എന്റെയും മമ്മുക്കയുടെയും ഡേറ്റ് അടക്കം എല്ലാം റെഡി ആയിരുന്നു – ആ ഒരാൾ കാരണമാണ് ബിലാൽ എന്ന സിനിമ മുടങ്ങിയത് – ഷൂട്ട് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു അത് സംഭവിച്ചത്! മനോജ് കെ ജയൻ

bilal - big b 2

സർഗം എന്ന സിനിമയിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സു കീഴടക്കിയ നടനാണ് മനോജ് കെ ജയൻ. ഒരു അഭിമുഖത്തിനിടയിൽ മനോജ് കെ ജയൻ ബിലാൽ എന്ന സിനിമയെ കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. കുറെ നാളത്തെ പല റൂമുകൾക്കൊടുവിൽ 2017 ലാണ് ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ ഉടനെ ഉണ്ടാകുമെന്ന് സംവിധായകനായ അമൽ നീരദ് ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ 2023 തുടങ്ങിയിട്ടും ആരാധകർ അതിനുള്ള കാത്തിരിപ്പിലാണ്. മമ്മൂട്ടി അമലിനൊപ്പം മറ്റൊരു സിനിമ ചെയ്തുവെങ്കിലും ബിലാലിനെ കുറിച്ച് യാതൊരു വിവരവും ഇപ്പോഴും പുറത്തുവന്നിട്ടില്ല. അഭിമുഖത്തിനിടെ മനോജ് കെ ജയനോട് അതിൻ്റെ സ്ക്രിപ്റ്റും അഭിനേതാക്കളെയും ഒക്കെ തീരുമാനിച്ചു എന്ന് ചോദിച്ചപ്പോൾ മനോജ് കെ ജയൻ പറയുന്നത് അതൊക്കെ അഭ്യൂഹങ്ങൾ മാത്രമാണ് എന്നാണ്.

മനോജ് കെ ജയൻ പറയുന്നത് ആ സിനിമ നടക്കുമായിരുന്നു പക്ഷേ ആദ്യത്തെ കൊറോണയുടെ സമയത്ത് ഒരു പത്തനംതിട്ടക്കാരൻ നാട്ടിൽ വരികയും കൊറോണ പടരുകയും ചെയ്തതിന് മൂന്നോ അല്ലെങ്കിൽ ഒരാഴ്ച മുന്നേയോ ബിലാൽ എന്ന സിനിമ തുടങ്ങുവാൻ വേണ്ടി എല്ലാ കാര്യങ്ങളും റെഡിയായത് ആയിരുന്നു. കേരളത്തിൽ കൊറോണയും കൊണ്ട് ഒരാൾ വന്നതോടുകൂടി ആ സിനിമ ക്യാൻസൽ ആവുകയും ചെയ്തു എന്നാണ് മനോജ് പറഞ്ഞത്.

മനോജ് കെ ജയൻ്റെ ഡേറ്റ് ഒക്കെ സിനിമയ്ക്കുവേണ്ടി മേടിച്ചു വെച്ചതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ബിലാൽ എന്ന സിനിമ എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം എന്നും മനോജ് പറഞ്ഞു. സംവിധായകനും അതുപോലെ തന്നെ എല്ലാ കാര്യങ്ങളും ഒത്തു വന്നാൽ ആ പടം തീർച്ചയായും ഉണ്ടാകും എന്നാണ് പറയുന്നത്.
അവതാരകൻ മനോജ് കെ ജയനോട് ഒരു സിനിമ ചെയ്ത് അടുത്ത സിനിമ ലൊക്കേഷനിലേക്ക് പോകുമ്പോൾ ആ ക്യാരക്ടർ അവിടെ ഉപേക്ഷിച്ചാണോ പോകുന്നത് എന്ന് ചോദിച്ചപ്പോൾ മനോജ് പറഞ്ഞത് അത് അങ്ങനെയായിരിക്കണമല്ലോ എന്നാണ്.

പക്ഷേ സർക്കം എന്ന സിനിമ ചെയ്തതിനുശേഷം മാത്രം ആ ക്യാരക്ടർ തന്നെ സ്വാധീനിച്ചു എന്ന് പറഞ്ഞു. 45 ദിവസത്തോളം ഉള്ള ഷൂട്ടിംഗ് കഴിഞ്ഞ് കോട്ടയത്ത് എത്തിയപ്പോൾ ആ തമ്പുരാൻ്റെ ചില മാനറിസങ്ങൾ തന്നിൽ ഉണ്ടായിരുന്നു എന്ന് ഒരു സുഹൃത്തായ വിനു പറഞ്ഞു. സുഹൃത്ത് പറഞ്ഞപ്പോൾ മനോജ് കെ ജയനും ഫീൽ ചെയ്തു. ആ ഒരു പടം മാത്രമേ അങ്ങനെ ഉണ്ടായിരുന്നുള്ളൂ എന്നും മനോജ് പറഞ്ഞു. അനന്തഭദ്രത്തിലെ മാനേറിസം പോലും പിന്നീട് വന്നിരുന്നില്ല എന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply