ശത്രുതയുടെ കാരണം പോലും പറയാതെ മുരളി ഈ ലോകത്തോട് വിട പറഞ്ഞു – മുരളിയെ കുറിച്ച് ഓർത്ത് വേദനയോടെ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുന്നു

മലയാള സിനിമ കണ്ട അനശ്വരനായ നടന്മാരിൽ ഒരാളാണ് മുരളി. നായകൻ ആയും വില്ലനായും സ്വഭാവ വേഷങ്ങളിലും എല്ലാം നിറഞ്ഞാടിയ അദ്ദേഹം മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്. സിനിമയിൽ പലപ്പോഴും നടന്മാരും നിർമ്മാതാക്കളും തമ്മിലുള്ള വഴക്കുകൾ പതിവാണ്. ഇത്തരം ശീതയുദ്ധങ്ങളുടെ വാർത്തകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. മറ്റു പല മേഖലകളിലേത് പോലെ സിനിമാ മേഖലയിലും ഇത് പുതുമയുള്ള കാര്യമൊന്നുമല്ല.

എന്നാൽ ഇത്തരം വിഷയങ്ങളിൽ രണ്ട് സെലിബ്രിറ്റികൾ ഉൾപ്പെടുമ്പോൾ അവരുടെ ജീവിതത്തെക്കുറിച്ച് അറിയുവാൻ ആളുകൾക്ക് കൂടുതൽ കൗതുകം ആണുള്ളത്. മാധ്യമങ്ങളും അത്തരം വിഷയങ്ങൾ വേണ്ടുവോളം ആഘോഷിക്കും. ഇപ്പോൾ ഇതാ അന്തരിച്ച നടൻ മുരളിയെ കുറിച്ചും അവർ തമ്മിലുണ്ടായ ബന്ധവും ശത്രുതയെ കുറിച്ചും എല്ലാം മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

വളരെ അടുത്ത ബന്ധമായിരുന്നു മമ്മൂട്ടിയും മുരളിയും കാത്തു സൂക്ഷിച്ചിരുന്നത്. വളരെ വൈകാരികമായ ഒരു ബന്ധമായിരുന്നു ഇവർക്കിടയിൽ ഉണ്ടായിരുന്നത്. ആദ്യമായി മമ്മൂട്ടി ദേശീയ അവാർഡ് നേടിയപ്പോൾ ടിവി ചാനലുകളിൽ മമ്മൂട്ടിയെ കുറിച്ച് നല്ല വാക്കുകൾ സംസാരിച്ച ആദ്യ വ്യക്തി മുരളിയായിരുന്നു. ഇവർ ഒരുമിച്ച് എത്തിയ സിനിമകൾ പരിശോധിക്കുകയാണെങ്കിൽ ചിലപ്പോൾ അതിൽ സുഹൃത്തും വില്ലനും ഒക്കെ ആയിട്ടായിരിക്കും മുരളിയെത്തുക.

എങ്കിലും അവർ തമ്മിൽ ഒരു വൈകാരികമായ ബന്ധം അവർ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് ഉണ്ടാകും. മുരളിയും മമ്മൂട്ടിയും തമ്മിലുള്ള ബന്ധം വാക്കുകൾക്ക് അതീതമാണ്. എന്നാൽ ആ ബന്ധം തുറന്നു കാണിക്കുവാൻ ഇരുവരും ശ്രമിച്ചിട്ടില്ല. പക്ഷേ എന്തുകൊണ്ടെന്നറിയാത്ത ചില കാരണങ്ങളാൽ ഒരു നാൾ മുരളിയുടെ ശത്രുവായി മാറി മമ്മൂട്ടി. മമ്മൂട്ടിയുടെ ഭാഗത്തു നിന്ന് എന്ത് തെറ്റ് ഉണ്ടായിട്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് ഇപ്പോഴും അദ്ദേഹത്തിന് അറിയില്ല.

അതിന്റെ കാരണം പോലും പറയാതെ അകാലത്തിൽ മുരളി വിട പറഞ്ഞു. അവസാന നാളുകളിൽ മമ്മൂട്ടിയെ ഒരു ശത്രുവിനെ പോലെയായിരുന്നു മുരളി കണ്ടിരുന്നത്. അതിനു കാരണം എന്താണെന്ന് ഇന്നും മമ്മൂട്ടിക്ക് അറിയില്ല. ലോഹിതദാസിന്റെ വിയോഗം മമ്മൂട്ടിയെ ഒരുപാട് വിഷമിപ്പിച്ചു എങ്കിൽ അതിനേക്കാൾ മാനസികമായി ബാധിച്ചിരുന്നു മുരളി ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ. മുരളിക്ക് മമ്മൂട്ടി ഒരു ശത്രുവായിരുന്നു.

എങ്കിലും മുരളിയുടെ മകൾ കാർത്തികയുടെ വിവാഹത്തിൽ പങ്കെടുത്ത വളരെ ചുരുക്കം ചില സിനിമാ പ്രവർത്തകരിൽ ഒരാൾ മമ്മൂട്ടി ആയിരുന്നു. മുരളിയും മമ്മൂട്ടിയും ഒരുമിച്ച് എത്തിയ സിനിമകൾ എല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു. മമ്മൂട്ടിയുടെ എവർഗ്രീൻ കഥാപാത്രമായ അച്ചൂട്ടിയും മുരളിയുടെ കൊച്ചു രാമനും തമ്മിലുമുള്ള സൗഹൃദം “അമരം” എന്ന സിനിമയെ അനശ്വരമാക്കിയതിൽ പ്രധാന പങ്കു വഹിച്ചിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply