ഒരു ഉമ്മ ഉണ്ടാക്കിയ പൊല്ലാപ്പ് : മണിയൻപിള്ള രാജുവിന്റെ മരുമകൾ നാണം കെട്ടത് ഒരു ആന്റി കാരണം – സംഭവം അറിഞ്ഞോ

നടൻ മണിയൻപിള്ള രാജുവിൻ്റെ മകൻ നിരഞ്ജൻ മണിയൻപിള്ള രാജുവിനെ മലയാളി പ്രേക്ഷകർക്കെല്ലാം സുപരിചിതമാണ്. സ്കൂൾ കാലം മുതൽ ഒരുമിച്ച് പഠിച്ച നിരഞ്ജനയെ ആണ് വിവാഹം ചെയ്തത്. സ്കൂൾ കാലം മുതൽക്കേ ഇവർ നല്ല സുഹൃത്തുക്കൾ ആയിരുന്നു.നിരഞ്ജൻ്റെ വീട്ടിൽ കല്യാണ ആലോചന തുടങ്ങിയപ്പോൾ സുഹൃത്തായ നിരഞ്ജനയെ കുറിച്ച് അവരോട് പറഞ്ഞു. വീട്ടുകാർക്ക് എതിർപ്പ് ഒന്നും തന്നെ ഉണ്ടായില്ല. നിരഞ്ജന ഒരു ഫാഷൻ ഡിസൈനറാണ്. ഇവരുടെ വിവാഹത്തിൽ മമ്മൂട്ടി ജഗദീഷ് കുഞ്ചൻ ജയറാം തുടങ്ങിയ മലയാള സിനിമ ഇൻഡസ്ട്രിയിലെ മിക്കവാറും ആളുകൾ പങ്കെടുത്തിട്ടുണ്ട്.

എന്നാൽ ഇതിനിടെ ഒരു വാർത്ത പ്രചരിക്കുകയുണ്ടായി.നിരഞ്ജൻ രാജുവിൻ്റെ വധു നിരഞ്ജന ഒരു രാജകുടുംബത്തിലേതാണ് എന്ന വാർത്തയാണത്. നിരഞ്ജനും നിരഞ്ജനയും കൂടി ഈ വാർത്തയ്ക്ക് വ്യക്തമായ ഒരു മറുപടി തന്നിരിക്കുകയാണ്.

എന്നാൽ തൻ്റെ കുടുംബം പാലിയം നാലുകെട്ടാണെന്നും അതിന് ഇംഗ്ലീഷിൽ പാലിയം പാലസ് എന്നാണ് പറയുന്നത് എന്നും പറഞ്ഞു. പാലിയം പാലസ് എന്ന് പറയുന്നതാണ് രാജകുമാരി എന്ന നിലയിലേക്ക് തന്നെ എത്തിച്ചത് എന്നും നിരഞ്ജന പറയുന്നു. ഇവരുടെ വിവാഹം നിരഞ്ജനയുടെ അച്ഛൻ ചാർട്ട് എഴുതിവെച്ച തയ്യാറാക്കിയതാണ് എന്ന് വേണമെങ്കിൽ പറയാം കാരണം ഓരോരോ കാര്യങ്ങളും ഏതൊക്കെ സമയത്ത് ചെയ്യണമെന്നും അടുത്തത് എന്താണ് എന്നൊക്കെ നിരഞ്ജനയുടെ അച്ഛൻ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു.

എന്നാൽ കല്യാണത്തിൻ്റെ സമയത്ത് സ്റ്റേജിലേക്ക് എത്തിയതിനുശേഷം എല്ലാവരും തിരക്കിലും അതുപോലെ തന്നെ ടെൻഷനിലും ഒക്കെ ആയതു കാരണം പ്ലാൻ ഒന്നും വർക്ക് ആയില്ല. ഒരാൾ മാല തരുന്നു ഒരാൾ മോതിരം തരുന്നു അതെന്ത് ചെയ്യണം എന്നൊക്കെയുള്ള ടെൻഷനിൽ ആയിരുന്നു. ആ സമയത്ത് പലരും പലതും പറയുമ്പോൾ ആകെ കൺഫ്യൂഷൻ ആയി അപ്പോൾ ആരെങ്കിലും ഒരാൾ പറഞ്ഞാൽ നല്ലതായിരുന്നു എന്ന് നിരഞ്ജൻ പറഞ്ഞു.

അതിനുശേഷം ആണ് കാര്യങ്ങളൊക്കെ നല്ലപോലെ നടന്നത്. നിരഞ്ജൻ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തി. നിരഞ്ജനയുടെ വീട്ടുകാർ നടത്തിയ റിസപ്ഷനിൽ ഒരു വെള്ള നിറത്തിലുള്ള കുർത്തയായിരുന്നു എൻ്റെ ഡ്രസ്സ്. റിസപ്ഷൻ്റെ വേദിയിലേക്ക് വരുന്നതിനുമുമ്പ് തൻ്റെ ഒരു ആൻ്റി ഉമ്മ തരുന്ന സമയത്ത് ആൻ്റിയുടെ ലിപ്സ്റ്റിക്കിൻ്റെ പാട് നിരഞ്ജൻ്റെ ഡ്രസ്സിൽ കാണാമായിരുന്നു. വെള്ളനിറത്തിലുള്ള ഡ്രസ്സ് ആയതുകൊണ്ട് തന്നെ ലിപ്സ്റ്റിക്കിൻ്റെ പാട് എല്ലാവർക്കും കാണാമായിരുന്നു.

റിസപ്ഷന് വന്നവരൊക്കെ ഇതിനെപ്പറ്റി പറയാൻ തുടങ്ങി എന്നിട്ട് നിരഞ്ജനയെ ആക്കി ഒരു നോട്ടവും. നിരഞ്ജന പറഞ്ഞു എൻ്റെ ലിപ്സ്റ്റിക്കിൻ്റെ കളറും ചുണ്ടിൻ്റെ ഷേയ്പ്പും ഇതല്ല എന്ന്. എല്ലാവരെയും ബോധ്യപ്പെടുത്താൻ വേണ്ടി അത് ആൻ്റി ഉമ്മ തന്നപ്പോൾ വന്ന പാടാണെന്ന് പറഞ്ഞതോടെ അതും പ്രശ്നമായി. ഇത് കേട്ട ഉടനെ തന്നെ മീഡിയക്കാർ ഓടി വന്നു. അവരിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഒളിഞ്ഞു നിൽക്കേണ്ടി വന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply