിനിമയിലെ അഭിനയത്തോടെ സെ, – ക്സ് സിംബൽ എന്ന പരിവേഷമാണ് മാധ്യമങ്ങൾ മല്ലികയ്ക്ക് നൽകിയത്. ഇത് മല്ലികയുടെ അഭിനയ ജീവിതത്തെയും വ്യക്തിജീവിതത്തെയും ഒരുപാട് ബാധിച്ചു എന്ന് പരാതിപ്പെടുകയാണ് മല്ലിക ഷെരാവത്. മാധ്യമങ്ങൾ നൽകിയ വിശേഷണം വല്ലാതെ വിഷമിപ്പിച്ചു എന്നും അവർ വെളിപ്പെടുത്തി. മല്ലിക അവതരിപ്പിച്ച പല വേഷങ്ങളെയും അതിലെ അഭിനയ മികവിനെയും നിസ്സാരവൽക്കരിക്കുകയും അവഗണിക്കുകയും ചെയ്തുകൊണ്ടായിരുന്നു മാധ്യമങ്ങൾ സെക്സ് സിംബൽ എന്ന പരിവേഷം നൽകിയത്.

നല്ല വശങ്ങൾ ഒന്നും കാണാതെ അവർ മറ്റു പലതും മാത്രമേ കണ്ടിട്ടുള്ളൂ. എന്നാൽ അതെല്ലാം അതിജീവിച്ച് സിനിമയിൽ സജീവമാവുകയായിരുന്നു മല്ലിക. ഉലകനായകൻ കമലഹാസന്റെ ഒപ്പം “ദശാവതാരം” ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ആയിരുന്നു മല്ലിക ചെയ്തത്. എന്നാൽ മല്ലികയുടെ ഈ നല്ല കഥാപാത്രങ്ങളോ അഭിനയമോ ഒന്നും മാധ്യമങ്ങളും ഒരു വിഭാഗം പ്രേക്ഷകരും കണ്ടതായി ഭാവിച്ചില്ല. അന്താരാഷ്ട്ര താരമായ ജാക്കിചാന്റെ ഒപ്പം അഭിനയിച്ചിട്ട് പോലും വേണ്ടത്ര അംഗീകാരം സ്വന്തം നാട്ടിൽ നിന്നും മല്ലികയ്ക്ക് ലഭിച്ചിട്ടില്ല.

സെ, [ ക്സ് സിംബലായി മാത്രം കാണുന്ന രീതിയിൽ നിന്നും ഒരു മാറ്റവും ഉണ്ടാകാതിരുന്നത് ഏറെ വേദനിപ്പിച്ചു എന്ന് മല്ലിക തുറന്നു പറയുന്നു. “മർഡർ” എന്ന ആദ്യ ചിത്രത്തിനു ശേഷം തന്നെ ഒരു സെ[ക്സ്] സിംബൽ മാത്രമായി മല്ലികയെ കാണാനായിരുന്നു എല്ലാവർക്കും താല്പര്യം. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഇത് പതിവാക്കിയതോടെയാണ് തീർത്തും അവഗണിക്കുക എന്ന തീരുമാനത്തിലേക്ക് താരമെത്തിയത്. സിനിമയിലേക്കുള്ള പ്രയാണം ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു എന്ന് മല്ലിക പങ്കു വച്ചു.

കുടുംബത്തിലുള്ളവർ പോലും താരത്തിനെ പിന്തുണച്ചിരുന്നില്ല. എന്നിട്ടും ഈ നിലയിൽ എത്തിയതിൽ അഭിമാനമുണ്ട് എന്നും താരം പങ്കു വെച്ചു. സ്വന്തം നാട്ടിൽ സ്ത്രീകൾക്ക് കേവലം കന്നുകാലികളുടെ വില മാത്രമാണ് ലഭിക്കുന്നത് എന്ന് മല്ലിക നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. പ്രശസ്തിയിൽ നിൽക്കുമ്പോൾ ആളുകൾ പറയുന്ന കാര്യങ്ങൾ ഒരു പരിധിവരെ എങ്കിലും മറ്റുള്ളവർ ശ്രദ്ധിക്കും. അങ്ങനെയെങ്കിലും അതിൽ മാറ്റം ഉണ്ടാകും എന്ന് കരുതിയാണ് ഈ തുറന്നു പറച്ചിൽ നടത്തുന്നത് എന്ന് മല്ലിക പറഞ്ഞു.

ഗൗരവമുള്ള വിഷയങ്ങൾ പറയുമ്പോഴും ശക്തമായ അഭിപ്രായപ്രകടനങ്ങൾ നടത്തുമ്പോഴും എല്ലാം അത് തീർത്തും അവഗണിച്ചു മാധ്യമങ്ങൾ വാഴ്ത്തി പാടുന്നത് തന്റെ ശരീരം ബിക്കിനിയിൽ എന്ത് ഭംഗിയാണെന്ന് മാത്രമാണ്. മാധ്യമങ്ങൾക്ക് എന്നും ചർച്ചാവിഷയം എന്റെ ശരീരം മാത്രമാണ് എന്ന് മല്ലിക കൂട്ടിച്ചേർത്തു. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം ബോളിവുഡിന് പുറമെ ഹോളിവുഡിലും അഭിനയിച്ചിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply