മാങ്ങാ കള്ളൻ എന്ന ദ്വയാർത്ഥം ! മാംഗോ ജ്യൂസ് ഉണ്ടോ മാമ എന്ന ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി പോലീസ്

ഫേസ്ബുക്കിലെ കേരള പോലീസ് എന്ന പേജിൽ ഇടുന്ന പോസ്റ്റുകൾക്ക് ആരാധകർ നിരവധിയാണ്. വളരെ സൗഹൃദപരമായ ആണ് ഈ പോസ്റ്റിന് കമന്റ് ചെയ്യുന്ന പൊതുജനങ്ങളോട് പോലീസ് സംസാരിക്കാറുള്ളത്. തഗ് മറുപടികളാണ് പലപ്പോഴും ലഭിക്കാറുള്ളത് എന്നതാണ് സത്യം. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ഈ പോസ്റ്റുകൾ ശ്രദ്ധ നേടുകയും ചെയ്യും. കഴിഞ്ഞ ദിവസമായിരുന്നു കാഞ്ഞിരപ്പള്ളിയിൽ നിന്നും പോലീസ് ഉദ്യോഗസ്ഥൻ മാമ്പഴം മോഷ്ടിച്ച സംഭവം വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിരിക്കുന്നത്. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ആയി ശിഹാബ് ആണ് ഈ സംഭവത്തിൽ അറസ്റ്റിലായിരുന്നത്.

സംഭവത്തിന് പിന്നാലെ പോലീസിന് ട്രോളൻമാർക്കിടയിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു എന്നതാണ് സത്യം. പോലീസിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ ഇപ്പോൾ പോലീസ് ഉദ്യോഗസ്ഥനെ മാമ്പഴം മോഷണവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു കുറിപ്പാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരാൾ കമന്റ് ചെയ്തിരുന്നതാണ് ഇത്. മാംഗോ ജ്യൂസ് ഉണ്ടോ മാമ എന്നായിരുന്നു ഒരാൾ വളരെ പരിഹാസ്യമായ രീതിയിൽ കമന്റ് ചെയ്തിരുന്നത്. ഇതിന് പോലീസിന്റെ മാറുപടി എത്തി. മാങ്ങ തിന്ന് ബാക്കിയുള്ളതെയുള്ളൂ എടുക്കട്ടെ എന്നതായിരുന്നു ആ കമന്റ്.

ഈ രണ്ടു കമന്റുകളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുകയും ചെയ്തു. കാഞ്ഞിരപ്പള്ളിയിലെ കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന 10 കിലോ മാമ്പഴമാണ് ശിഹാബ് മോഷ്ടിച്ചത്. പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ ആയിരുന്നു ശിഹാബ് മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നിൽ നിന്നും സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ചത്.

കടയുടെ സമീപം സ്കൂട്ടർ നിർത്തി പെട്ടികളിൽ ഉണ്ടായിരുന്ന മാമ്പഴം ഓടിക്കുന്നതാണ് സിസിടിവിയിൽ കാണാൻ സാധിച്ചത്. സ്കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാമ്പഴം മാറ്റുന്നതും. സിസിടിവിയിൽ വ്യക്തമായി തന്നെ പതിഞ്ഞിരുന്നു. ഇത് പോലീസ് ഡിപ്പാർട്മെന്റിന് മുഴുവൻ നാണക്കേടിൽ ആഴ്ത്തി എന്ന ഒരു സംഭവം തന്നെയായിരുന്നു. എങ്കിലും ഈ സംഭവം വളരെയധികം ട്രോളുകൾ വഴിവെക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസുകാരനെ അറസ്റ്റ് ചെയ്തിരുന്നു. എങ്കിലും ഇപ്പോഴും പോലീസിനെ ആണ് ആളുകൾ വിമർശിക്കുന്നത് ഈ സംഭവത്തിന് പേരിൽ ആണ് എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഈ കമന്റുകൾ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കേരള പോലീസ് എന്ന ഫേസ്ബുക്ക് പേജിൽ എപ്പോഴും സൗഹൃദപരമായ രീതിയിലാണ് ഓരോ പോസ്റ്റുകളും എത്തുന്നത്. ജനമൈത്രി പോലീസ് എന്ന നിലയിൽ തന്നെയാണ് ഇവർ ഓരോ പോസ്റ്റുകളും പങ്കു വെക്കാറുള്ളത്. ഈ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ നേടിയെടുക്കുകയും ചെയ്യും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply