ആരും അറിഞ്ഞില്ലല്ലോ – ഇതിപ്പോ സംഭവിച്ചെന്ന് ആരാധകർ – ആശുപത്രിയിൽ കുഞ്ഞിനരികിൽ മഞ്ജു

സ്വന്തം കഠിനാധ്വാനം കൊണ്ട് സിനിമയിൽ തന്റേതായിടം നേടാൻ സാധിച്ച താരമാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയിലൂടെ ആയിരുന്നു മഞ്ജു പത്രോസ് സിനിമ സീരിയൽ രംഗത്തേക്ക് കടന്നു വരുന്നത്. ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് താൻ ഈ രംഗത്തേക്ക് കടന്നു വരുന്നത് എന്ന് പലതവണ മഞ്ജു തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ വീട്ടിലെ ദാരിദ്ര്യവസ്ഥയായിരുന്നു തന്നെ ഈ ഒരു മേഖലയിലേക്ക് എത്തിച്ചത്. അല്ലാതെ പ്രശസ്തി മോഹിച്ചു വന്ന ഒരാളല്ല താൻ എന്നായിരുന്നു പലപ്പോഴും താരം പറഞ്ഞത് ഇപ്പോൾ താരമീ അളിയൻസ് എന്ന കോമഡി സീരിയലിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറുന്നത്.

അതോടൊപ്പം തന്നെ ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സുരഭിയും സുഹാസിനിയും എന്ന സീരിയലിലും താരം അഭിനയിക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോൾ ആരാധകരെ സംശയത്തിൽ ആഴ്ത്തീയിരിക്കുന്നത്. ആശുപത്രി കിടക്കയിൽ പ്രസവിച്ചു കിടക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് മഞ്ജു പങ്കുവെച്ചത്. മഞ്ജുവിന്റെ അരികിൽ ഒരു കുഞ്ഞുവാവയെയും കാണാൻ സാധിക്കുന്നുണ്ട്. എന്താണ് താരം ഈ പങ്കുവെച്ചിരിക്കുന്നത് എന്ന് ആരാധകർ ചോദ്യങ്ങളുമായി എത്തിയപ്പോഴാണ് മഞ്ജു അതിനു മറുപടി നൽകിയത്. ഇത് അളിയൻസ് എന്ന സീരിയലിലെ ഒരു രംഗമാണ് എന്നാണ് മഞ്ജു പറഞ്ഞിരിക്കുന്നത്.

ഈ ഫോട്ടോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ പരിപാടിയിൽ താരത്തിന് ഒരു പെൺകുട്ടി ഉണ്ട് എന്ന നിലയിലാണ് അഭിനയിക്കുന്നത്. അതിനൊപ്പം ആണ് ഇപ്പോൾ ഈ പുതിയ രംഗം കൂടി ശ്രദ്ധ നേടുന്നത്. പ്രേക്ഷകരെല്ലാം ഈ ഒരു എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ് ബിഗ്ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന്റെ പേരിൽ വലിയ തോതിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് മഞ്ജു പത്രോസ്.

നിരവധി ആരാധകരെ സ്വന്തമാക്കിയ മഞ്ജു പത്രോസ് ബിഗ്ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ഹേറ്റേർസ് വർധിച്ചിരുന്നത്. എന്നാൽ ബിഗ്ബോസിൽ പോയത് കൊണ്ട് തനിക്ക് ജീവിതത്തിൽ ഒരു നഷ്ടങ്ങളും ഉണ്ടായിട്ടില്ലന്നും തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മാറുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമായിരുന്നു മഞ്ജു പറഞ്ഞിരുന്നത്. തനിക്ക് വലിയ കടങ്ങൾ ഉള്ള സമയത്താണ് ബിഗ്ബോസിൽ പോകുന്നത്. 8 ലക്ഷം രൂപയോളം കടം തനിക്ക് തീർക്കാൻ സാധിച്ചു. അതോടൊപ്പം തന്നെ വീടുപണിയിൽ വലിയൊരു സഹായമായതും ബിഗ് ബോസിലെ മത്സരം തന്നെയായിരുന്നു എന്ന് താരം തുറന്നു പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply