മഞ്ജുവിന്റെ കാറിൽ അടിച്ചു പൗളിച്ച് കളിച്ചു രസിച്ചു ഭാവന ! ദിലീപ് ആയിരുന്നു ശരി എന്ന് ഒരു പക്ഷം

manju and bhavana

നടി മഞ്ജു വാര്യരും ഭാവനയും ഒരുമിച്ചുള്ള സൗഹൃദത്തെ കുറിച്ച് പലർക്കും അറിയാവുന്ന കാര്യമാണ്. മഞ്ജുവിന്റെ അടുത്ത സുഹൃത്ത് തന്നെയാണ് ഭാവന. ഭാവനയുടെ ജീവിതത്തിൽ ഒരു വലിയ പ്രശ്നം നേരിട്ടപ്പോൾ അവിടെ ആശ്വാസമായി എത്തിയതും മഞ്ജു വാര്യർ തന്നെയായിരുന്നു. ഭാവനയുടെ സംഭവത്തിൽ വളരെ ശക്തമായി നിലപാട് തന്നെയായിരുന്നു മഞ്ചുവിൽ നിന്നും ഉണ്ടായിരുന്നത്. സ്വന്തം മകളെ ഉപയോഗിച്ച് പോലും മഞ്ജുവിനെ പലരും സ്വാധീനിക്കാൻ ശ്രമിച്ചു. ആ സമയത്ത് പോലും ശക്തമായ രീതിയിൽ ആയിരുന്നു മഞ്ജു ഭാവനയ്ക്ക് വേണ്ടി അടിയുറച്ചു നിന്നത്. തന്റെ മൊഴി മാറ്റുവാനോ യാതൊരുവിധത്തിൽ ഇക്കാര്യത്തെക്കുറിച്ച് മാറ്റി പറയാനും ഒന്നും മഞ്ജു തയ്യാറായില്ല.

ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ഒരു വീഡിയോ ആണ് വൈറലാകുന്നത്. ഭാവനയും മഞ്ചുവും ഒരുമിച്ച് ഒരു കാറിൽ ഇരിക്കുന്ന വീഡിയോ ആണ് ഇത്. കാറിലിരുന്ന് ആയിഷ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ ഗാനത്തിന് രണ്ടുപേരും മനോഹരമായ ചുവടുവെക്കുകയാണ് ചെയ്യുന്നത്. അതിമനോഹരമായ രീതിയിലുള്ള ഒരു ഇൻസ്റ്റഗ്രാം റീലാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. നിരവധി ആളുകൾ ഇത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് . നിരവധി ആളുകളാണ് ഇപ്പോൾ മികച്ച കമന്റുകളുമായി എത്തിയിരിക്കുന്നത്.

ചിലർ വിമർശന കമന്റുകളും പങ്കുവയ്ക്കുന്നുണ്ട്. വർഷങ്ങൾക്കു ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട രണ്ടു നായികമാർ ഒരുമിച്ച് എത്തിയ സന്തോഷമാണ് കൂടുതൽ ആളുകളും കമന്റുകളിലൂടെ പങ്കുവയ്ക്കുന്നത്. രണ്ടുപേരെയും ഒരുമിച്ച് കാണാൻ സാധിച്ചല്ലോ അത് വലിയ സന്തോഷമാണ് എന്ന് പലരും കമന്റുകളിലൂടെ പറയുന്നുണ്ട്. എത്ര മനോഹരമായ രീതിയിലാണ് രണ്ടുപേരും ഇപ്പോഴും നിങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. സിനിമയ്ക്കുള്ളിൽ തന്നെ ഭാവനയ്ക്ക് വലിയൊരു സുഹൃത്ത് വലയുമുണ്ട്.

മൃദുല, ഷഫ്‌ന, സയനോര, ശില്പ,തുടങ്ങിയ താരങ്ങൾക്ക് ഒപ്പം ഉള്ള ഒരു വലിയ സൗഹൃദ വലയവും മഞ്ജു വാര്യർ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് തുടങ്ങി സിനിമയിലെ മുതിർന്ന നടിമാർക്കൊപ്പം ഉള്ള ഒരു സൗഹൃദ സംഘവും ഭാവനയ്ക്കുണ്ട്. നാട്ടിൽ വരുമ്പോൾ എല്ലാവരെയും ഭാവന കാണുകയും ചെയ്യാറുണ്ട്. വലിയ ഇടവേളക്കുശേഷം ഭാവനയും മലയാള സിനിമയിൽ സജീവമായി തുടങ്ങിയിരിക്കുകയാണ്. ഭാവനയും മഞ്ജു വാര്യരെയും ഒരുമിച്ച് കണ്ട സന്തോഷമാണ് പ്രേക്ഷകർ കൂടുതലായും പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ഇപ്പോൾ ഈ ഇൻസ്റ്റഗ്രാം റീലാണ്. രണ്ടുപേരും സോഷ്യൽ മീഡിയയിൽ സജീവമാണ്. മഞ്ജുവാര്യരുടെ ഏറ്റവും പുതിയ ചിത്രമായ ഐഷ ഇപ്പോൾ തീയേറ്ററുകളിൽ വലിയ സ്വീകാര്യതയോടെ പ്രദർശനം തുടരുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply