താൻ ഇതുവരെ അതൊന്നും പുറത്ത് കാണിച്ചിട്ടില്ല ! ഇതൊക്കെ കാണുമ്പോൾ നീറുകയാണ് – മനസ്സ് തുറന്ന് മംമ്ത

Mamtha Mohandas talks about vitiligo.

നടിയും ഗായികയുമായ മമത മോഹൻദാസ് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളെ അതിജീവിച്ച് മുന്നോട്ടുവന്ന താരമാണ്. കാൻസർ താരത്തെ കീഴടക്കാൻ ശ്രമിച്ചെങ്കിലും അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് മുന്നോട്ടുപോകുവാൻ മമതക്കു സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരം നേരിട്ടുകൊണ്ടിരിക്കുന്നത് വിറ്റിലിഗൊ എന്ന ഒരു അസുഖമാണ്. ആദ്യം പുറത്ത് പറയാൻ മടിച്ചെങ്കിലും പിന്നീട് സ്വയം ഒഴിഞ്ഞു മാറുകയാണെന്ന് തോന്നിയ ഘട്ടത്തിലാണ് തൻ്റെ പുതിയ അസുഖത്തെക്കുറിച്ച് മമത തുറന്നു പറഞ്ഞത്.

മമ്ത രണ്ട് തവണ ക്യാൻസറുമായി പോരാടി തിരിച്ചു വന്നതാണ്. മമതയുടെ പേരിൽ പല വ്യാജവാർത്തകളും പ്രചരിക്കുന്നുണ്ട്. അത്തരം വ്യാജ വാർത്തകളെക്കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. താരം പറയുന്നത് ചില ഇത്തരത്തിലുള്ള വാർത്തകൾ ഒക്കെ കേൾക്കുമ്പോൾ പൊട്ടിച്ചിരിച്ചു പോകുമെന്നും. ബാക്ക് ടു ബാക്ക് എന്ന മമതയുടെയും ദേവി ശ്രീ പ്രസാദിൻ്റെയും പാട്ട് ഹിറ്റായി മാറിയ സമയത്ത് പ്രസാദ് തനിക്ക് വേണ്ടി ഹൈദരാബാദിൽ വീട് പണിയുന്നുണ്ടെന്ന് ആരോ വാർത്തയിൽ എഴുതി വിടുകയും ചെയ്തിരുന്നു.

അതുപോലെ തന്നെ തമിഴിലെ ഡാഡി മമ്മി വന്നപ്പോൾ തനിക്കുവേണ്ടി അമ്പലം പണിയുന്നുണ്ടെന്നുള്ള വാർത്തയും പ്രചരിച്ചിരുന്നു. സ്ഥിരമായി വരുന്ന ഇത്തരത്തിലുള്ള വാർത്തകളൊക്കെ ചിരിക്കാനുള്ള വകയാണ് നൽകുന്നതെന്നും മമ്ത പറഞ്ഞു. ആദ്യമൊക്കെ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ വിഷമം ഉണ്ടായെങ്കിലും ഇപ്പോൾ അതൊക്കെ മറികടക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ടെന്നും പറഞ്ഞു. ക്യാൻസർ, വെള്ളപ്പാണ്ട് തുടങ്ങിയ അസുഖങ്ങളെ കുറിച്ച് പലർക്കും മിഥ്യാധാരണകൾ ഉണ്ട്.

അതുകൊണ്ടുതന്നെ അവർക്ക് അതിനെക്കുറിച്ച് കൂടുതലൊന്നും കാര്യങ്ങൾ അറിയുകയുമില്ല എന്നാൽ അതിനെക്കുറിച്ച് അറിയുവാൻ ആഗ്രഹം പ്രകടിപ്പിക്കാറുമില്ല. ഇത്തരം അസുഖങ്ങളെക്കുറിച്ച് അനുഭവമുള്ള ആളുകൾ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർ പറയുന്നതിൽ നിന്നും ഒരുപാട് വ്യത്യസ്തമാണെന്നും പറഞ്ഞു. ഒരിക്കലും തനിക്ക് എവിടെയാണ് അസുഖം വന്നതെന്ന് കാണിച്ചിട്ടില്ലെന്നാണ്. താൻ അതിപ്പോഴും മേക്കപ്പ് ഒക്കെ ഇട്ടു കൊണ്ട് മറച്ചുവെക്കുകയാണെന്ന് താരം പറഞ്ഞു.

എന്നാൽ സോഷ്യൽ മീഡിയകളിൽ വരുന്ന ചിത്രങ്ങൾ തന്നിൽ അസ്വസ്ഥത ഉണ്ടാക്കുന്നതെന്നും പറഞ്ഞു. അത്തരത്തിലുള്ള ചിത്രങ്ങളൊന്നും തൻ്റെതല്ലെന്നും പറഞ്ഞു. കാരണം ഇതുവരെ പുറത്തുവിടാത്ത ചിത്രം പിന്നെ അവർക്ക് എങ്ങനെ ലഭിച്ചു എന്നും. മമ്ത പറയുന്നത് അസുഖത്തിൻ്റെ പേരിൽ തനിക്ക് ലഭിക്കുന്ന സിംപതി വേണ്ടെന്നും. തനിക്ക് പോസിറ്റീവായ പിന്തുണയാണ് വേണ്ടതെന്നും പറഞ്ഞു. വിറ്റിലിഗൊ എന്ന അസുഖത്തെക്കുറിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നൽകണമെന്നും ഇത്തരത്തിലുള്ള ഒരു രോഗത്തെക്കുറിച്ച് ഒരുപാട് അറിയില്ലായിരുന്നു എന്നും പറഞ്ഞു.

തൻ്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യണമെന്നുണ്ടെങ്കിൽ താൻ തന്നെ അത് തൻ്റെ പേജിൽ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. അസുഖം വന്ന് ഒൻപത് മാസത്തിനു ശേഷം ആയിരുന്നു രോഗത്തെക്കുറിച്ച് മാതാപിതാക്കളോട് സംസാരിച്ചതെന്നും അത് കേട്ടപ്പോൾ അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല എന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply