രാഷ്ട്രീയം എന്ന ഒരൊറ്റകാരണം ആണ് മമ്മൂട്ടി എന്ന മഹാപ്രതിഭയെ സ്ഥിരമായി തഴയപ്പെടുന്നതിന്റെ പിന്നിൽ ! വെളിപ്പെടുത്തൽ

കഴിഞ്ഞദിവസം പത്മ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിൽ നിന്നും ആർക്കും തന്നെ അവാർഡ് ലഭിച്ചില്ല എന്നതാണ് സത്യം. മമ്മൂട്ടിക്ക് ഈ വട്ടം അവാർഡ് ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു എങ്കിലും അവാർഡ് അദ്ദേഹത്തെയും തേടി എത്തിയിരുന്നില്ല. തെലുങ്ക് സിനിമയിലെ മെഗാസ്റ്റാർ ആയ ചിരഞ്ജീവിയെ തേടി പത്മവീഭൂഷൻ എത്തിയിരിക്കുന്നത് എല്ലാവരും ശ്രദ്ധിച്ചതുമാണ്.

ഇതിനിടയിൽ സോഷ്യൽ മീഡിയ ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയാണ്. 1998 പത്മശ്രീ നേടിയ മമ്മൂട്ടിയുടെ പേര് പലവട്ടം പത്മഭൂഷൻ, പത്മവിഭൂഷൻ പട്ടികയിൽ പരിഗണനയ്ക്ക് വന്നിട്ടുണ്ട് പക്ഷേ ഇതുവരെയും നടനെ തേടി പുരസ്കാരം എത്തിയിട്ടുമില്ല.

ഇതിനെക്കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്തുകൊണ്ട് ഇരിക്കുന്നത്.. സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫയലാണ് ഈ കാര്യത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് ശ്രദ്ധ നേടുന്നത്. 400 സിനിമകളിൽ അഭിനയിക്കുകയും നിരവധി പരിപാടികളിൽ ഭാഗമാവുകയും ചെയ്ത മമ്മൂട്ടി പണ്ടേയ്ക്കു പണ്ടേ പത്മഭൂഷൻ അവാർഡിന് അർഹനാണ്. 1998ൽ നടന്ന പത്മശ്രീ ലഭിക്കുകയും ചെയ്തു.. മമ്മൂട്ടിക്ക് ശേഷം പത്മശ്രീ ലഭിച്ചിട്ടുള്ളവർക്ക് പത്മഭൂഷനും പത്മവിഭൂഷനും ഒക്കെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇന്നിപ്പോൾ ചിരഞ്ജീവിക്ക് വരെ പത്മവിഭൂഷൻ

കുറേ വർഷങ്ങളായി മമ്മൂട്ടിയുടെ പേര് പരിഗണനയിലേക്ക് എത്തുന്നു എങ്കിലും പ്രഖ്യാപന സമയത്ത് ആ പേര് ഉണ്ടാവില്ല ആ പേര് വെട്ടി പോകാനുള്ള കാരണം രാഷ്ട്രീയം ആണോ എന്നും കുറിപ്പിൽ ചോദിക്കുന്നുണ്ട് ഒരു സിപിഎം അനുഭാവിയാണ് മമ്മൂട്ടി എന്നത് പലരുടെയും ബലമായി വിശ്വാസമാണ് അത് പറയുന്ന സമയത്ത് സ്ഥിരമായി തന്നെ മമ്മൂട്ടി സൈബർ ആക്രമണം നേരിടുകയും ചെയ്യാറുണ്ട്. പല നടന്മാരുടെയും ഭീഷണിയ്ക്ക് മുന്നിൽ ഭയന്ന് ഡയറക്ടർ ബോർഡിൽ നിന്നും പിന്മാറിയപ്പോഴും കൈരളിയുടെ ചെയർമാരായി ഉറച്ചുനിൽക്കുകയായിരുന്നു മമ്മൂട്ടി.

400ലധികം സിനിമകൾ മൂന്ന് ദേശീയ അവാർഡ് 12 ഓളം ഫിലിം ഫെയർ യുവനടന്മാർക്ക് വരെ വെല്ലുവിളിയായി ഇന്നും സംസ്ഥാന അവാർഡുകൾ മലയാള സിനിമയ്ക്ക് നൽകുന്ന സംഭാവനകൾ ഇതൊക്കെ വെച്ച് നോക്കുമ്പോൾ പത്മഭൂഷൻ പുരസ്കാരത്തിന് പണ്ടയ്ക്ക് പണ്ടേ അർഹനായിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടി എന്നിട്ടും അയാൾ സ്ഥിരമായി തഴയപ്പെടുന്നു എങ്കിൽ അതിനു പിന്നിൽ ഒരു രാഷ്ട്രീയമുണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു. ഇത് പറയാതെ പോകുന്നത് നീതികേടാണ് എന്നതുകൊണ്ട് മാത്രം എന്നാണ് ഈ കുറിപ്പ് പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply