ലളിതാമ്മ വിട പറഞ്ഞ് ഒരു വർഷം പിന്നിടുന്ന അതേ ദിവസം തന്നെ സുബി സുരേഷും യാത്രയായി..ഹൃദയത്തോട് ചേർന്ന് നിന്ന രണ്ടു പേർ ഒരേ ദിവസം വിട പറഞ്ഞത് സഹിക്കാൻ ആവാതെ മഞ്ജു പിള്ള !

സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാൻ ആവാതെ സഹപ്രവർത്തകരും ആരാധകരും. സുബിയുടെ അടുത്ത സുഹൃത്തും നടിയുമായ മഞ്ജുപിള്ള സുബിയുടെ വിയോഗത്തിൽ വികാരാധീനയായ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഒരുപാട് വർഷങ്ങൾ ആയിട്ടുള്ള പരിചയമാണ് സുബിയും മഞ്ജുവും തമ്മിൽ. സുബിയെക്കുറിച്ച് പറയുമ്പോൾ കണ്ണീർ അടുക്കാൻ ആവാതെ പ്രയാസപ്പെടുന്ന മഞ്ജു പിള്ളയുടെ വീഡിയോ കാണുന്നവർക്കും നൊമ്പരം ആകുന്നു.

സുബി സുരേഷിന് കൂടുതലും ആൺ സുഹൃത്തുക്കളായിരുന്നു. ഒരു പെണ്ണിനോട് സുബി സുരേഷ് ഇത്ര സൗഹൃദം കാണിച്ചിട്ടുണ്ടെങ്കിൽ അത് മഞ്ജു പിള്ളയോട് മാത്രമായിരുന്നു എന്ന് സുബിയുടെ അമ്മ പോലും പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് പോകുമ്പോൾ മറ്റൊരു വീട്ടിലേക്കും പോകാറില്ലെന്നും സുബിയുടെ വീട്ടിലാണ് നിൽക്കാറുള്ളതെന്നും മഞ്ജു പറയുന്നു. അതുപോലെ തന്നെ എന്തെങ്കിലും ആവശ്യത്തിനു വരുമ്പോൾ സുബി മഞ്ജുഇല്ലെങ്കിൽ പോലും താരത്തിന്റെ വീട്ടിൽ നിൽക്കാറുണ്ടെന്നും മഞ്ജു പറയുന്നു.

മഞ്ജുവിന്റെ അമ്മയോടും ഒരു മകൾ എന്നപോലെ ആയിരുന്നു സുബി കഴിഞ്ഞിരുന്നത്. അത്രയ്ക്കും അടുപ്പം ആയിരുന്നു മഞ്ജുവിന്റെ അമ്മയോടും. ശാരീരികമായി പല അസുഖങ്ങളും സുബിക്ക് ഉണ്ടായിരുന്നു എന്ന് അടുത്ത് പരിചയമുള്ളവർക്ക് അറിയാം. ഇതിനു മുമ്പും ഗുരുതരാവസ്ഥയിൽ പലപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വളരെ ശക്തിയോടെ മടങ്ങി വരുന്നതായിരുന്നു പതിവ്.

രണ്ടു ദിവസം മുമ്പ് സുബിയുടെ അമ്മ മഞ്ജുവിനെ വിളിച്ച് ഗുരുതരാവസ്ഥയിൽ ആണെന്ന് പറഞ്ഞപ്പോഴും ഇത്രയും പെട്ടെന്ന് ഈ ലോകത്തോട് വിട പറഞ്ഞു പോകുമെന്ന് കരുതിയില്ല എന്ന് കണ്ണീരോടെ മഞ്ജു പറയുന്നു. എപ്പോഴത്തെയും പോലെ ശക്തിയോടെ തിരിച്ചുവരും എന്ന് തന്നെയാണ് വിശ്വസിച്ചിരുന്നത്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ വളരെ പെട്ടെന്ന് ആയിപ്പോയി ഇത് എന്ന് മഞ്ജു പറയുന്നു. ഷൂട്ടിംഗ് സ്ഥലത്ത് ആയതുകൊണ്ട് പോകാൻ പറ്റാത്തതിലുള്ള വിഷമവും താരം പങ്കുവെച്ചു.

ഇന്ന് ലളിതാമ്മ നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം പിന്നിടുന്ന ദിവസമാണ്. വളരെ അടുപ്പമുള്ള രണ്ടു പേർ ഒരേ ദിവസം പോകുന്നത് സഹിക്കാൻ ആകുന്നില്ല . സുബി ആദ്യം ബാക്ക്ഗ്രൗണ്ട് ഡാൻസർ ആയി പ്രവർത്തിച്ചിരുന്നു. പല ഡാൻസ് ട്രൂപ്പുകളിലും സജീവമായിരുന്നു താരം. കൂടുതലും പുരുഷന്മാർ വാഴ്ന്നിരുന്ന മിമിക്രി പോലുള്ള ഒരു മേഖലയിൽ ഒറ്റയ്ക്ക് പോരാടി തന്റേതായ ഇടം നേടിയ താരം ആയിരുന്നു സുബി സുരേഷ്.

ആരുടെയും സഹായം കൂടാതെ ഒറ്റയ്ക്ക് നേടിയെടുത്തതാണ് സുബി ഈ കണ്ട വിജയം. വാക്കുകൾക്കതീതമായ ആത്മബന്ധം ആയിരുന്നു എന്ന് താരം കൂട്ടിച്ചേർത്തു. ഒളിയും മറയും ഇല്ലാതെ എന്തും തുറന്നു പറയാൻ ഉള്ള സൗഹൃദവു ഒരു സഹോദരിയോട് എന്ന പോലുള്ള അടുപ്പവും ആയിരുന്നു സുബിയും മഞ്ജുവും തമ്മിൽ. മറ്റാരും വഴക്ക് പറഞ്ഞാലും സുബി മുഖത്ത് നോക്കി തിരിച്ചു പറയും എങ്കിലും അമ്മയും മഞ്ജുവും വഴക്കു പറഞ്ഞാൽ മാത്രമേ സുബി കേൾക്കുമായിരുന്നുള്ളൂ. അത്രയേറെ അടുപ്പം ആയിരുന്നു ഇവർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply