കോപ്പിയടിച്ചാണ് ഈ പെൺകുട്ടി ജയിച്ചിരിക്കുന്നത് – ഇംഗ്ലീഷും മലയാളവും ഒരു മലരും അറിയില്ല ! ചിന്തയ്‌ക്കെതിരെ തുറന്നടിച്ചു വിമർശനം

കേരള സർക്കാരിന്റെ യുവജന കമ്മീഷന്റെ ചെയർപേഴ്സൺ ആണ് ചിന്ത ജെറോം. തെലുങ്ക് ചിത്രമായ ആർ ആർ ആറിന് ഓസ്കാർ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് ചിന്ത ജെറോം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ പി എച്ച് ഡി ഉള്ള ചിന്ത ജെറോമിനോട് 150 വാക്കുകളിൽ അവരെക്കുറിച്ച് എഴുതുവാൻ പറയുകയാണെങ്കിൽ അതിൽ കുറഞ്ഞത് 15 മുതൽ 20 തെറ്റുകൾ വരെ കാണുമെന്ന് 100% താൻ ഗ്യാരണ്ടി പറയുകയാണ് എന്നാണ് പ്രമുഖ പത്രപ്രവർത്തകനായ മാത്യു സാമുവൽ പറയുന്നത്.

എന്താണ് അവർ എഴുതി വച്ചിരിക്കുന്നത് എന്നും നേരെചൊവ്വേ ഒന്ന് കോപ്പിയടിക്കാൻ പോലും അവർക്ക് അറിയില്ല എന്നും മാത്യു പറയുന്നു. പത്ര പ്രവർത്തകനായ മാത്യു സാമുവലും തന്റെ ഫേസ്ബുക്കിലൂടെയാണ് ചിന്ത ജെറോമിനെ വിമർശിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്. ഈ പെൺകുട്ടി കോപ്പിയടിച്ചാണ് ജയിച്ചിരിക്കുന്നത് എന്നും അല്ലെങ്കിൽ ആരെയോ സ്വാധീനം ചെലുത്തിയിട്ട് ആയിരിക്കും പഠനം ഇവിടം വരെ എത്തിയിരിക്കുന്നത് എന്നും മാത്യു കുറിച്ചിട്ടുണ്ട്. ഓസ്കാറിനെ കുറിച്ച് 10 വാക്കുകൾ എഴുതാൻ അറിയാത്ത ഈ കുട്ടിക്കാണ് കേരള സർക്കാർ ഒരു ലക്ഷം രൂപ ശമ്പളം കൊടുക്കുന്നത് എന്നും വാഹനം കൊടുക്കുന്നത് എന്നും ഓഫീസ് കൊടുക്കുന്നു എന്നും ഇദ്ദേഹം പറയുന്നു.

ഒരു വിധം എല്ലാ സഖാക്കളുടെയും സഖാക്കന്മാരുടെയും കാര്യം ഇങ്ങനെയൊക്കെ തന്നെയാണ് എന്നും ഇയാൾ കൂട്ടിച്ചേർത്തു. നിരവധി കമന്റുകളാണ് മാത്യു സാമുവലിന്റെ ഈ കുറിപ്പിന് താഴെ വന്നിരിക്കുന്നത്. സ്വപ്നയ്ക്ക് യോഗ്യത ഇല്ലാതെ ആയിപ്പോയി എന്നും ഈ കുട്ടിക്ക് യോഗ്യത കൂടിപ്പോയി എന്നും കമന്റുകൾ വന്നു. മുഖ്യമന്ത്രിക്കും ശരിക്ക് അക്ഷരാഭ്യാസം ഉണ്ടോ എന്ന് സംശയമുണ്ട് എന്നും കമന്റുകൾ വന്നു. പഠിക്കേണ്ട സമയത്ത് രാഷ്ട്രീയം കളിച്ചു നടന്നാൽ പൈസയും ഐഫോണും റിസോർട്ടും ഫൈവ് സ്റ്റാർ ജീവിതവും ഒക്കെ കിട്ടും എന്നും ഇച്ചിരി എഴുതാനും വായിക്കാനും അറിയില്ലെന്ന് നാട്ടുകാർ അറിയാതെ ഇരിക്കാൻ ഒരു പ്രൊഫൈൽ മാനേജറിനെ അങ്ങ് വയ്ക്കണമെന്നും കമന്റിലൂടെ ചിലർ പറയുന്നുണ്ടായിരുന്നു.

പിൻവാതിൽ നിയമനങ്ങളിലൂടെ കടന്നുകൂടുന്നവർക്ക് അതുപ്രകാരം അത്രയും മാത്രമേ യോഗ്യതകൾ ഉണ്ടാവുകയുള്ളൂ എന്നും ചിലർ പറഞ്ഞു. എന്തായാലും ചിന്ത ചേച്ചിയുടെ ഇംഗ്ലീഷ് പോസ്റ്റർ പിൻവലിച്ചിട്ടുണ്ട് എന്നും ന്യായീകരണ അടിമത്തൊഴിലാളികൾ അതിനെയൊക്കെ പ്രകീർത്തിച്ചുകൊണ്ട് നാളെ വരുമെന്നും മാത്യു സാമുവലിന്റെ കുറുപ്പിന് താഴെ കമന്റുകൾ വന്നു. എന്നാൽ ഏതു വിമർശനത്തിന്റെ പേരിലായാലും ഒരു സ്ത്രീയെ ഇങ്ങനെയൊക്കെ പറയുന്നത് മര്യാദയാണോ മാത്യു എന്നും ചിലർ ചോദിക്കുന്നുണ്ട്.

അവരുടെ ജോലി ആംഗലേയ അധ്യാപക ആയിട്ട് അല്ല എന്നും ഫേസ്ബുക്ക് പോസ്റ്റിലെ ബാഷായ്ക് കമനീയത ഇല്ലാത്തതുകൊണ്ട് അതിലും സംസ്കാരം കേട്ട ഭാഷയിൽ നിങ്ങൾക്ക് വിമർശിക്കാൻ ലൈസൻസ് ഉണ്ടോ എന്നും ചിലർ ചോദിച്ചു. എല്ലാ സഖാക്കളും സഖാത്തികളും എന്ന് പറയരുത് എന്നും നേതാക്കളും അവരുടെ ബന്ധുക്കളും പാവപ്പെട്ട സഖാക്കളും സഖാത്തികളും ഇപ്പോഴും ദാരിദ്ര്യത്തിലും പട്ടിണിയിലും തന്നെയാണ് കഴിയുന്നത് എന്നും അതിലവർ സന്തുഷ്ടരാണ് എന്നാണ് മനസ്സിലാക്കുന്നത് എന്നും അല്ലെങ്കിൽ ഇത്തരം ചവറുകൾക്കെതിരെ എന്നെ ശ്രദ്ധിച്ചേനെ എന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply