സുനിച്ചനെ ഒഴിവാക്കി പുതിയ വീട്ടിൽ മഞ്ജു പുതിയ പങ്കാളിയോടൊപ്പം ആണ് താമസിക്കുന്നതെന്ന് ആക്ഷേപം – ഒടുവിൽ തന്റെ അവസ്ഥ തുറന്ന് പറഞ്ഞു മഞ്ജു പത്രോസ്

ഓൺലൈൻ മാധ്യമങ്ങൾ വഴി വരുന്ന വ്യാജ വിവാദ വാർത്തകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു പത്രോസ്. നടി മഞ്ജു പത്രോസിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചിരുന്ന ഒന്നായിരുന്നു. ചടങ്ങുകളെ സംബന്ധിച്ചുള്ള വീഡിയോകളിലും ചിത്രങ്ങളിലും ഭർത്താവ് സുനിച്ചനെ കണ്ടിരുന്നില്ല. ചടങ്ങുകളിൽ ഭർത്താവ് സുനിച്ചൻ എത്താത്തതിനെ തുടർന്ന് ഇവർ വിവാഹമോചിതരായി എന്ന തരത്തിലുള്ള വാർത്തകൾ യൂട്യൂബ് ചാനലുകളിലും മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

എന്നാൽ യഥാർത്ഥത്തിൽ വിദേശത്ത് ജോലി ചെയ്യുന്നത് കൊണ്ടായിരുന്നു മഞ്ജുവിന്റെ ഭർത്താവ് സുനിച്ചന് ഗൃഹപ്രവേശ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത്. ഇത്തരത്തിൽ പ്രചരിച്ചുവരുന്ന വ്യാജ വാർത്തകൾക്കെതിരെയാണ് നടി മഞ്ജു പ്രതികരിച്ചത്. തങ്ങൾ ഒന്നിച്ച് ജീവിച്ചാലോ അതോ പിരിഞ്ഞാലോ ഇവിടെയുള്ള മാധ്യമങ്ങൾക്ക് എന്താണ് എന്നാണ് മഞ്ജുവിന്റെ ചോദ്യം. ഇന്ന് കേരളം നേരിടുന്ന ആഭ്യന്തര പ്രശ്നമാണോ തങ്ങളുടെ ദാമ്പത്യം എന്നും മഞ്ജു ചോദിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി ഒരു വലിയ സ്വപ്നത്തിന്റെ പിന്നാലെയായിരുന്നു താൻ എന്നും അതിനുവേണ്ടി രാപ്പകൽ ഇല്ലാതെ ആരോഗ്യം പോലും നോക്കാതെ ചോര നീരാക്കി ഓടി ജോലി ചെയ്യുകയായിരുന്നു എന്നും കുറിപ്പിൽ മഞ്ജു പറയുന്നു. ഒടുവിൽ ആ സ്വപ്നം സഫലമായി എന്നും അത് തങ്ങളുടെ വീട് എന്ന സ്വപ്നമായിരുന്നു എന്നും മഞ്ജു പറയുന്നു. ഒത്തിരി ആലോചിച്ച ശേഷമാണ് ഇങ്ങനെയൊരു കുറിപ്പ് താൻ എഴുതുന്നത് എന്നും ഇത് ഇവിടെ അന്യായമായ കസർത്തുക്കൾ കാണിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ വാർത്ത മാധ്യമ അധാർമ്മികൾക്ക് വേണ്ടിയാണ് എഴുതുന്നത് എന്നും മഞ്ജു പറയുന്നുണ്ട്.

ബാങ്കിൽ നിന്ന് ലോണെടുത്തും രാപ്പകൽ പണിയെടുത്തും ഒരു വീട് വെച്ചപ്പോൾ അത് കോടികളുടെ വീടാക്കി നിങ്ങൾ മാറ്റിയെന്നും നിങ്ങളാണോ തന്റെ വീട്ടിൽ കോടികൾ കൊണ്ടുവന്നത് എന്നും മഞ്ജു ചോദിക്കുന്നുണ്ട്. ഗൃഹപ്രവേശന സമയത്ത് സുനിച്ചനെ കാണാതായപ്പോൾ, നല്ലകാലം വന്നപ്പോൾ അവനെ ഒഴിവാക്കി അവൾ ആഘോഷിക്കുന്നു എന്നാണ് ഓൺലൈൻ മീഡിയ പറയുന്നത് എന്നും സുനിച്ചനെ ഡിവോഴ്സ് ചെയ്തു എന്ന് പറയുന്നു എന്നും അതൊക്കെ നിങ്ങൾ സ്വയം തീരുമാനിച്ചാൽ മതിയോ എന്നും മഞ്ജു പറയുന്നു.

ആ മനുഷ്യൻ എവിടെയെങ്കിലും വന്ന് നിങ്ങളോടൊക്കെ താൻ അദ്ദേഹത്തെ ഒഴിവാക്കിയെന്ന് പറഞ്ഞിരുന്നോ എന്നും മഞ്ജു ചോദിക്കുന്നുണ്ട്. തന്റെ കൂട്ടുകാരി തന്റെ വീട്ടിൽ വരുന്നതിന് ഓൺലൈൻ മാധ്യമക്കാർക്ക് എന്താണ് പ്രശ്നം എന്നും തനിക്ക് വേറെയും സുഹൃത്തുക്കൾ ഉണ്ട് എന്നും അവരൊക്കെ തന്റെ വീട്ടിൽ എപ്പോൾ വേണമെങ്കിലും വരും എന്നും നടി കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ഓൺലൈൻ വ്യാജ വാർത്തകൾ കൊണ്ട് പൊറുതിമുട്ടിയ നിരവധി പേർക്ക് വേണ്ടിയാണ് താൻ ഇതൊക്കെ പറയുന്നത് എന്നും ഓരോരുത്തർക്കും അവരവരുടെ ജീവിതം നിങ്ങൾ വിട്ടുകൊടുക്കുക എന്നും എല്ലാവരും ജീവിക്കട്ടെ എന്നും മഞ്ജു പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply