മെസ്സി, റൊണാൾഡോ യുഗത്തിനുശേഷം ഫുട്ബോൾ ലോകം ആര് ഭരിക്കും എന്ന ചോദ്യത്തിന് ഉത്തരം… തോൽവിയിലും താരമായി എംബാപേ…

23 വയസ്സുള്ള കിലിയൻ എംബാപെ ഖത്തർ ലോകകപ്പിൽ 8 ഗോളുകൾ അടിച്ചുകൊണ്ട് മികച്ച ഗോൾ വേട്ടക്കാരൻ എന്ന നിലയിൽ ഉയരങ്ങളിലേക്ക് പറക്കുകയാണ്. നൈജീരിയൻ പിതാവിന് അൾജീരിയൻ മാതാവിൽ ഫ്രാൻസിൽ പിറന്ന പുത്രൻ അതാണ് എംബാപെ. 1966ന് ശേഷം ആദ്യമായി ആണ് ഒരു താരം ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്നത്. അതോടുകൂടി മെസ്സി, റൊണാൾഡോ യുഗത്തിനു ശേഷം ഫുട്ബോൾ ലോകം ഇനി ആര് ഭരിക്കും എന്ന് ചോദ്യത്തിന് ഉത്തരം കൂടി ആയി മാറിയിരിക്കുകയാണ് എംബാപെ.

ഫൈനലിൽ ആദ്യപകുതിയിൽ തന്നെ തോറ്റു പോകുമെന്ന് ഉറപ്പിച്ച ടീമായിരുന്നു ഫ്രാൻസ്. എന്നാൽ തന്റെ അവസ്വാനം ശ്വാസം വരെ ഫ്രാൻസിനുവേണ്ടി പൊരുതിയ താരമായിരുന്നു എംബാപെ. തുടക്കം മുതൽ തന്നെ അർജന്റീന ഫ്രാൻസിന് എതിരെ ഗോളുകൾ അടിച്ചു നിറഞ്ഞാടുകയായിരുന്നു. എന്നാൽ പ്രതീക്ഷകൾ എല്ലാം മാറ്റി മറിക്കെ രണ്ടാം പകുതിയിൽ അർജന്റീനക്കെതിരെ രണ്ടു ഗോളുകളോടെ എംബാപെ മുന്നിലെത്തി. ആദ്യ ഗോളുകൾ അടിച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ രണ്ടാമത്തെ ഗോളും ഉണ്ടായി.

അതോടെ മത്സരം കൂടുതൽ സമയത്തേക്ക് നീണ്ടു പോയി. തുടർന്ന് അർജന്റീനക്ക് വേണ്ടി മെസ്സി ഒരു ഗോളു കൂടി അടിച്ചപ്പോൾ ഫ്രാൻസിനു വേണ്ടി എംബാപെയും ഒരു ഗോൾ അടിച്ചു. ശേഷം മൂന്ന് – മൂന്ന് എന്ന നിലയിൽ സമനിലയായി തുടർന്നു. അതിനുശേഷം ഷൂട്ടൗട്ടിൽ അർജന്റീന ഗോളുകളുമായി മുന്നേറുകയായിരുന്നു. കഴിഞ്ഞതവണത്തെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് എംബാപെ ആയിരുന്നു. ഈ ലോകകപ്പ് കൂടി നേടിയിരുന്നെങ്കിൽ പെലെയുടെ അപൂർവമായ മറ്റൊരു റെക്കോർഡിനൊപ്പം ഭാവിയിൽ എംബാപെക്ക് അവസരം ലഭിക്കുമായിരുന്നു.

മൂന്നുതവണ തുടർച്ചയായി കപ്പ് എടുക്കുക എന്ന ആ നേട്ടം ഷൂട്ടൗട്ടിൽ വീണതോടെ എംബാപ്പെക്ക് നഷ്ടമായി. കിലിയൻ അടേസാൻമി എംബാപെ ലോട്ടിൻ എന്നാണ് യുവതാരത്തിന്റെ മുഴുവൻ പേര്. 1998 ഡിസംബർ 20നാണ് എംബാപെ ജനിച്ചത്. ഫ്രാൻസിൽ സ്ഥിരതാമസമാക്കിയ രണ്ട് ആഫ്രിക്കൻ വംശജരാണ് എംബാപ്പയുടെ മാതാപിതാക്കൾ. എംബാപെ ജനിച്ചത് ഒരു കായിക കുടുംബത്തിലാണ്. എംബാപ്പെയുടെ പിതാവ് തൊഴിൽപരമായി ഫുട്ബോൾ പരിശീലകനായിരുന്നു. സ്വന്തമായി ഒരു ഫുട്ബോൾ പരിശീലനം നടത്തുന്ന ക്ലബ്ബ് കിലിയൻ പിതാവ് നടത്തിയിരുന്നു.

അവിടെനിന്ന് പരിശീലനം ലഭ്യമാക്കിയ എംബാപെ ഫ്രഞ്ച് ഇതര ടീമുകളിൽ നിന്ന് സൈനിങ്‌ ശ്രമങ്ങളും നേടിയെടുത്തു. തുടർന്ന് ചെൽസിലേക്ക് പോയ അദ്ദേഹം അണ്ടർ ഇലവൻ ടീമുകളിൽ കളിച്ചു. ഒടുവിൽ അദ്ദേഹം എഎസ് മൊണോക്കയിലേക്ക് മാറുകയായിരുന്നു. അദ്ദേഹത്തിന്റെ ഹൃദ്യമായ കരിയർ ആരംഭിച്ച സ്ഥലം കൂടിയായിരുന്നു അത്. ഇന്ന് ലോകകപ്പ് ഫുട്ബോളിൽ വിലപിടിപ്പുള്ള താരമായി മാറിയിരിക്കുകയാണ് എംബാപെ. ഏകദേശം 110 മില്യൺ ഡോളറുകൾ ആയിരുന്നു എംബാപ്പേയുടെ 2020ലെ ആസ്തി. സ്പോർട്സിൽ താരത്തിന്റെ മൂല്യം വർദ്ധിക്കുന്നതോടൊപ്പം ആസ്തിയും ഇനിയും വർദ്ധിക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply