തന്റെ കാറിനു പിന്നാലെ ഓടിയെത്തിയ പെൺകുട്ടിയെ മഞ്ജു വാര്യർ ചെയ്തത് കണ്ടോ ? വീഡിയോ വൈറലാകുന്നു

മലയാളികളുടെ ലേഡീ സൂപ്പർസ്റ്റാർ ആണ് നടി മഞ്ജു വാര്യർ. താരത്തിന്റെ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വളരെ പെട്ടന്നാണ് വൈറലാകാറ്. ഇപ്പോഴിതാ തമിഴ് രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് മഞ്ജു വാര്യർ. അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളിലാണ് മഞ്ജു തന്റെ പ്രകടനം കാഴ്ച വച്ചിരിക്കുന്നത്. രണ്ടു ചിത്രങ്ങളും വമ്പൻ സൂപ്പർ ഹിറ്റ് ആയിരുന്നു.

അതോടുകൂടി തമിഴകത്തും തന്റേതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ മഞ്ജുവിന്റെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. തന്റെ കാറിന് പിന്നാലെ ഓടിവന്ന ഒരു പെൺകുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ടുള്ള നടിയുടെ വീഡിയോ ആയിരുന്നു അത്. വലിയ ഒരു ട്രാഫിക് തിരക്കിനിടയിൽ ആയിരുന്നു ഈ സംഭവം നടന്നത്.

ഏരൂരിൽ ഒരു കടയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. താരത്തിന്റെ കാറിനു പിന്നാലെ ഒരു പെൺകുട്ടി ഓടി വരികയായിരുന്നു. ശേഷം വലിയ ട്രാഫിക് തിരക്കുകൾക്ക് ഇടയിലും നടി തന്റെ കാറ് നിർത്തിക്കൊണ്ട് ആ പെൺകുട്ടിയോട് വിവരങ്ങൾ തിരക്കുകയായിരുന്നു. റോഡ് ബ്ലോക്ക് ആയതിനാൽ ഒത്തിരി നേരം വണ്ടി നിർത്തിയിടാൻ സാധിക്കുകയില്ലായിരുന്നു. പിന്നീട് വീണ്ടും പെൺകുട്ടി പിന്നാലെ തന്റെ കാറിനരികിലേക്ക് ഓടി വരുന്നത് കണ്ടതുകൊണ്ട് കാറ് സൈഡിൽ ഒതുക്കി ഇടുകയായിരുന്നു നടി.

ശേഷം പെൺകുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിയുന്ന താരത്തെയും വീഡിയോയിൽ കാണാം. എന്നാൽ റോഡ് ബ്ലോക്ക് ആയതിനാൽ കൂടെയുള്ള ആളിനോട് തന്റെ ഫോൺ നമ്പർ നൽകൂ എന്നും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്നും പറഞ്ഞ ശേഷം താരം തിരികെ പോവുകയായിരുന്നു. തന്റെ അമ്മയുടെ പിറന്നാളിന് വേണ്ടി ഒരു ആശംസ പറയാമോ എന്ന് ചോദിക്കാനാണ് താൻ ചെന്നത് എന്നും മഞ്ജു വാര്യർ ശരിക്കും ആരാധിക്കേണ്ട ഒരു വ്യക്തിത്വത്തിന്റെ ഉടമ ആണെന്നും ആ പെൺകുട്ടി പറയുന്നു.

മറ്റുള്ള നടിമാരൊക്കെ താരത്തിന്റെ ഈ സ്വഭാവം കണ്ട് പഠിക്കണമെന്നാണ് വീഡിയോ കണ്ടിട്ടുള്ള ആരാധകർ ഒന്നടങ്കം പറയുന്നത്. അടുത്തിടെയായിരുന്നു തന്റെ തോളിൽ കയ്യിട്ട ഒരു ആരാധികയോട് നയൻതാര കയർത്തു സംസാരിച്ചത്. മഞ്ജുവിന്റെ ഇത്തരത്തിലുള്ള പെരുമാറ്റ രീതികൾ മറ്റു നടിമാർക്ക് ഒരു പാഠം ആവട്ടെ എന്നാണ് ആരാധകർ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply