ചിത്രത്തിൽ നഗ്നത ഉണ്ടോ എന്ന് മാത്രം ആയിരുന്നു മഞ്ജു ചോദിച്ചത് ? “കണ്ണെഴുതി പൊട്ടും തൊട്ട്” എന്ന ചിത്രത്തിന്റെ കഥ പറയുമ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തി സംവിധായകൻ

മലയാള സിനിമയിലെ ലേഡീ സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. വെറും നാലു വർഷത്തെ അഭിനയ ജീവിതം കൊണ്ട് ഒരിക്കലും നികത്താൻ ആവാത്ത സ്ഥാനം മലയാള സിനിമയിൽ നേടിയെടുത്ത മഞ്ജു വാര്യർ നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2014ൽ ഗംഭീര തിരിച്ചുവര നടത്തുകയായിരുന്നു. സൂപ്പർതാരങ്ങൾ വാഴ്ന്നിരുന്ന മലയാള സിനിമയിൽ ശക്തയായ സ്ത്രീ കഥാപാത്രങ്ങൾ കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കാൻ മഞ്ജുവിന് സാധിച്ചു.

“ദയ”, “പത്രം”, “കന്മദം”, “കണ്ണെഴുതി പൊട്ടും തൊട്ട്”, “സമ്മർ ഇൻ ബെത്ലെഹേം” തുടങ്ങിയ ചിത്രങ്ങളിലെ കരുത്തുറ്റ സ്ത്രീ വേഷങ്ങൾ ചെയ്ത മഞ്ജു ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. 14 വർഷത്തെ ഇടവേളക്കു ശേഷം വിവാഹമോചനം നേടി മലയാള സിനിമയിൽ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു മഞ്ജു. ഇപ്പോൾ സൂപ്പർ നരങ്ങൾക്കും യുവതാരങ്ങൾക്കും ഒപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്ന തിരക്കിലാണ് മഞ്ജു.

രണ്ടാം വരവിൽ മലയാളത്തിനു പുറമേ തമിഴിലും ബോളിവുഡിലും തന്റെ സാന്നിധ്യം ഇതിനോടകം മഞ്ജു അറിയിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിൽ മലയാളത്തിൽ “ആയിഷ”യും തമിഴിൽ “തുനിവും” ആണ് താരത്തിന്റെ തിയേറ്ററിലെത്തിയ ചിത്രങ്ങൾ. ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് സംവിധായകൻ രാജീവ് കുമാർ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

“കണ്ണെഴുതി പൊട്ടും തൊട്ട്” എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ കഥ മഞ്ജുവിനോട് പറയാൻ പോയപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ രാജീവ് കുമാർ. അന്ന് അച്ഛന്റെയും അമ്മയുടെയും ഒപ്പം ഇരുന്നായിരുന്നു മഞ്ജു കഥ കേട്ടത്. ചിത്രത്തിൽ നഗ്നതയുണ്ടോ എന്ന് മഞ്ജു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ ആവേശത്തോടെ സിനിമ ചെയ്യാമെന്ന് മഞ്ജു പറയുകയായിരുന്നു.

താൻ പ്രതീക്ഷിച്ചതിലും എത്രയോ മടങ്ങ് മികച്ച രീതിയിൽ ആണ് മഞ്ജു ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നും സംവിധായകന്റെ മനസ്സിൽ എന്താണെന്ന് കൃത്യമായി മഞ്ജുവിന് വായിച്ചെടുക്കാൻ സാധിച്ചു എന്നും രാജീവ് കുമാർ പറയുന്നു. മഞ്ജുവിന്റെ അഭിനയ വിസ്മയം കണ്ട് ഷൂട്ടിനിടയിൽ പലപ്പോഴും കട്ട് പറയാൻ വരെ മറന്നു പോയിരുന്നു എന്നും സംവിധായകൻ പറയുന്നു. മലയാള സിനിമയിൽ എത്രയെത്ര നടിമാർ വന്നു പോയാലും മോളിവുഡിന്റെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ.

സ്കൂൾ കലോത്സവവേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയ താരം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായി മാറുകയായിരുന്നു. മലയാള സിനിമയുടെ അഭിനയകുലപതിയും അനശ്വര നടനുമായ തിലകൻ മഞ്ജുവിന്റെ അഭിനയത്തെ പ്രശംസിച്ചു പലപ്പോഴും പറഞ്ഞിട്ടുണ്ട്. 14 വർഷങ്ങൾക്കു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത “ഹൌ ഓൾഡ് ആർ യു” എന്ന ചിത്രത്തിലൂടെ മഞ്ജു തിരിച്ചു വന്നപ്പോൾ അതൊരുപാട് സ്ത്രീകൾക്ക് ഉയർത്തെഴുന്നേൽക്കാൻ ഉള്ള പ്രചോദനം ആയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply