തന്റെ നായകൻ ആയി ആ ചിത്രത്തിൽ മുരളി ആണെന്ന് അറിഞ്ഞതോട് മഞ്ജു താൽപ്പര്യം ഇല്ല എന്ന് പറയുകയായിരുന്നു – വെളിപ്പെടുത്തലുമായി സംവിധായകൻ!

murali and manju warriar

പ്രവാസികളുടെ ജീവിതത്തിന്റെ നേർസാക്ഷ്യം ആയിരുന്നു പിടി കുഞ്ഞുമുഹമ്മദ് ഒരുക്കിയ “ഗർഷോം” എന്ന സിനിമ. 1999ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഉർവശിക്ക് പകരം മഞ്ജു വാര്യരെ ആയിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പിടി കുഞ്ഞുമുഹമ്മദ് പിന്നീട് ഒരിക്കൽ ഇത് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കുഞ്ഞു മുഹമ്മദിന്റെ വീടിന് അടുത്ത് താമസിച്ചിരുന്ന മഞ്ജുവിനോട് ആയിരുന്നു ആദ്യം ചിത്രത്തിന്റെ കഥ പറഞ്ഞത്.

കഥ കേട്ട് ഇഷ്ടപ്പെട്ട മഞ്ജു ഈ വേഷം ചെയ്യാം എന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ പിന്നീട് മഞ്ജു തന്നെ ആ തീരുമാനം മാറ്റി. അതിനൊരു കാരണം ഉണ്ടായിരുന്നു. അതേ വർഷം പുറത്തിറങ്ങിയ “പത്രം” എന്ന ചിത്രത്തിൽ മഞ്ജുവിന്റെ അച്ഛനായി അഭിനയിച്ചത് മുരളിയായിരുന്നു. അതേ മുരളിയെയാണ് “ഗർഷോം”ൽ നായകനായി തീരുമാനിച്ചിരുന്നത്. നായകൻ മുരളി ആണെന്ന് മനസ്സിലായതോടെ ആയിരുന്നു മഞ്ജു ആ കഥാപാത്രം ഏറ്റെടുക്കാൻ താല്പര്യം കാണിക്കാതിരുന്നത്.

അതിന് തൊട്ട് മുമ്പുള്ള ചിത്രത്തിൽ അച്ഛനായി അഭിനയിച്ച ആൾ എന്ന നിലയിൽ ആ വ്യക്തിയുടെ നായിക ആകുവാൻ മാനസികമായ ബുദ്ധിമുട്ടുണ്ടായി കാണും മഞ്ജുവിന്. മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് മാത്രമായിരുന്നു മഞ്ജു കുഞ്ഞുമുഹമ്മദിനോട് പറഞ്ഞത്. നടൻ മുരളിയെ മാത്രം ഉദ്ദേശിച്ചാണ് ആ സിനിമ തയ്യാറാക്കിയത് എന്നും അതുകൊണ്ട് മുരളിയെ മാറ്റാൻ ആകില്ല, എന്തുവേണമെന്നുള്ള തീരുമാനം എടുക്കാം എന്നായിരുന്നു കുഞ്ഞുമുഹമ്മദ് മഞ്ജുവിനോട് പറഞ്ഞത്.

അഡ്വാൻസ് നൽകിയ തുക യാതൊരു പ്രശ്നവും കൂടാതെ തിരികെ ഏൽപ്പിച്ച് മഞ്ജു സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു. അച്ഛനെപ്പോലെ കണ്ടു മകളായി അഭിനയിച്ച ആളോടൊപ്പം ഒരുപക്ഷേ നായികയായി അഭിനയിക്കാനുള്ള മാനസിക ബുദ്ധിമുട്ടായിരിക്കും മഞ്ജു റോൾ നിരസിക്കാൻ കാരണമെന്ന് കുഞ്ഞുമുഹമ്മദിന് തോന്നി. അങ്ങനെ മഞ്ജുവിന്റെ ഒഴിവിലേക്ക് ഉർവശി ചിത്രത്തിൽ എത്തുകയായിരുന്നു.

“തൂവൽക്കൊട്ടാരം”, “ഇരട്ടക്കുട്ടികളുടെ അച്ഛൻ”, “തിരകൾക്കപ്പുറം” തുടങ്ങി നിരവധി ചിത്രങ്ങളിൽ മഞ്ജുവും മുരളിയും ഒന്നിച്ചിരുന്നു. “സാക്ഷ്യം” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച മഞ്ജു വാരിയർ, “ആറാം തമ്പുരാൻ”, “കളിവീട്”, “ഇരട്ടക്കുട്ടികളുടെ അച്ഛൻ”, “കന്മദം”, “തൂവൽ കൊട്ടാരം”, “ഈ പുഴയും കടന്ന്”, “പ്രണയവർണ്ണങ്ങൾ”, “കണ്ണെഴുതി പൊട്ടും തൊട്ട്”, “കളിയാട്ടം” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറുകയായിരുന്നു.

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാരിയർ. വളരെ ചുരുങ്ങിയ കാലം കൊണ്ട് മഞ്ജു നേടിയെടുത്ത ആരാധകരൊന്നും ഇത് വരെ മറ്റൊരു നായികയും നേടിയെടുത്തിട്ടില്ല. വെറും മൂന്നു വർഷം നീണ്ട അഭിനയ ജീവിതത്തിൽ അതി ശക്തമായ കഥാപാത്രങ്ങളും അഭിനയപാടവം കൊണ്ടും മലയാളികളുടെ ഹൃദയങ്ങളിൽ പകരം വെക്കാനാവാത്ത ഒരിടം തീർക്കുകയായിരുന്നു മഞ്ജുവാര്യർ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത “ഹൗ ഓൾഡ് ആർ യു” എന്ന ചിത്രത്തിലൂടെ 14 വർഷങ്ങൾക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തി മഞ്ജു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply