ചിലർ അറിഞ്ഞു കൊണ്ട് വേദനിപ്പിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിച്ചു – ചികിത്സയ്ക്ക് ശേഷം ആളുകളിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ പങ്കു വെച്ച് നടി മംമ്ത

“മയൂഖം” എന്ന ചിത്രത്തിലൂടെ മലയാള സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മംമ്ത മോഹൻദാസ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി തിളങ്ങിയിട്ടുള്ള താരം ഒരു മികച്ച അഭിനേത്രി മാത്രമല്ല പോരാളി കൂടിയാണ്. ക്യാൻസർ എന്ന മാരകരോഗത്തെ അതിജീവിച്ച് ജീവിതത്തിൽ വിജയിക്കുകയും ഒരുപാട് പേർക്ക് പ്രചോദനമാവുകയും ചെയ്ത വ്യക്തിത്വമാണ് മംമ്ത.

ഇപ്പോഴിതാ ക്യാൻസർ ചികിത്സയ്ക്ക് ശേഷം ആളുകളിൽ നിന്നുണ്ടായ ചില മോശം സമീപനത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ചില ആളുകളുടെ പെരുമാറ്റം അങ്ങേയറ്റം വേദനിപ്പിച്ചു എന്ന് താരം തുറന്നു പറയുന്നു.അടുത്തിടെ ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വേദനിപ്പിക്കുന്ന ചില കാര്യങ്ങൾ മംമ്ത തുറന്നു പറഞ്ഞത്. സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയപ്പോഴായിരുന്നു രോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മംമ്ത പുറത്തു വിട്ടത്.

ആദ്യം ഒന്നും ആളുകൾക്ക് താരത്തിന്റെ രോഗത്തിനെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. എന്നാൽ ചിലർ അറിഞ്ഞു കൊണ്ടും അപമാനിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിക്കും. 2009ൽ ആയിരുന്നു മംതയ്ക്ക് ക്യാൻസർ സ്ഥിരീകരിക്കുന്നത്. അന്നാണ് മംമ്തയെ ആളുകൾ ആദ്യമായി ഷോട്ട് ഹെയറിൽ കാണുന്നതും. എന്നാൽ മുഖത്തു നോക്കി കാണാൻ കൊള്ളില്ല എന്ന് പറഞ്ഞവർ ഉണ്ട്. ഒരുപാട് ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് വീണ്ടും മംമ്ത സിനിമയിൽ എത്തിയത്.

അതൊന്നും അറിയാത്തവരാണ് ഇത്തരത്തിൽ ആക്രമിക്കുന്നത് എന്ന് മംമ്ത കൂട്ടിച്ചേർത്തു. . 2005ൽ ഹരിഹരൻ സംവിധാനം ചെയ്ത “മയൂഖം” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം ഒരു മികച്ച ഗായിക കൂടിയാണ്. സിനിമ ജീവിതത്തിൽ മികച്ച വിജയം നേടിയ താരത്തിന് പക്ഷെ ദാമ്പത്യ ജീവിതത്തിൽ തിളങ്ങാൻ കഴിഞ്ഞില്ല. ഒരു വർഷം നീണ്ട വിവാഹ ജീവിതത്തിനു ശേഷം വിവാഹ മോചനം തേടുകയായിരുന്നു മംമ്ത. 2011ൽ വിവാഹിതയായ മംമ്ത 2012ൽ വിവാഹ മോചിതയായ.

ക്യാൻസർ രോഗം ബാധിച്ച സമയത്തായിരുന്നു മംമ്തയുടെ ദാമ്പത്യജീവിതം തകർന്നത്. കാൻസർ രോഗത്തിൽ നിന്നും അതിജീവിച്ചതിന് ശേഷം സിനിമകളിൽ വളരെ സജീവമായിരുന്നു താരം. സിനിമാ ജീവിതത്തിൽ ആയാലും നിത്യജീവിതത്തിൽ ആയാലും സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില ആളുകളിൽ ഒരാളാണ് മംമ്ത. ജീവിതത്തിനെ കുറിച്ച് കാര്യമായ ധാരണകൾ ഒന്നുമില്ലാത്ത സമയത്ത് ആയിരുന്നു പങ്കാളി വേണമെന്ന ആഗ്രഹം ഉണ്ടാവുന്നത്.

എന്നാൽ അർബുദം മംമ്തയുടെ ദാമ്പത്യജീവിതത്തിനെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. അർബുദത്തിൽ നിന്നും അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നതോടെ ജീവിതത്തോട് പതിന്മടങ്ങ് സ്നേഹം വർദ്ധിച്ചിരിക്കുകയാണ് താരത്തിന്. 24 വയസ്സ് പ്രായമുള്ളപ്പോൾ ആയിരുന്നു മംമ്തയ്ക്ക് അർബുദം ബാധിച്ചത്. ചികിത്സയുടെ ഭാഗമായി നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് താരം മുമ്പ് അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply