എന്റെ അമ്മയുടെ സ്വർണ മാല പണയം വെച്ചാണ് ഞാൻ വേർപിരിയാൻ ഉള്ള കാശ് നൽകിയത് ! നടൻ മുകുന്ദനുമായുള്ള വേർപിരിയലിനെ കുറിച്ച് മനസ്സ് തുറന്ന് മഞ്ജു പിള്ള

manju pillai and mukundhan relationship

മലയാള സിനിമയിലും മിനിസ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് മഞ്ജു പിള്ള. കൂടുതലും കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയമായ താരം പരമ്പരകളിലൂടെയാണ് മികച്ച സ്വീകാര്യത നേടിയത്. വർഷങ്ങളായി മലയാള സിനിമകളിൽ ചെറിയ വേഷങ്ങളിൽ സജീവമാണെങ്കിലും ഈ അടുത്ത കാലത്താണ് മഞ്ജു പിള്ളയെ തേടി മികച്ച അവസരങ്ങൾ എത്തുന്നത്. “ഹോം”, “ടീച്ചർ”, “ജയ ജയ ജയ ജയഹേ” തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ആണ് താരം ചെയ്തത്.

“തട്ടീം മുട്ടീം” എന്ന സൂപ്പർ ഹിറ്റ് കുടുംബ പരമ്പരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മഞ്ജു പിള്ളയാണ്. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ മഞ്ജുവിന് എളുപ്പം സാധിക്കുന്നു. ഇപ്പോഴിതാ “ഒരു ചിരി ഇരു ചിരി ബംബർ ചിരി” എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കു മുമ്പിൽ വീണ്ടും എത്തുകയാണ് താരം. ഛായാഗ്രാഹകൻ സുജിത്ത് വാസുദേവാണ് മഞ്ജു പിള്ളയുടെ ഭർത്താവ്. ഇവരുടെ മകളാണ് ദയ.

ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത്. വ്യക്തി ജീവിതത്തിലും കരിയറിലും എല്ലാ സന്തോഷത്തോടെ മുന്നേറുന്ന താരത്തിന് ഒരുകാലത്ത് ഒരുപാട് സങ്കടങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയിലും സീരിയലുകളിലും സജീവമായിട്ടുള്ള മുകുന്ദൻ മേനോനിനെ ആണ് മഞ്ജു ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധത്തിന് അല്പായുസ് ആയിരുന്നു. ഏറെ വൈകാതെ ഇരുവരും വിവാഹമോചിതരായി.

അഭിപ്രായവ്യത്യാസം തന്നെയായിരുന്നു വേർപിരിയാനുള്ള കാരണം. ഒരുപാട് ആഗ്രഹിച്ചു കഴിച്ച വിവാഹമായിരുന്നു മുകുന്ദനുമായി. എന്നാൽ ഒരുപാട് സങ്കടത്തോടെ അത് വേർപ്പെടുത്തേണ്ടി വന്നു മഞ്ജുവിന്. അന്നൊന്നും സാമ്പത്തികമായി നല്ല നിലയിൽ എത്താതിരുന്ന മഞ്ജുവിന് ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നു. ഒടുവിൽ സ്വന്തം അമ്മയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല വിറ്റിട്ടാണ് വിവാഹമോചനത്തിന്റെ കേസിന് കാശ് നൽകിയത് എന്ന് താരം പറയുന്നു.

പ്രായമായി വരുന്ന അമ്മയെ ചേർത്തുപിടിച്ചു അന്നെടുത്ത തീരുമാനമാണ് ഇന്ന് കാണുന്ന താര പദവിയിൽ തന്നെ എത്തിച്ചതെന്ന് മഞ്ജു പിള്ള തുറന്നു പറയുന്നു. കയ്യിൽ ഒന്നുമില്ലാതെ ഇറങ്ങിപ്പോരാൻ കാണിച്ച ധൈര്യവും മുന്നോട്ടുള്ള ജീവിതം അഭിമാനത്തോടെ ജീവിച്ചു തീർക്കുമെന്ന നിശ്ചയദാർഢ്യവുമാണ് മഞ്ജുവിന് കൈമുതലായി ഉണ്ടായിരുന്നത്. അതിസമ്പന്നനായ മുകുന്ദനിൽ നിന്നും ജീവനാംശം വാങ്ങിക്കാമായിരുന്നിട്ടും എല്ലാം വേണ്ടെന്നു വച്ചാണ് മഞ്ജു വിവാഹ മോചനം നേടി ആ ബന്ധത്തിൽ നിന്നും വേർപിരിഞ്ഞത്.

സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരമാണ് മഞ്ജുപിള്ള. പ്രശസ്ത സിനിമാതാരം എസ് പി പിള്ളയുടെ പേരക്കുട്ടിയാണ്. “മിസ്റ്റർ ബട്ലർ”, “രാവണപ്രഭു”, “ഇരട്ടക്കുട്ടികളുടെ അച്ഛൻ”, “മഴയെത്തും മുൻപേ” എന്നീ ചിത്രങ്ങളിലെല്ലാം മഞ്ജുവിനെ ശ്രദ്ധിച്ചിരുന്നു എങ്കിലും “നാലു പെണ്ണുങ്ങളിൽ” ലെ വേഷം ഒഴിച്ച് മറ്റൊരു സിനിമയിലും മഞ്ജുവിന്റെ കഴിവിനൊത്ത് ഒരു വേഷം താരത്തിന് ലഭിച്ചിരുന്നില്ല. ഹാസ്യ വേഷങ്ങൾ നല്ലതുപോലെ അവതരിപ്പിക്കുന്ന മഞ്ജുപിള്ള, “ഇന്ദുമുഖി ചന്ദ്രമതി”, “ചില കുടുംബ ചിത്രങ്ങൾ”, “തട്ടീംമുട്ടീം” എന്ന നിരവധി പരമ്പരകളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply