എന്നെ പ്രണയം പഠിപ്പിച്ചയാൾ, ഒരുപാട് സ്നേഹത്തോടെ ഞെക്കി പുണർന്ന് കെട്ടിപിടിച്ചു ഗോപിയും മയോനിയും

mayoni-and-gopi-sundhar-love

അഭയ ഹിരണ്മയുമായുള്ള ലിവിങ് ടുഗെതർനു മുൻപ് തന്നെ ഭാര്യയെയും രണ്ടുമക്കളെയും ഉപേക്ഷിച്ച വ്യക്തിയാണ് ഗോപിസുന്ദർ. ഈ ഒരു കാരണം കൊണ്ട് തന്നെ അദ്ദേഹത്തിന് നേരെ മിക്ക സമയത്തും സൈബർ ബുള്ളിങ് പോലുള്ള കാര്യങ്ങൾ സംഭവിക്കാറുണ്ട്. ചിലപ്പോഴൊക്കെ സംഗീത സംവിധായകനായ ഗോപി സുന്ദർ തക്ക മറുപടിയും ഇതിനു കൊടുക്കാറുണ്ട്.

അഭയ ഹിരണ്മയുമായുള്ള ലിവിങ് ടുഗെതർനു ശേഷമാണ് ഐഡിയ സ്റ്റാർ സിംഗർ വഴി പ്രശസ്തയായ അമൃതയുമായി ഗോപി സുന്ദർ അടുക്കുന്നത്. എന്നാൽ ആ ബന്ധവും അത്രയ്ക്ക് ലോങ്ങ് ആയി കൊണ്ടുപോകാൻ ഇരുവർക്കും സാധിച്ചില്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്

സോഷ്യൽ മീഡിയയിൽ എന്നും വലിയ തോതിൽ തന്നെ വിവാദമായി മാറാറുള്ള ഒരു വ്യക്തിയാണ് ഗോപി സുന്ദർ. അതിന് കാരണം ഗോപി സുന്ദറിന്റെ സ്വകാര്യജീവിതമാണ്. വ്യത്യസ്തമായ ഗാനങ്ങൾ ഈണം നൽകിയാണ് ആദ്യകാലങ്ങളിൽ ഗോപി സുന്ദർ ശ്രദ്ധ നേടിയതെങ്കിൽ പിന്നീട് ബന്ധത്തിന്റെ പേരിലായിരുന്നു താരം ശ്രദ്ധ നേടിയത്. പിന്നീട് ഗായിക അമൃത സുരേഷിനൊപ്പം ലിവിങ് ടുഗതർ ബന്ധത്തിലാണ് എന്നതിന്റെ പേരിൽ ഗോപി സുന്ദറിന്റെ ജീവിതം ചർച്ചയായി മാറിയിരുന്നു.

കുറച്ചുകാലങ്ങളായി അമൃതയുമായുള്ള ബന്ധം ഗോപി സുന്ദർ ഏകദേശം ഉപേക്ഷിച്ചത് പോലെയാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും തന്നെ ഇപ്പോൾ കാണുകയും ചെയ്യാറില്ല. ഈ സാഹചര്യത്തിൽ അടുത്ത സുഹൃത്തായ മയോണി എന്ന പെൺകുട്ടിക്കൊപ്പം ഉള്ള പുതിയ ചിത്രവും അതിനൊപ്പം ഉള്ള ക്യാപ്ഷനുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ സ്നേഹിക്കുന്ന ഒരാളും ഒത്തുള്ള സന്തോഷകരമായ നിമിഷങ്ങൾ അവൾ എന്നെ സ്നേഹവും യഥാർത്ഥത്തിൽ എങ്ങനെ ജീവിക്കണം എന്നും പഠിപ്പിച്ചു എന്ന് പറഞ്ഞാണ് മയോനിയെ പുണരുന്ന ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവെച്ചത്. ഈ ചിത്രങ്ങൾ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply