നിങ്ങൾ അപ്പോൾ ശരിക്കും പിരിഞ്ഞല്ലേ – വീടിന്റെ പാല് കാച്ചിന് പോലും ഭർത്താവ് സുനിച്ചൻ ഇല്ല ! സ്വന്തമായി വീടായപ്പോ ഭർത്താവിനെ വേണ്ടെന്നുവെച്ചോ മഞ്ജു പത്രോസിനെ ആരാധകർ വിടാതെ പിന്തുടരുന്നു!

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സ് കീഴടക്കിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജു പത്രോസ് നിരവധി പരമ്പരയിലും സ്കിറ്റിലും ഒക്കെ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തുകയും ചെയ്തു. മഞ്ജു പത്രോസ് ബിഗ് ബോസിലും മത്സരിച്ചിട്ടുണ്ട്. ബിഗ് ബോസിൽ അഭിനയിച്ച മഞ്ജുവിന് പുറത്തുവന്നശേഷം നിരവധി അപവാദങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോസും ഫോട്ടോസും ഒക്കെ തന്നെ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

മഞ്ജുവിൻ്റെ ഏറ്റവും പുതിയ വിശേഷം സ്വന്തമായി ഒരു വീട് നിർമ്മിച്ചു എന്നതാണ്. ആരുടെയും സഹായമില്ലാതെ സ്വന്തം അധ്വാനം കൊണ്ട് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മഞ്ജു പത്രോസിൻ്റെ പുതിയ വീടിൻ്റെ പാലുകാച്ചൽ ചടങ്ങിൻ്റെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മഞ്ജുവിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധുക്കളും എല്ലാം തന്നെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്തു.

മഞ്ജുവിൻ്റെ വളരെ നാളത്തെ ഏറ്റവും വലിയ ഒരാഗ്രഹം ആയിരുന്നു സ്വന്തമായൊരു വീട്. എന്നെ സ്നേഹിക്കുന്നവരോട് എനിക്ക് സ്നേഹം മാത്രമേയുള്ളൂ എന്നും അതുപോലെ തന്നെ എന്നോട് വെറുപ്പുള്ളവരോടും എനിക്കിപ്പോൾ സ്നേഹം മാത്രമേയുള്ളൂ കാരണം അവരുടെ വെറുപ്പാണ് എന്നെ കരുത്തയാക്കിയത്. മഞ്ജുവിൻ്റെ ഏറ്റവും അടുത്ത ചങ്ങാതിയാണ് സിമി. മഞ്ജുവും സിമിയും ചേർന്നാണ് ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനൽ തുടങ്ങിയത്.

എന്നാൽ പാലുകാച്ചൽ ചടങ്ങിൻ്റെ സന്തോഷത്തിനിടയിലും നിരവധിനെഗറ്റീവ് കമൻ്റുകളാണ് മഞ്ജുവിനെ തേടിയെത്തുന്നത്. മഞ്ജുവിൻ്റെ ഭർത്താവായ സുനിച്ചനെകുറിച്ചാണ് കമൻ്റുകൾ കൂടുതലും വരുന്നത്. പലരും ചോദിക്കുന്നത് സ്വന്തമായി ഒരു വീട് ഉണ്ടാക്കിയപ്പോൾ സുനിച്ചനെ ഒഴിവാക്കിയോ എന്നും വെറുതെ ഒരു ഭർത്താവാണോ, ഇവിടെ ഭർത്താവ് വന്നില്ലേ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് വരുന്നത്. മഞ്ജുവിൻ്റെ വീട് സൂപ്പറായിട്ടുണ്ട് എന്നും പല ആരാധകരും പറയുന്നുണ്ട്.

ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളൊക്കെ പണ്ട് ചെയ്യാനും ഇഷ്ടമായിരുന്നു മഞ്ജുവിന് എന്നാൽ കയ്യിൽ പൈസ ഇല്ലാത്തതു കൊണ്ട് തന്നെ എന്ത് ചെയ്യണം എന്നും എങ്ങനെ അഭിനയ മേഖലയിലേക്ക് വരണം എന്നും മഞ്ജുവിന് അറിയില്ലായിരുന്നു. മഞ്ജു പറയുന്നത് നമുക്ക് കിട്ടുന്ന സാഹചര്യങ്ങൾ ശരിയായി ഉപയോഗിക്കുക എന്നതാണ്. മഞ്ജുവും ഭർത്താവ് സുനിച്ഛനും വേർപിരിഞ്ഞു എന്ന് തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നെങ്കിലും മഞ്ജു ഈ വാർത്തകൾ എല്ലാം തെറ്റാണ് എന്ന് പലവട്ടം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply