മമ്മുക്കയുടെ ഉമ്മ യാത്രയായി ! കണ്ണീരോടെ കുടുംബം

പാണപ്പറമ്പ് വീട്ടിൽ ഫാത്തിമ ഇസ്മായിൽ 93 വയസ്സ് അന്തരിച്ചു. മലയാളികളുടെ മെഗാസ്റ്റാർ മമ്മുക്കയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ ആണ് പ്രായാധിഖ്യമായ രോഗങ്ങൾ കൊണ്ട് മരണമടഞ്ഞത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മമ്മുക്കയുടെ ഉമ്മ ഇന്ന് വെളുപ്പിനാണ് കുടുംബത്തെ വിട്ടു പിരിഞ്ഞത്.

കബറടക്കം ഇന്ന് വൈകിട്ട് സ്വദേശമായ ചെമ്പ് ജമാഅത്ത് പള്ളിയിൽ വെച്ചായിരിക്കും നടക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. പല ഇന്റർവ്യൂകളിലും മമ്മുക്ക അറിയാതെ താൻ കടന്നു വന്ന നാൾ വഴികളെ കുറിച്ചും തന്റെ നാടിനെകുറിച്ചും ഉമ്മയെ കുറിച്ചുമെല്ലാം പറഞ്ഞു വെച്ചിരുന്നത് മലയാളികൾക്ക് ഇന്നും മറക്കാൻ സാധിക്കാത്ത ഓർമ്മകൾ ആണ്.

താരത്തിന്റെ തീരാ വേദനയിൽ ആരാധകർ ഒന്നടങ്കം ആദരാഞ്ജലികൾ നേരുകയാണ്. കുടുംബത്തിന് ഈ നഷ്ടത്തിൽ നിന്നും കരകയറാൻ വേണ്ട ശക്തി നൽകണമേ എന്നാണ് ആരാധകർ ഒന്നടങ്കം പ്രാർത്ഥിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഫാത്തിമ ഇസ്മായിലിനു അഞ്ചുമക്കളാണ് ഉള്ളത്. മമ്മുക്കയുടെ ഉപ്പ ഇസ്മയിൽ 2003 ൽ ഹൃദയസ്തംഭനം മൂലമാണ് 83 ആം വയസ്സിൽ വിടപറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply