സഹോദരനും അമ്മയ്ക്കും എന്നെ പുറത്ത് തനിച്ചു വിടാൻ പേടിയാണ് എന്ന് തുറന്നു പറഞ്ഞു മഞ്ജു വാര്യർ !

മലയാളത്തിൻ്റെ ലേഡീസ് സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജുവാര്യർ മലയാളികൾക്കെല്ലാം തന്നെ പ്രിയപ്പെട്ട നടിയാണ്. സിനിമാഭിനയം തുടങ്ങിയ നാൾ മുതൽ തന്നെ മലയാളികളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട് മഞ്ജു. മലയാളത്തിലെ ഒരുവിധം സൂപ്പർ താരങ്ങളുടെ കൂടെയൊക്കെ തന്നെ മഞ്ജു അഭിനയിച്ചിട്ടുണ്ട്. സിനിമാ നടനായ ദിലീപിനെയായിരുന്നു മഞ്ജു വിവാഹം ചെയ്തത് എന്നാൽ ഇവർക്കിടയിലുള്ള ചില പ്രശ്നങ്ങൾ കാരണം ആ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു.

വിവാഹത്തിന് മുമ്പും പിന്നീട് വിവാഹ മോചന ശേഷവും ശക്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മഞ്ജു ജനമനസ്സുകൾ കീഴടക്കിയിട്ടുണ്ട്. തമിഴ് സൂപ്പർസ്റ്റാർ അജിത്തിനൊപ്പം തുനിവ് എന്ന തമിഴ് ചിത്രത്തിലും മഞ്ജുവാര്യർ അഭിനയിച്ചിട്ടുണ്ട്. മഞ്ജുവിന് ബൈക്ക് റൈഡിങ് ഒരുപാട് ഇഷ്ടമാണ്. ദൂര യാത്ര ചെയ്യാനാണ് താല്പര്യം. തമിഴ് നടൻ അജിത്തിന് ഒപ്പം ഹിമാലയം ട്രിപ്പ് പോയിരുന്നു. മുൻപ് അജിത്തിനോട് മഞ്ജു തനിക്ക് ബൈക്ക് റൈഡിങ്ങിന് പോകാൻ താല്പര്യം ഉണ്ടെന്ന ഒരു ആ ഗ്രഹം പറഞ്ഞിരുന്നു.

അത് ഓർത്തു വെച്ചുകൊണ്ടാണ് യാത്ര പോകുമ്പോൾ മഞ്ജുവിനെയും കൂടി വിളിച്ചത്. മഞ്ജുവിനെ മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. അവിടെവച്ച് മഞ്ജു പറഞ്ഞത് താൻ സാഹസികത ഒന്നും കാണിക്കാതെ വളരെ നല്ല രീതിയിൽ വാഹനം ഓടിക്കുന്ന റൈഡർ ആണെന്നാണ്. മഞ്ജു ബിഎംഡബ്ല്യു അഡ്വഞ്ചർ 1250 വാങ്ങിയത് ചർച്ച ചെയ്യപ്പെട്ടിരുന്നു. തന്നെ ബൈക്കോടിക്കാൻ പഠിക്കണം എന്ന താല്പര്യമുണ്ടാക്കിയത് അജിത്തിനോടൊപ്പം ലഡാക്ക് യാത്ര ചെയ്യണമെന്ന ആഗ്രഹമായിരുന്നു.

ഒരുപാട് കാലമായി ബൈക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അജിത്തിൻ്റെ ഒപ്പമുള്ള യാത്രയാണ് പെട്ടെന്ന് തന്നെ ബൈക്ക് ഓടിക്കാൻ പഠിക്കാനും ലൈസൻസ് എടുത്ത് വേഗം ബൈക്ക് സ്വന്തമാക്കാനും കാരണമായതെന്നും മഞ്ജു പറഞ്ഞു. ഇനി യാത്രകൾ പോകുമെന്നും പറഞ്ഞു. വെള്ളരിപ്പട്ടണം എന്ന സിനിമയുടെ റിലീസിനോട് ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ ആയിരുന്നു മഞ്ജു പറഞ്ഞത്. മഞ്ജു ബിഎംഡബ്ല്യു വാങ്ങിയപ്പോൾ ഏകദേശം 20.55 ലക്ഷം രൂപയായി.

കൊച്ചിയിലെ ബിഎംഡബ്ല്യു മോട്ടോറിൽ നിന്നുമാണ് മഞ്ജുവിൻ്റെ പുതിയ ബൈക്ക് വാങ്ങിയത്. മഞ്ജുവിൻ്റെ ഇനി റിലീസാവാൻ പോകുന്ന മലയാള സിനിമ വെള്ളരിപ്പട്ടണം ആണ്. വെള്ളരിപ്പട്ടണത്തിൻ്റെ സംവിധായകൻ മഹേഷ് വെട്ടിറയാണ്. ഈ ചിത്രത്തിൽ മഞ്ജുവാര്യർ, സോബിൻ ഷാഹിദ്, ശബരീഷ് വർമ്മ, സലിംകുമാർ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. ഈ ചിത്രം റിലീസ് ചെയ്യുന്നത് മാർച്ച് 24 നാണ്. ഇതൊരു കോമഡി ചിത്രമാണ്. ഈ ചിത്രത്തിൻ്റെ ട്രെയിലർ കണ്ടിട്ട് നല്ല അഭിപ്രായങ്ങളാണ് വരുന്നത്. ഈ ചിത്രത്തിൽ മഞ്ജു വാര്യർ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സ്റ്റൈലിലാണ് വരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply