അമ്മ മഞ്ജു വാങ്ങിയ അതെ വാഹനം മകൾ മീനാക്ഷിക്ക് വാങ്ങിക്കൊടുത്ത് ദിലീപ് ! അമ്മയുടെ അതെ ഇഷ്ട്ടങ്ങൾ തന്നെ മകൾക്കും

മഞ്ജു വാര്യരും ദിലീപും വേർപിരിഞ്ഞു എന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വാർത്തയായിരുന്നു. ദിലീപും മഞ്ജു വാര്യറും വിവാഹം കഴിഞ്ഞ് 16 വർഷം ഒരുമിച്ച് ജീവിച്ചതിനുശേഷം ആണ് വേർപിരിയാൻ തീരുമാനിച്ചത്. രണ്ടുപേരും പ്രണയിച്ച് വിവാഹം ചെയ്തതായിരുന്നു. വിവാഹത്തിനുശേഷം മഞ്ജുവാര്യർ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ദിലീപിനും മഞ്ജുവാര്യർക്കും മീനാക്ഷി എന്ന ഒരു മകൾ മാത്രമാണ്.

മകൾ ഉണ്ടായതോടുകൂടി മഞ്ജുവാര്യർ പൊതുവേദികളിൽ പോലും വളരെ ചുരുക്കം മാത്രമായിരുന്നു പ്രത്യക്ഷപ്പെട്ടത്. മഞ്ജു വാര്യറും ദിലീപും പിന്നീട് വേർപിരിഞ്ഞതിനുശേഷം മഞ്ജു സിനിമയിലേക്ക് വരാൻ പോകുന്നു എന്ന വാർത്ത മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇവർ വിവാഹബന്ധം വേർപിരിഞ്ഞതിനുശേഷം മകൾ മീനാക്ഷി അച്ഛനോടൊപ്പം ആയിരുന്നു. മകളും അമ്മയും തമ്മിൽ യാതൊരു ബന്ധങ്ങളും സൂക്ഷിക്കുകയും ചെയ്തില്ല.

എന്നാലും അമ്മയ്ക്കും മകൾക്കും ഒരുപാട് സാമ്യതകളും ഉണ്ട്. ചെറിയ കാര്യങ്ങളിൽ പോലും ആ ഒരു സാമ്യത കാണുവാൻ സാധിക്കുന്നുണ്ട്. അമ്മ മഞ്ജുവിനെ പോലെ തന്നെ മീനാക്ഷിയും നന്നായി നൃത്തം ചെയ്യും. വളരെ സിമ്പിൾ ആയി ഒരുങ്ങിയാലും അമ്മയെപ്പോലെ തന്നെ സുന്ദരിയാണ് മീനാക്ഷി. മീനാക്ഷിക്ക് തന്നെയാണ് മലയാള സിനിമ താരപുത്രിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും. അധികം ആരോടും സംസാരിക്കാതെ ഒതുങ്ങി കൂടിയ സ്വഭാവക്കാരിയാണ് മീനാക്ഷി.

സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ വഴിയാണ് മീനാക്ഷി തൻ്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നത്. മീനാക്ഷി എംബിബിഎസ് വിദ്യാർത്ഥിനിയാണ്. ചെന്നൈയിലാണ് പഠിക്കുന്നത്. നൃത്തത്തെപ്പോലെ തന്നെ ഡ്രൈവിങ്ങിലും മീനാക്ഷിക്ക് താൽപര്യം കൂടുതലാണ്. മിനി കൂപ്പർ ആണ് മിനാക്ഷിയുടെ ഏറ്റവും ഇഷ്ടപ്പെട്ട വാഹനം. അമ്മ മഞ്ജുവിനും മകൾ മീനാക്ഷിക്കും മിനി കൂപ്പറുണ്ട്. ദിലീപ് മീനാക്ഷി പഠനത്തിരക്കിൽ ആകുമ്പോൾ മാത്രമാണ് മിനി കൂപ്പർ ഉപയോഗിക്കാറ്.

ദിലീപും കാവ്യാമാധവനും മഹാലക്ഷ്മിക്കൊപ്പം മകൾ മീനാക്ഷിയുടെ മിനി കൂപ്പറിൽ യാത്ര ചെയ്യുന്ന വീഡിയോ വൈറലായി മാറിയിരുന്നു. മീനാക്ഷിയുടെ ബ്ലാക്ക് മിനി കൂപ്പറും മഞ്ജുവിൻ്റെ കറുപ്പും മഞ്ഞയും കലർന്ന മിനി കൂപ്പറുമാണ്. ദിലീപ് ആണ് മീനാക്ഷിയുടെ ഇഷ്ടം മനസ്സിലാക്കി മിനി കൂപ്പർ മകൾക്ക് സമ്മാനിച്ചത്. സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത് മകൾ മീനാക്ഷിയുടെയും മഞ്ജുവാര്യരുടെയും മിനി കൂപ്പർ യാത്രയുടെ വിശേഷങ്ങളാണ്.

ദിലീപിൻ്റെ സഹോദരനായ അനൂപ് ആണ് മീനാക്ഷിക്ക് മിനി കൂപ്പർ വാങ്ങി കൊടുക്കുവാൻ റെക്കമെൻ്റ് ചെയ്തത് എന്ന് സഹോദരൻ അനൂപ് പറഞ്ഞിട്ടുണ്ട്. എയർപോർട്ടിൽ മീനാക്ഷി വന്നു കഴിഞ്ഞാൽ മിനി കൂപ്പറുമായി പോണം എന്നും അനൂപ് പറഞ്ഞു. വളരെ സ്പീഡ് ഡ്രൈവിംഗ് ആണ് മീനാക്ഷിയുടെതെന്നും നന്നായി ഓടിക്കുമെന്നും അതുകൊണ്ടുതന്നെ താൻ സപ്പോർട്ട് ചെയ്യാറുണ്ടെന്നും അനൂപ് പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply