ശരീരം കാണിച്ചു കയ്യടി നേടുന്ന പ്രവണത കാന്തരായിൽ കാണിച്ചത് ശരിയായ പ്രവണതയല്ല എന്ന് മഞ്ജു സുനിച്ചൻ – ശരീരം മാത്രം കാണിക്കുന്ന രണ്ടാംകിട റോൾ നിങ്ങൾ എത്രയോ തവണ ചെയ്തിരിക്കുന്നു എന്ന് വായടപ്പിക്കുന്ന മറുപടിയുമായി കമന്റുകൾ

“കാന്താര” എന്ന ചിത്രത്തിലെ രംഗത്തിനെതിരെ രൂക്ഷമായ വിമർശനവുമായി മഞ്ജു പത്രോസ്. സിനിമയിലെ ബോഡി ഷേമിങ്ങിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. ഇത്രയും മനോഹരമായ ഒരു ചിത്രത്തിൽ ബോഡി ഷേമിംഗ് കൊണ്ട് എന്ത് ഗുണമാണ് ലഭിക്കുന്നത് എന്ന് താരം ചോദിക്കുന്നു. ബോഡി ഷേമിങ്ങിനെ കുറിച്ച് മുമ്പും ശക്തമായ പ്രതികരണവുമായി മഞ്ജു മുന്നോട്ട് വന്നിട്ടുണ്ട്. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കെടുത്താൻ ആർക്കും അവകാശമില്ലെന്നാണ് മഞ്ജു പ്രതികരിച്ചത്.

കൂട്ടുകാരിക്കൊപ്പം രണ്ടു ദിവസം മുമ്പായിരുന്നു “കാന്താര” എന്ന ചിത്രം മഞ്ജു കണ്ടത്. സിനിമയുടെ ഓരോ നിമിഷവും ഉള്ളിൽ ഇപ്പോഴും തങ്ങി നിൽക്കുന്നു എന്ന് താരം പറയുന്നു. ഒരു ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ശിവയായി ആടിത്തിമിർക്കുകയായിരുന്നു റിഷബ് ഷെട്ടി. “കാന്താര” എന്ന ചിത്രത്തിന്റെ നായകൻ, കഥ, തിരക്കഥ, സംവിധാനം എല്ലാം ഒരാൾ ആണെന്ന് കേട്ടപ്പോൾ അത്ഭുതപ്പെട്ടുപോയി. ചിത്രത്തിലെ ഓരോ കലാകാരന്മാരും അവരവരുടെ വേഷം അതിമനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

അവസാനത്തെ അരമണിക്കൂർ ശിവയായി വന്നശേഷം റിഷബ് കോരി തരിപ്പ് ഉണ്ടാക്കുന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. ശ്വാസം അടക്കിപ്പിടിച്ചായിരുന്നു കാണികൾ അത് കണ്ടു തീർത്തത്. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം, സിനിമാട്ടോഗ്രാഫി, കഥാപാത്രങ്ങളുടെ പ്രകടനം തുടങ്ങി എല്ലാ വശങ്ങളും മഞ്ജു എടുത്തു പറയുന്നുണ്ട്. എന്നാൽ ഇത്രയും മനോഹരമായ ഒരു സിനിമയിൽ ഏറ്റവും വിഷമകരമായി തോന്നിപ്പിച്ച ഒരു ഭാഗത്തെ കുറിച്ചും താരം വെളിപ്പെടുത്തി.

ഇതിനെക്കുറിച്ച് എഴുതണോ എന്നു പോലും പലവട്ടം ചിന്തിച്ചു, എന്നാൽ എഴുതാതെ വയ്യ എന്ന് മഞ്ജു പറയുന്നു. സിനിമയുടെ ആദ്യ ഭാഗത്ത് ഒരു ഉത്സവം നടക്കുമ്പോൾ അവതരിപ്പിക്കുന്ന സുന്ദര എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സുഹൃത്തുമായി ഉത്സവപ്പറമ്പിലൂടെ നടക്കുന്നത് കാണിക്കുന്നുണ്ട്. സുഹൃത്ത് സുന്ദരയോട് വൈകുന്നേരം ഭാര്യയെ കൂട്ടി വരൂ നമുക്ക് അടിച്ചുപൊളിക്കാം എന്ന് പറയുന്നുണ്ട്. ഇതോടെ അദ്ദേഹത്തിന്റെ മുഖത്ത് അല്പം ഈർഷ്യ പടർന്ന് അദ്ദേഹത്തിന്റെ ഭാര്യയെ നോക്കുന്നുണ്ട്.

മറ്റൊരു വശത്തിൽ നിന്നും ഭാര്യ വളരെ നിഷ്കളങ്കമായി അദ്ദേഹത്തെ നോക്കി ചിരിച്ചു കാണിക്കുന്നുണ്ട്. ഭാര്യയുടെ പല്ലുകൾ സിനിമയിൽ അവിടെ കെട്ടിയിരിക്കുന്ന പോത്തിനെ പല്ലുകളോട് ഉപമിച്ചു കാണിക്കുന്നുണ്ട്. ഇത് കണ്ടതും കാണികൾ ഇരുന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഈ ഭാഗം കാണിക്കുന്നതിലൂടെ എന്ത് തമാശയാണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇത്രയും മനോഹരമായ ഒരു സിനിമയിൽ ബോഡി ഷേമിങ് കൊണ്ട് വന്നതിലൂടെ എന്ത് സന്ദേശമാണ് പ്രേക്ഷകർക്ക് നൽകുന്നതെന്ന് അത് അപക്വമായ ഒരു തീരുമാനമായി പോയി എന്നും മഞ്ജു പത്രോസ് പറയുന്നു.

അതൊരു ചെറിയ ഭാഗമല്ലേ ഇത്രമാത്രം പറയാനുണ്ടോ എന്ന് പലരും ചോദിക്കും ആയിരിക്കും. ശരിയാണ് അതൊരു ചെറിയ ഭാഗം തന്നെയാണ്. എന്നാൽ അതൊരു ചെറിയ സംഗതിയല്ല. ഈ നൂറ്റാണ്ടിലെങ്കിലും ഞാനും നിങ്ങളും അത് എഴുതിയവരും മനസ്സിലാക്കണം ശരീരം ഒരു തമാശയല്ല അതൊരു വ്യക്തിയുടെ സ്വന്തമാണ്. അതിൽ നോക്കി ചിരിക്കാൻ അതിനെ കളിയാക്കാൻ നമുക്ക് ആർക്കും അവകാശമില്ല. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കെടുത്താൻ നമുക്ക് ആർക്കും അവകാശമില്ല സുഹൃത്തുക്കളെ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply