തന്റെ സിനിമയിൽ അഭിനയിക്കുന്നതിന് വേണ്ടി രഹസ്യ വിവാഹം വരെ മാറ്റിവെച്ചു – മഞ്ജു വാര്യരുമായിട്ടുള്ള സൗഹൃദത്തെക്കുറിച്ച് വാചാലനായി മണിയൻ പിള്ള

1975ൽ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നുവന്ന നടനാണ് മണിയൻപിള്ള രാജു. മണിയൻപിള്ള ആദ്യമായി നായകനായി അഭിനയിച്ചത് ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിൽ ആയിരുന്നു. നിരവധി സിനിമകളിൽ സഹനടനായ അഭിനയിച്ച മണിയൻപിള്ളയെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്.

അഭിനേതാവ് എന്നതിലുപരി ഒരു സിനിമ നിർമ്മാതാവും കൂടിയാണ് മണിയൻ പിള്ള രാജു. സിനിമയിൽ ഒരുപാട് സുഹൃത്തുക്കൾ ഉള്ള താരമാണ് മണിയൻപിള്ള. തൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് മഞ്ജു വാര്യർ ആണെന്നാണ് മണിയൻപിള്ള പറഞ്ഞത്. മണിയൻപിള്ളയുടെ സിനിമയായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട്. ഈ സിനിമയിൽ മഞ്ജുവാര്യർ അഭിനയിച്ചു എന്നും പറഞ്ഞു. മണിയൻപിള്ള പറയുന്നത് മഞ്ജു ആറാം തമ്പുരാൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മഞ്ജുവിൻ്റെ മുഖത്ത് വിടരുന്ന ഭാവങ്ങൾ കാണുവാനായി ക്യാമറയുടെ സൈഡിൽ നിന്ന് നോക്കുമായിരുന്നെന്നും പറഞ്ഞു.

നല്ല കഴിവുള്ള നടിയാണ് മഞ്ജു എന്നും പറഞ്ഞു. മഞ്ജുവിന് ലഭിക്കുന്ന ഏതുതരത്തിലുള്ള കഥാപാത്രത്തെയും മികച്ചതാക്കുവാൻ മഞ്ജുവിന് സാധിച്ചിട്ടുണ്ട്. മഞ്ജു വാര്യരുടെ അഭിനയ കഴിവിൽ തനിക്ക് അവരോട് ആരാധനയും ബഹുമാനവും ഉണ്ടെന്നും പറഞ്ഞു. മണിയൻപിള്ളയുടെ സിനിമയായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലേക്ക് മഞ്ജുവിനെ അഭിനയിക്കുവാൻ വിളിക്കുന്ന സമയത്ത് മഞ്ജുവും ദിലീപും തമ്മിലുള്ള രഹസ്യവിവാഹം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു.

എന്നാൽ മഞ്ജു മണിയൻപിള്ളയുടെ സിനിമയിൽ അഭിനയിച്ചതിനുശേഷം മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്ന് തീരുമാനിക്കുകയായിരുന്നു. മണിയൻപിള്ള പറയുന്നത് തൻ്റെ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞതിൻ്റെ പിറ്റേദിവസം തന്നെയായിരുന്നു മഞ്ജുവിൻ്റെ വിവാഹം നടന്നത് എന്നും. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ അഭിനയിച്ചതിന് മഞ്ജുവിന് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. അവിടം തൊട്ടുള്ള സൗഹൃദമാണ് മണിയൻപിള്ളയും മഞ്ജുവുമെന്നും അദ്ദേഹം പറഞ്ഞു.

മണിയൻപിള്ള രാജു ആദ്യമായി നിർമ്മാണം ചെയ്ത സിനിമ 1988 റിലീസ് ആയ വെള്ളാനകളുടെ നാട് ആണ്. സാധാരണ നായികമാരുടെ കൂടെ കുറെ പേർ ഉണ്ടാകും എന്നാൽ മഞ്ജുവാര്യർ തനിച്ചാണ് പോകാറ്. മഞ്ജു തിരുവനന്തപുരത്ത് വരുമ്പോൾ തന്നെ വിളിക്കുമെന്നും വീട്ടിലൊക്കെ വരാറുണ്ടെന്നും പറഞ്ഞു. താനും മഞ്ജുവിൻ്റെ വീട്ടിൽ പോയിട്ടുണ്ടെന്ന് പറഞ്ഞു. പാവാട എന്ന സിനിമയിൽ അഭിനയിച്ചതിന് മഞ്ജു പ്രതിഫലം ഒന്നും വാങ്ങിയിരുന്നില്ല.

ആ വർഷം മഞ്ജുവിന് മണിയൻപിള്ള ഒരു ഓണക്കോടി സമ്മാനിച്ചിരുന്നു അപ്പോൾ മഞ്ജു കരഞ്ഞുകൊണ്ട് പറഞ്ഞത് തനിക്ക് ആരും ഓണക്കോടി തരാറില്ലെന്ന്. ഇത് കേട്ടതോടെ തൻ്റെ കണ്ണുനിറഞ്ഞെന്നും മണിയൻപിള്ള പറഞ്ഞു. അന്നുമുതൽ എല്ലാ ഓണത്തിനും മഞ്ജുവിന് ഓണക്കോടി കൊടുക്കാറുണ്ട്. ആ അഡ്രസ്സ് ഇട്ടുകൊണ്ടുള്ള ഫോട്ടോയും വീഡിയോയും ഒക്കെ തനിക്ക് അയച്ചു തരാറുണ്ട് എന്നും മണിയൻപിള്ള പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply