നഴ്സ്സറി പിള്ളേരുടെ സ്വഭാവമാണ് ! എന്നെ വിളിക്കാൻ മമ്മുക്കയ്ക്ക് പേടിയാണ് – മമ്മുക്കയ്ക്ക് സർപ്രൈസ്‌ ഗിഫ്റ്റ് കൊടുത്ത ശേഷം അയാളോട് മിണ്ടാതായ കഥ പറഞ്ഞു സുരേഷ് ഗോപി

സുരേഷ് ഗോപിയോട് ഇഷ്ടമില്ലാത്തവരായി കേരളത്തിൽ ആരും ഉണ്ടായിരിക്കില്ല എന്നതാണ് സത്യം. രാഷ്ട്രീയപരമായി അദ്ദേഹത്തോട് പലതരത്തിലുള്ള എതിർപ്പുകൾ ഉണ്ടായെങ്കിലും സുരേഷ് ഗോപി എന്ന മനുഷ്യനെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായിരിക്കില്ല. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ചുള്ള പുതിയൊരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപി നൽകിയ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിയത്. ഷമ്മി തിലകന് ഇഷ്ടപ്പെട്ട ഒരു സ്വീറ്റ് നൽകിയ സുരേഷ് ഗോപിയെ കുറിച്ചുള്ള വാർത്തകൾ തന്നെയായിരുന്നു സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്ത് വിട്ടിരുന്നത്. ഇക്കാര്യത്തെക്കുറിച്ച് ആയിരുന്നു അവതാരകൻ ചോദിച്ചിരുന്നത്.

ഷമ്മിയെട്ടൻ അങ്ങനെയൊരു കാര്യം പറഞ്ഞല്ലോ എന്താണ് അതിനെക്കുറിച്ച് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ സുരേഷ് ഗോപി പറയുന്നത് ഇങ്ങനെയാണ്, ഞാൻ ഒരു സ്വീറ്റ് കൊടുത്തിരുന്നു. അപ്പോൾ പുള്ളി അധികം മധുരം കഴിക്കാത്ത ആളാണ് അപ്പോൾ എനിക്ക് വേണ്ട കുറച്ചുമതി എന്നൊക്കെ പറഞ്ഞ് അങ്ങ് മാറ്റുകയായിരുന്നു ചെയ്തത്. എന്നിട്ട് കുറച്ചത് കഴിച്ചതിനു ശേഷം എന്നോട് വന്ന് ചോദിച്ചു അപ്പോഴേക്കും അത് തീർന്നിരുന്നു. അപ്പോഴാണ് ഞാൻ ഇമോഷണൽ ആയി പറഞ്ഞത് തിലകൻ ചേട്ടന്റെ മകൻ ആയതുകൊണ്ട് ഞാൻ ആ ഇഷ്ടം സാധിച്ചു തരാം എന്ന്.

എന്നാൽ ഇതുപോലെ ഒരു സംഭവം മമ്മൂക്കയുമായി കണക്ട് ചെയ്തു ഉണ്ട്. മമ്മൂക്ക, രാധിക മൂന്ന് വട്ടം ഗർഭിണിയായ സമയം രസ്മലായി എന്ന ഒരു സ്വീറ്റ് മമ്മൂക്കയുടെ ഭാര്യയായ സുൽഫിത്ത് ഫ്രിഡ്ജിൽ വയ്ക്കും. കാരണം അത് ഇത്ര സമയം ഇരിക്കുകയുള്ളൂ. അതിനുശേഷം അത് കൊടുത്തുവിടും. ഈ പിള്ളേരുടെ ഒക്കെ ചോരയിൽ ആ രസ്മിലായി ഉണ്ട്.

എനിക്കത് ഭയങ്കര ഇമോഷൻ ആണ്. ഒരിക്കൽ ഞാൻ ഇത് വാങ്ങിയതിനു ശേഷം ഗോകുലിന്റെ കൈയിൽ മമ്മൂക്കയ്ക്ക് കൊടുത്തു വിട്ടു. അതിനുശേഷം ഞാൻ മമ്മൂക്കയോട് പറഞ്ഞു. ഇതിനൊരു ഇമോഷൻ ഉണ്ട് അതൊന്ന് പറയാമോന്ന് മമ്മുക്ക അത് കഴിച്ചു കഴിച്ചതിനു ശേഷം എന്റെ അനിയനെയാണ് വിളിക്കുന്നത്. അല്ലെങ്കിലും എന്നെ അങ്ങനെ വിളിച്ചു ചോദിക്കാറൊന്നുമില്ല അനിയനെ വിളിച്ചിട്ട് പറഞ്ഞു ചെക്കനോട് എങ്ങനെയാണ് ചോദിക്കുന്നത്. അവൻ പറയുന്നു എന്തൊക്കെയോ ഇമോഷണൽ ഉണ്ട് എന്ന്. ഞാൻ ഇത് ഓർക്കുന്നോന്നുമില്ല എന്ന്. അവൻ എന്നോട് ഇക്കാര്യം പറഞ്ഞപ്പോൾ ഞാൻ വല്ലാതെ ആയിപ്പോയി. കാരണം എനിക്ക് അത് ഭയങ്കര ഇമോഷണൽ ആണ് എന്നും താരം പറയുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ഇനി അങ്ങേരോട് മിണ്ടില്ലന്ന് മമ്മൂക്കയോട് പറയുന്നത് എന്നൊക്കെ രസകരമായി സുരേഷ് ഗോപി പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply