മംമ്തയ്ക്ക് മാലയണിയിക്കാൻ ശ്രമിച്ച ബോബി ചെമ്മണ്ണൂർ – മംമ്ത ചെയ്തത് കണ്ടോ !

mamtha mohandas and boby chemmanur

പരസ്യങ്ങളും പരസ്യ വാചകങ്ങളും ഒന്നുമില്ലാതെ തന്റെ പ്രവർത്തികൾ കൊണ്ട് മലയാളികളുടെ പ്രിയങ്കരനായ വ്യവസായ പ്രമുഖനാണ് ബോ ചെ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ബോബി ചെമ്മണ്ണൂർ. ഗോൾഡ് ബിസിനസ് ഗ്രൂപ്പ് ആയ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂർ ട്രോളുകളിലൂടെയാണ് കൂടുതൽ ശ്രദ്ധേയനാകുന്നത്. മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ചെയ്തുകൊണ്ട് വാർത്തകളിലും ട്രോളുകളിലും ഇടപെടിച്ച ബിസിനസുകാരനാണ് ബോബി ചെമ്മണ്ണൂർ.

വളരെ സജീവമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ബോബി ചെമ്മണ്ണൂർ ഇതിന്റെ വിശേഷങ്ങൾ എല്ലാം പങ്കു വെക്കാറുണ്ട്. രക്തദാനം പ്രചരിപ്പിക്കാൻ മാരത്തോൺ ഓടിയും, റോൾസ് റോയ്‌സ് ടാക്സിയായി ഉപയോഗിച്ചും എല്ലാം വാർത്തകളിൽ ഇടം പിടിക്കാറുണ്ട് ബോബി ചെമ്മണ്ണൂർ. ചിലപ്പോഴൊക്കെ ബോബി ചെമ്മണ്ണൂറിന് നേരെയുള്ള സൈബർ ആക്രമണവും ട്രോളുകളും പരിധി വിടാറുണ്ടെങ്കിലും അതെല്ലാം വളരെ പോസിറ്റീവായി മാത്രമേ അദ്ദേഹം എടുക്കാറുള്ളൂ. ട്രോളുകൾ സൃഷ്ടിക്കുന്നവരുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാറുണ്ട്.

എന്നാൽ ഇത്തരം ട്രോളുകൾ തന്നെയാണ് അദ്ദേഹത്തിന്റെ ചെമ്മണ്ണൂർ എന്ന ബ്രാൻഡിനെ സാധാരണക്കാർക്ക് ഇടയിൽ എത്തിച്ചത് എന്നതും വാസ്തവമാണ്. വൈവിധ്യമാർന്ന മാർക്കറ്റിങ് സ്ട്രാറ്റജികൾ ഒന്നും സ്വീകരിക്കാതെ തന്നെ ചെമ്മണ്ണൂർ ഏത് സാധാരണക്കാരനും സുപരിചിതമാണ്. വിമർശനങ്ങളിൽ തളരാതെ അത് വളരെ പോസിറ്റീവ് ആയി എടുത്ത് മുന്നേറുന്ന ബോബി ചെമ്മണ്ണൂർ എല്ലാവർക്കും ഒരു പ്രചോദനം തന്നെയാണ്. പാലക്കാട് പട്ടാമ്പിയിൽ ആരംഭിച്ച ബോബി ചെമ്മണ്ണൂരിന്റെ പുതിയ ചെമ്മണ്ണൂർ ഷോറൂം ഉദ്ഘാടനം ചെയ്തത് പ്രശസ്ത നടി മംമ്ത മോഹൻദാസ് ആയിരുന്നു.

സാരിയിൽ അതിസുന്ദരിയായി ആണ് മംമ്ത മോഹൻദാസ് ഉദ്ഘാടന ചടങ്ങിലെത്തിയത്. ഉദ്‌ഘാടനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. താരത്തിനെ കാണാനും വരവേൽക്കാനും ആരാധക വൃന്ദം തടിച്ചു കൂടിയിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ മംമ്തയെ മാല അണിയിക്കാൻ നോക്കുന്ന ബോബിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കണ്ടാൽ അഞ്ചു പവൻ തോന്നിക്കുന്ന ഒരു മാല ആയിരുന്നു ബോ ചെ താരത്തിനെ അണിയിക്കാൻ ശ്രമിച്ചത്.

എന്നാൽ ഇത് അഞ്ചു പവൻ ഇല്ലെന്നും രണ്ടു ഗ്രാം മാത്രമേ ഉള്ളൂ എന്നും ബോ ചെ പറഞ്ഞു. ചെറിയ വിലയ്ക്ക് വലിയ ലുക്കുള്ള ആഭരണം മാത്രമാണെന്നും പറഞ്ഞു. ഇത് കണ്ട് അത്ഭുതത്തോടെ നോക്കിയ മംമ്തയുടെ കഴുത്തിൽ ബോ ചെ മാലയിടാൻ ശ്രമിച്ചു. അപ്പോഴേക്കും മംമ്ത മാല വാങ്ങി സ്വയം കഴുത്തിൽ ഇടുകയായിരുന്നു. ഒരു സെക്കൻഡ് മാറിയിരുന്നെങ്കിൽ ബോബി ചെമ്മണ്ണൂർ മംമ്തയുടെ കഴുത്തിൽ മാല ഇടുമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇത് മുൻകൂട്ടിക്കണ്ടുള്ള മംമ്തയുടെ നീക്കം ഗംഭീരമായിട്ടുണ്ടെന്നും കമന്റ് ചെയ്യുന്നവരുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply