ആദ്യ രാത്രി കഴിഞ്ഞതോടെയാണ് വലിയൊരു കടബാധ്യതയുടെ നടുവിലേക്ക് ആണ് എത്തിയതെന്ന് തിരിച്ചറിഞ്ഞത്…മഞ്ജു സുനിച്ചന്റെ വെളിപ്പെടുത്തലുകൾ

ഒരു റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയെത്തി പിന്നീട് മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പം എല്ലാം സിനിമ ചെയ്യാൻ അവസരം ലഭിച്ച താരമാണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന “വെറുതെ അല്ല ഭാര്യ” എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലേക്ക് കടന്നു വന്ന താരം പിന്നീട് സീരിയലുകളിലും സിനിമകളിലും സജീവമായിരുന്നു .

“മറിമായം” എന്ന ഹാസ്യ പരമ്പരയിലൂടെ ആണ് മഞ്ജു കൂടുതൽ ശ്രദ്ധേയമായത്. പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോ ആയ ബിഗ് ബോസിലും താരം മത്സരാർത്ഥി ആയി എത്തിയിരുന്നു. ബിഗ് ബോസ് സീസൺ 2വിൽ ഉണ്ടായിരുന്ന ചില പ്രശ്നങ്ങളെ തുടർന്ന് ഒരുപാട് സൈബർ ആക്രമണങ്ങൾ മഞ്ജുവിനെതിരെ ഉയർന്നിരുന്നു. 2013ൽ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്‌ത “നോർത്ത് 24 കാതം” എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മഞ്ജു പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു.

ഇരുണ്ട നിറത്തിന്റെ പേരിൽ ഒരുപാട് തവണ സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട് മഞ്ജു. ബിഗ് ബോസ്‌ ഹൗസിൽ നിന്നും പുറത്തായതിന് ശേഷം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു താരം. “ബ്ലാക്കീസ് വ്ലോഗ് ” എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി മഞ്ജു പങ്കു വെക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലാകാറുണ്ട്.

ഇപ്പോഴിതാ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മഞ്ജു തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. വിവാഹത്തിനു മുമ്പ് വരെ വളരെ സന്തോഷവതിയായി കഴിഞ്ഞവൾ ആയിരുന്നു മഞ്ജു. എന്നാൽ വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയാണ് താനെത്തിയത് ഒരു കടബാധ്യതയുടെ നടുവിലേക്ക് ആണെന്ന് മഞ്ജു മനസ്സിലാക്കിയത്.

അന്ന് വലിയൊരു സംഖ്യ കടബാധ്യതയുടെ നടുവിൽ ആയിരുന്നു സുനിച്ചൻ എന്ന് മഞ്ജു കൂട്ടി ചേർത്തു. ഇതോടെ മഞ്ജുവിന്റെ ഭർത്താവ് സുനിച്ചനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മഞ്ജുവിനെപ്പോലെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അനേകം സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരം സ്ത്രീകളെ പ്രതിനിധീകരിച്ച് ഖായിസ് ഒരുക്കിയ റിയാക്ഷൻ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം, തന്റെ നിലപാടുകൾ വളരെ ശക്തമായി തന്നെ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്താറുണ്ട്. നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തെ കുറിച്ചും, തനിക്കെതിരെയുള്ള ബോഡി ഷേമിങ്ങിനെ കുറിച്ചും എല്ലാം വളരെ മികച്ച രീതിയിൽ തന്നെ മഞ്ജു പ്രതികരിക്കാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply