ശ്രീറാം വെങ്കിട്ടരാമൻ വിവാഹം ചെയ്ത കലക്‌ടർ രേണുകയെ കണ്ടു സിനിമ നടിയാണ് എന്ന് തെറ്റിദ്ധരിച്ചു മമ്മുക്ക !

ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിന്റെ 83ആം ജന്മദിന ആഘോഷം എറണാകുളത്ത് വെച്ച് നടന്നു. എറണാകുളം യേശുദാസ് അക്കാദമിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ നിരവധി വിശിഷ്ട വ്യക്തികൾ അതിഥികളായി എത്തിയിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടിയും പരിപാടിയിൽ ഒരു പ്രധാന അതിഥിയായി പങ്കെടുത്തു. പരിപാടിയിൽ വെച്ച് നടൻ മമ്മൂട്ടി എറണാകുളം ജില്ല കളക്ടർ രേണു രാജനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വളരെ മനോഹരമായി മലയാളം സംസാരിക്കുന്ന കലക്ടർ രേണു രാജ് ഒരു മലയാളിയാണെന്ന് താൻ അറിഞ്ഞില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്. കളക്ടർ രേണു രാജ് വെറും മലയാളിയല്ല നല്ല ബെസ്റ്റ് മലയാളിയാണ് എന്നുകൂടി താരം കൂട്ടിച്ചേർത്തു. കലക്ടർ മലയാളിയാണെന്ന് താൻ അറിഞ്ഞില്ല എന്നും ഇപ്പോഴാണ് അറിയുന്നതെന്നും നല്ല ബെസ്റ്റ് മലയാളിയാണ് കലക്ടർ എന്നും വളരെ മനോഹരമായാണ് അവർ സംസാരിക്കുന്നത് എന്നും മമ്മൂട്ടി പറഞ്ഞു. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതൽക്കൂട്ടാകട്ടെ ഇദ്ദേഹം എന്നും ഇങ്ങനെ ഒരാൾ കലക്ടറായി വന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും മഹാ നടൻ പറഞ്ഞു.

അതൊരു സ്ത്രീ ശാക്തീകരണമാണെന്നും നമ്മൾ അറിയാത്ത സിനിമയിൽ അഭിനയിക്കുന്ന ആരെങ്കിലും ആണോ ഇത് എന്ന് താൻ ഇവിടെയുള്ളവരോട് ചോദിച്ചിരുന്നു എന്നും മനോജ് കെ ജയൻ പറഞ്ഞപ്പോഴാണ് ഇത് എറണാകുളം ജില്ല കളക്ടർ രേണു രാജ് ആണെന്ന് താൻ അറിയുന്നതെന്നും മമ്മൂട്ടി വ്യക്തമായി പറഞ്ഞു. കോവിഡ് ആരംഭിച്ചതിനുശേഷം അമേരിക്കയിലാണ് ഗാനഗന്ധർവ്വൻ യേശുദാസ് ഉള്ളത്. യേശുദാസും ഭാര്യ പ്രഭയും ഓൺലൈൻ വഴിയാണ് പരിപാടികളിൽ പങ്കെടുത്തത്.

യേശുദാസിന്റെ ഏറ്റവും പുതിയ ആൽബമാണ് ‘തനിച്ചൊന്നു കാണാൻ ‘. ഈ ആൽബത്തിന്റെ പ്രകാശന കർമ്മവും നടൻ മമ്മൂട്ടി ചടങ്ങിൽ വച്ച് നിർവഹിച്ചു. കൊച്ചിയിലെ പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിലാണ് ഗാനഗന്ധർവന്റെ 83 പിറന്നാളിനുമായി ബന്ധപ്പെട്ട ഈ പരിപാടികൾ നടന്നത്. പരിപാടിയിൽ ഗായകരായ എം ജി ശ്രീകുമാർ, ഉണ്ണി മേനോൻ, ബിജു നാരായണൻ, സംഗീത സംവിധായകരായ വിദ്യാധരൻ മാസ്റ്റർ, ശരത്, നടന്മാരായ സിദ്ദിഖ്, മനോജ് കെ ജയൻ തുടങ്ങി നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply