മുഖത്തേക്ക് ക്യാമറ പിടിക്കുന്നത് കുറവായതിനാൽ നടിമാർക്ക് പൂർണ്ണമായും കഴിവ് പുറത്തെടുക്കാനുള്ള അവസരം ലഭിക്കാറില്ല – മനസ്സ് തുറന്ന് മംമ്ത മോഹൻദാസ്

മയൂഖം എന്ന മലയാള ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച താര സുന്ദരിയാണ് മംത മോഹൻദാസ്. ചിത്രത്തിൽ സൈജു കുറിപ്പിന്റെ നായികയായിട്ടായിരുന്നു മംതയുടെ സിനിമയിലേക്കുള്ള ചുവടുവെപ്പ്. ചിത്രം വലിയ രീതിയിൽ വിജയമായില്ലെങ്കിലും പിന്നീട് നിരവധി അവസരങ്ങൾ താരത്തിന് ലഭിക്കുകയുണ്ടായി. നടി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് താരം. മോഡലിങ്ങിലും തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് മമ്ത.

മലയാളത്തിലെ മുൻനിര നടന്മാരുടെയെല്ലാം നായികയായി താരത്തിന് അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ആസിഫ് അലി നായകനായി എത്തുന്ന മഹേഷും മാരുതിയും എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ ഇറങ്ങാനിരിക്കുന്ന സിനിമ. സിനിമ മേഖലയിൽ നടികൾക്ക് വേണ്ട രീതിയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നില്ല എന്നാണ് മമ്ത ഇപ്പോൾ പറയുന്നത്. തനിക്ക് ഏറ്റവും നല്ല രീതിയിൽ കഴിവ് പുറത്തെടുക്കാനുള്ള അവസരം ലഭിച്ചത് കഥ തുടരുന്നു എന്ന് ചിത്രത്തിലാണ് എന്നാണ് മംത പറയുന്നത്.

ഒരു നടി എന്ന നിലയിൽ ഏതൊക്കെ രീതിയിൽ അവതരിപ്പിക്കണം എന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഒക്കെ തനിക്ക് മനസ്സിലാക്കാൻ സാധിച്ചത് കഥ തുടരുന്നു എന്ന് ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇടയിലായിരുന്നു എന്നാണ് താരം പറയുന്നത്. അരികെ എന്ന ചിത്രത്തിന്റെ അനുഭവങ്ങളും അത്തരത്തിൽ ആയിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. അതുകൊണ്ടു തന്നെ ഈ രണ്ടു ചിത്രങ്ങളും തനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണ് തന്നത് എന്നും മംത വ്യക്തമാക്കി.

പൊതുവേ നടിമാരുടെ മുഖത്തേക്ക് ക്യാമറ തിരിക്കുന്നത് കുറവാണ് എന്നും അവരെ ശരിക്കും ഉപയോഗിക്കുന്നില്ല എന്നും മംത പറയുന്നു. നടിമാരെ സ്ലോ മോഷനുകളും ഡയലോഗുകളും കൊടുത്ത് ഉണ്ടാക്കുകയാണ് എന്നും താരം കൂട്ടിച്ചേർത്തു. പൊതുവേ നടികൾക്ക് അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാനുള്ള അവസരം ഇവിടെ നിന്നും കിട്ടുന്നില്ല എന്നും അത് താൻ ശരിക്കും അനുഭവിച്ചിട്ടുള്ള ഒന്നാണ് എന്നും രണ്ടോ മൂന്നോ മിനിറ്റിലേക്കുള്ള റിയാക്ഷൻ താൻ ഇടുമ്പോൾ പെട്ടെന്ന് ആയിരിക്കും അവർ കട്ട് പറയുക എന്നും നടി പറയുന്നു.

വെറുതെ ഹീറോയുടെ മുഖത്തേക്ക് അവർ ക്യാമറ പിടിക്കുകയാണ് കൂടുതൽ സമയം ചെയ്യാറ് എന്നും ഒന്ന് നോക്കുകയാണെങ്കിൽ നടൻമാരെയും ഡയലോഗും ഷോട്ടുമൊക്കെ കൊടുത്താണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നും അതുപോലെ നടിമാരെയും ഉണ്ടാക്കാം എന്നും താരം അഭിപ്രായപ്പെട്ടു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply