കുറച്ചു കാലങ്ങൾക്ക് ശേഷമാണ് മല ചവിട്ടുന്നത് ! ഇരുമുടി ഇല്ലാതെ മല ചവിട്ടിയ വിഷമം ഉണ്ടെങ്കിലും മനസ്സ് തൊട്ട കുറിപ്പുമായി മനോജ് കെ ജയൻ

manoj k jayan

ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തിയ തീയേറ്ററുകളിൽ ഏറെ കയ്യടി നേടിയ പുതിയ മലയാള ചിത്രമാണ് മാളികപ്പുറം. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. സൈജു കുറിപ്പ്, മനോജ് കെ ജയൻ, രമേശ് പിഷാരടി, ടി ജി രവി, രഞ്ജി പണിക്കർ, എന്നിവരും ബാല താരങ്ങളായ ശ്രീപത്, ദേവ നന്ത എന്നിവരുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ മല ചവിട്ടിയതിനെ പറ്റിയുള്ള അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടൻ മനോജ് കെ ജയൻ. മാളികപ്പുറം എന്ന ചിത്രത്തിൽ പമ്പയിൽ വെച്ചുള്ള ചിത്രീകരണം തീരുന്ന ദിവസം ആയിരുന്നു ഒരുപാട് വർഷങ്ങൾക്ക് ശേഷം താൻ മല ചവിട്ടിയ ദിനം എന്ന് താരം പറഞ്ഞു.

വളരെ യാദൃശ്ചികമായി ഒരു ഈശ്വര നിയോഗം പോലെ കൈവന്ന ഭാഗ്യമായിരുന്നു ഈ ശബരിമല യാത്ര എന്നും താരം കൂട്ടിച്ചേർത്തു. മാളികപ്പുറം എന്ന ചിത്രം തന്നിലേക്ക് വന്ന നിമിഷം മുതൽ മനസ്സും ശരീരവും കൊണ്ട് താൻ വ്രതത്തിൽ ആയിരുന്നുവെന്നും പമ്പയിൽ നിന്നും ഇരുമുടിയില്ലാതെ മലചവിട്ടുമ്പോൾ ഒരല്പം വിഷമം തോന്നിയിരുന്നു എന്നും മനോജ് കെ ജയൻ പറഞ്ഞു. എന്നാൽ മലകയറുമ്പോൾ കുഞ്ഞുനാൾ തൊട്ട് നമ്മളെല്ലാരും കേട്ട് പരിചയച്ച അയ്യപ്പ സ്തുതികൾ മനസ്സിൽ അലയടിച്ചിരുന്നു എന്നും അതുകൊണ്ടുതന്നെ തന്റെ മനസ്സും ശരീരവും പുണ്യ വ്രതത്തോടുകൂടിയുള്ള ഒരു ശബലിമല യാത്രയായി അത് മാറി എന്നും താരം പറഞ്ഞു.

ആരെയും അറിയിക്കാതെ സാധാരണക്കാരിൽ സാധാരണക്കാരനായി മല ചവിട്ടുമ്പോൾ അയ്യപ്പ ദർശനം മാത്രമായിരുന്നു തന്റെ മനസ്സിൽ ഉണ്ടായിരുന്നതെന്നും പിന്നെ അങ്ങോട്ട് ഉണ്ടായ നിമിഷങ്ങളെല്ലാം ജീവിതത്തിൽ തിരിച്ചു കിട്ടാത്ത ഭാഗ്യമായ നിമിഷങ്ങൾ ആയിരുന്നു എന്നും നടൻ പറഞ്ഞു. ഒരു കലാകാരൻ എന്ന നിലയിലും വലിയൊരു അച്ഛന്റെ മകനായി ജനിച്ചു എന്ന നിലയിലും അയ്യപ്പ സന്നിധിയിൽ വെച്ച് തനിക്ക് കിട്ടിയ സ്നേഹത്തിനും ആദരവിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നും താരം കൂട്ടിച്ചേർത്തു.

വളരെയധികം ദൈവികവും മനോഹരവുമായിരുന്നു ആ നിമിഷങ്ങൾ എന്നും കാനനവാസൻ കലിയുഗവരതന്റെ ചൈതന്യത്തിൽ സ്വയം മറന്നലിയാനുള്ള അസുലഭ ഭാഗ്യമായി തനിക്ക് കിട്ടിയ പുണ്യ നിമിഷം ആയിരുന്നു അതെന്നും താരം കൂട്ടിച്ചേർത്തു. പിന്നീട് തന്നെ താൻ ആക്കി മാറ്റിയ പ്രിയപ്പെട്ടവരോടും ക്ഷേത്ര ഭാരവാഹികളോടും തനിക്ക് സന്നിധാനത്ത് സ്നേഹസംരക്ഷണം നൽകിയ പ്രിയപ്പെട്ട പോലീസുകാരനോടും യാത്രയിലെ പ്രിയപ്പെട്ട നിമിഷങ്ങൾ താൻ അറിയാതെ തനിക്ക് പകർത്തി എഡിറ്റ് ചെയ്ത് തന്ന പ്രിയപ്പെട്ട കൂട്ടുകാരനോടും നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും താരം തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply