ഫക്രുവിന്റെ മടിയിൽ കിടന്ന് പല ആംഗിളിൽ നിന്നും ഉമ്മ കൊടുക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചു – എന്നാൽ സുനിച്ചൻ ഇതിനെ കുറിച്ച് തന്നോട് ഒരക്ഷരം ചോദിച്ചില്ലെന്നു മഞ്ജു പത്രോസ്

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സ് കീഴടക്കിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജു പത്രോസ് നിരവധി പരമ്പരയിലും സ്കിറ്റിലും ഒക്കെ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തുകയും ചെയ്തു. മഞ്ജു പത്രോസ് ബിഗ് ബോസിലും മത്സരിച്ചിട്ടുണ്ട്. ബിഗ് ബോസിൽ അഭിനയിച്ച മഞ്ജുവിന് പുറത്തുവന്നശേഷം നിരവധി അപവാദങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷവും മഞ്ജുവിനും ഭർത്താവിനും കുടുംബത്തിനും നേരെ സൈബർ അറ്റാക്കുകൾ ഉണ്ടായിരുന്നു.

സോഷ്യൽ മീഡിയകളിൽ മഞ്ജുവിനെയും ഫുക്രുവിനെയും ബന്ധപ്പെടുത്തിക്കൊണ്ട് പല മോശം വാർത്തകളും പ്രചരിച്ചിരുന്നു. പലരും മഞ്ജുവും ഭർത്താവും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്തി എന്നുവരെ പറഞ്ഞുണ്ടാക്കി. ബോഡി ഷേമിങ്ങും ധാരാളം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് മഞ്ജുവിന്. ഇത്തരം അപമാനങ്ങളും അപവാദങ്ങളും ഒക്കെ ഏറ്റെടുക്കേണ്ടി വന്നെങ്കിലും മഞ്ജു സോഷ്യൽ മീഡിയയിലും ടെലിവിഷനിലും സിനിമയിലുമെല്ലാം സജീവമാണ്.

ഫ്ലവേഴ്സ് ചാനലിലെ ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുത്ത താരത്തിൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഈ പരിപാടിയിൽ മഞ്ജു തനിക്കെതിരെ ഉണ്ടായ അപവാദങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. മഞ്ജു പറഞ്ഞത് ബിഗ് ബോസിൽ പോയത് ജീവിതത്തിലെ ഒരു മോശം കാര്യമായിട്ടാണ് തോന്നുന്നത് എന്നാണ്. കട കെണിയിൽ മുങ്ങി നിൽക്കുമ്പോഴായിരുന്നു ബിഗ് ബോസിലേക്ക് തനിക്ക് അവസരം ലഭിച്ചതെന്നും അതുകൊണ്ട് സന്തോഷത്തോടെ അവിടെ പോയെങ്കിലും വെറും 49 ദിവസം കൊണ്ട് അവിടെ നിന്നും പുറത്താക്കപ്പെട്ടു എന്നും പറഞ്ഞു.

എന്നാൽ ബിഗ് ബോസിൽ വച്ച് താൻ ഫുക്രുവിനെ ചുംബിച്ചത് വളരെ മോശം രീതിയിലായിരുന്നു സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നത്. അതുകൊണ്ടുതന്നെ സിനിമയിലേക്കുള്ള അവസരങ്ങൾ കുറഞ്ഞുവെന്നും പറഞ്ഞു. സോഷ്യൽ മീഡിയകളിൽ ഫക്രുവിൻ്റെ മടിയിൽ പല ആംഗിളിൽ കിടന്നുകൊണ്ട് ഉമ്മ കൊടുക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചതെന്നും എന്നാൽ ഇതൊക്കെ കണ്ട് തൻ്റെ ഭർത്താവ് സുനിച്ചൻ ഇതിനെക്കുറിച്ച് ഒന്നും തന്നോട് സംസാരിച്ചിട്ടില്ല എന്നും പറഞ്ഞു.

മഞ്ജു പറയുന്നത് സുനിച്ചൻ തൻ്റെ സുഹൃത്തിനോട് ഇവൾ എന്താണ് ഈ കാണിക്കുന്നതെന്ന് ചോദിച്ചിരുന്നു എന്നും എന്നാൽ ഇതുവരെ അത് വിവാഹമോചനത്തിൽ എത്തിയിട്ടില്ല എന്നും മഞ്ജു പറഞ്ഞു. പലരും തൻ്റെയും ഫക്രുവിൻ്റെയും കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും ആയ വീഡിയോകൾ എഡിറ്റ് ചെയ്തായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതൊക്കെ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല എന്നും മഞ്ജു പറഞ്ഞു.

ഇത്തരം വീഡിയോകൾ ഇറക്കിയവർക്കെതിരെ മഞ്ജു പരാതി നൽകിയിരുന്നു. ഒരു ദിവസം പോലീസുകാർ മഞ്ജുവിനെ വിളിപ്പിക്കുകയും പന്ത്രണ്ടാം ക്ലാസുകാരനായ കുറ്റവാളിയെ കാണിച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ മഞ്ജു ആ പയ്യനെ വിട്ടയക്കാൻ പറയുകയും ചെയ്തു.
അത്തരത്തിലുള്ള മോശം വാർത്തകൾ തൻ്റെ കരിയറിനെ ബാധിക്കുകയും ഒരു വർഷത്തോളം ഒരു ജോലിയും തനിക്ക് കിട്ടിയില്ലെന്നും മഞ്ജു പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply