മുഖത്തേക്കാൾ ഏറെ താഴേക്കുള്ള ഭാഗങ്ങളിൽ ആണ് ഇത് ബാധിച്ചിരിക്കുന്നത് – പുറത്തിറങ്ങാൻ വരെ ബുദ്ധിമുട്ടാണ് – രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി മംമ്ത !

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് മംമ്ത മോഹൻദാസ്. മികച്ച ഒരു ഗായിക കൂടിയാണ് നടി മംമ്ത. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. കാൻസർ എന്ന മഹാ രോഗത്തെ ധൈര്യപൂർവ്വം തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന വ്യക്തിയാണ് മംമ്ത. ആത്മവിശ്വാസത്തോടെ പൊരുതി രോഗത്തെ പൂർണ്ണമായും തോൽപ്പിച്ചുകൊണ്ട് സിനിമയിൽ സജീവമായി തുടർന്നു പോവുകയാണ് മംമ്ത ഇന്ന്.

തിരിച്ചു വരവിനു ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലാണ് മമ്ത ശക്തിയേറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിലെ മുൻ നിര നായകന്മാരോടൊപ്പമെല്ലാം അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് മറ്റൊരു ശാരീരിക അവസ്ഥ കൂടി വന്നിരിക്കുകയാണ് എന്നാണ് താരം ആരാധകരോട് തുറന്നു പറഞ്ഞത്. ഓട്ടോ ഇമ്മ്യൂണൽ ഡിസീസ് എന്ന ഒരു അവസ്ഥയിലാണ് താൻ ഇപ്പോൾ ഉള്ളതെന്നാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരോട് നടി തുറന്നു പറഞ്ഞു.

ശരീരത്തിന്റെ നിറം ക്രമേണ നശിച്ചുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഇത്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ചർമ്മ രോഗമാണ് ഇത്. സാധാരണ ശരീര തൊലിയുടെ നിറത്തേക്കാൾ കൂടുതൽ വെളുക്കുന്ന ഒരു അവസ്ഥയാണ് ഇത്. എന്നാൽ ഭാഗ്യം കൊണ്ട് ഈ രോഗം തനിക്ക് ബാധിച്ചിരിക്കുന്നത് മുഖത്തേക്കാൾ കൂടുതൽ കഴുത്തിലും ശരീരഭാഗങ്ങൾക്കും ആണ് എന്നാണ് മംമ്ത പറയുന്നത്. ശരീരത്തിന്റെ നിറം പതിയെ നഷ്ടമായിക്കൊണ്ടിരിക്കും എന്നും വിദേശികളെക്കാൾ കൂടുതൽ വെളുത്ത നിറമാണ് ഈ അവസ്ഥയ്ക്ക് ഉണ്ടാവുക എന്നും നടി പറയുന്നു.

അങ്ങനെ വരുമ്പോൾ അത് മറച്ചുവയ്ക്കാനും സാധിക്കില്ല. വലിയ വലിയ പാടുകൾ ആയിട്ടായിരിക്കും ശരീരഭാഗങ്ങളിൽ ഇത് കാണപ്പെടുക. തന്റെ ശരീരത്തിൽ ഇത് പതിയെ പതിയെ ആണ് ഉണ്ടായത് എന്നും ഏകദേശം ഒരു 10 മാസത്തോളമായി രോഗം സ്ഥിരീകരിച്ചിട്ട് എന്നും മംമ്തകൂട്ടിച്ചേർത്തു. ആളുകൾ ഇത് ശ്രദ്ധിക്കാൻ തുടങ്ങിയത് കൊണ്ടാണ് താൻ ഇതിനെക്കുറിച്ച് കൂടുതലായി പറയുന്നത് എന്നും താരം പങ്കു വെച്ചു.

മേക്കപ്പ് ഉപയോഗിച്ച് ഇതിനെ മറച്ചുവെക്കാൻ പറ്റുമെന്നും പക്ഷേ മേക്കപ്പ് ഇടുക എന്നത് കുറച്ച് റിസ്ക്കായ കാര്യമാണ് എന്നും മംമ്തതുറന്നു പറയുന്നു. നമ്മുടെ ശരീരം ഇതുപോലെ വെള്ളനിറമാകുമ്പോൾ ബ്രൗൺ കളർ ചേർത്ത് കൊടുക്കേണ്ടി വരും. ഇതൊരു രോഗമായിട്ടല്ല ശരീരത്തിലെ ഒരു ക്രമക്കേടായിട്ടാണ് താൻ കാണുന്നത് എന്നും നമുക്ക് ഇതിനെ പൂർണമായിട്ട് മാറ്റാൻ പറ്റില്ലെങ്കിലും കുറച്ചൊക്കെ നിയന്ത്രിക്കാൻ പറ്റുമെന്നും താരം പറയുന്നു.

ഈ അവസ്ഥയ്ക്ക് വേണ്ടി ആയുർവേദ ചികിത്സയാണ് മംമ്ത തിരഞ്ഞെടുത്തത്, ഇൻസ്റ്റാഗ്രാമിലൂടെ പലരും ഇതിനുള്ള പരിഹാരം മംമ്തയോട് ചോദിച്ചിരുന്നു എന്നും തന്റെ ശരീരത്തിന്റെ നിറം എന്നെങ്കിലും തനിക്ക് തിരിച്ചു കിട്ടുകയാണെങ്കിൽ ഉറപ്പായും ഇതിനെക്കുറിച്ച് സംസാരിക്കുമെന്നും മംമ്ത വ്യക്തമാക്കി. നിരവധി പേരാണ് താരത്തിന് ധൈര്യം നൽകിയും അസുഖം പെട്ടെന്ന് ഭേദപ്പെടും എന്ന് അറിയിച്ചും കമന്റുകൾ ഇടുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply