മമ്മുക്കയും ജ്യോതികയും ഒരുമിച്ച കാതൽനു എന്തുപറ്റി എന്ന് ആരാധകർ ? അതൊരു ചെറിയ പടം ആണെന്ന് മമ്മുക്ക !

അടുത്തകാലത്ത് കൈവച്ച മേഖലയിൽ എല്ലാം ഹിറ്റുകൾ സ്വന്തമാക്കി നടനാണ് മമ്മൂട്ടി.. സംവിധായകനും നിർമാതാവിനും പോലും സൂപ്പർഹിറ്റ് ആകും എന്ന് പ്രതീക്ഷയില്ലാത്ത എല്ലാ ചിത്രങ്ങളും ഹിറ്റാക്കി കൊടുത്തിട്ടുണ്ട് മമ്മൂട്ടി എന്ന് പറയുന്നതാണ് സത്യം. അത്തരത്തിൽ നിരവധി ചിത്രങ്ങളാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്. നിരവധി ആരാധകരെയും വളരെ കുറഞ്ഞ സമയം കൊണ്ട് അദ്ദേഹം സ്വന്തമാക്കി. മമ്മൂട്ടിയുടെ തായ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ഈ ചിത്രവും വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്.

മികച്ച അഭിപ്രായങ്ങളുമായി ഈ ചിത്രം മുന്നേറുകയാണ്. ഇനിയും മമ്മൂട്ടിയുടെതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ജ്യോതികയുടെ നായകനായി എത്തുന്ന കാതൽ എന്ന ചിത്രമാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതാണ് എന്നാണ് പലരും പറയുന്നത്. ജ്യോതിക നായികയായി എത്തുന്ന ചിത്രത്തിന് ആദ്യം മുതൽ തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയായിരുന്നു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഒപ്പം തന്നെ ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പല പോസ്റ്ററും വൈറലായി മാറിയിരുന്നു. സെറ്റിൽ നടൻ സൂര്യ എത്തിയപ്പോൾ മൂന്നുപേരും ഒരുമിച്ച് എടുത്ത ചിത്രങ്ങളും വൈയറലായി മാറിയിരുന്നു. കഴിഞ്ഞ നവംബറിൽ ചിത്രീകരണം പൂർത്തിയായ ചിത്രം ഇതുവരെ പ്രദർശനത്തിന് എത്തിയില്ല. ഈ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ തുറന്നു പറയുകയാണ് മമ്മൂട്ടി. കാതൽ ഒരു ചെറിയ സിനിമയാണ്. എന്നാൽ നല്ല കഥയാണ് കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ഒരു കൊച്ചു ചിത്രം.

വലിയ സിനിമകളുമായി നമുക്ക് മുട്ടാൻ പറ്റില്ല. വലിയ സിനിമകൾ ഇറങ്ങുന്നത് കൊണ്ടാണ് കാതൽ പ്രദർശനത്തിന് എത്തിക്കാത്തത്. എപ്പോൾ സിനിമ ഇറക്കാൻ ഒരു ഡേറ്റ് പ്ലാൻ ചെയ്താലും അപ്പോൾ ഒരു വലിയ സിനിമ വരും. ജയിലറിന്റെ ഒപ്പം ഒക്കെ നമുക്ക് മുട്ടാൻ പറ്റുമോ എന്നാണ് മമ്മൂട്ടി ചോദിക്കുന്നത്. ഇതോടെ കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ചിത്രമാണ് കാതലെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സംവിധാനം ജിസ്ജോയ് ആകുമ്പോൾ അങ്ങനെ വരാനല്ലേ സാധ്യതയുള്ളൂ എന്നാണ് പലരും ചോദിക്കുന്നത്. സംവിധായകൻ ജിസ് ജോയ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ കാതൽ അത്തരം ഒരു ചിത്രമായിരിക്കുമെന്ന് ഊഹിച്ചിരുന്നു എന്ന് ഒരാൾ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പൊതുവേ കുടുംബചിത്രങ്ങൾ എടുക്കുന്നതിൽ മുൻപിൽ നിൽക്കുന്ന വ്യക്തിയാണ് ജിസ് ജോയ്. മമ്മൂട്ടിയും ജ്യോതികയും ഒരുമിച്ചുള്ള ചിത്രം എന്ന പ്രത്യേകതയാണ് ഈ ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നത്. എന്നാൽ അതിനപ്പുറം ഇത് ഒരു ചെറിയ ചിത്രമാണെന്ന് പറഞ്ഞു തരികയാണ് മമ്മൂട്ടി..

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply